ദോണർ
പാണ്ഡവരുടെയും കൗരവരുടെയും ധനുർവ്വേദഗുരു. ധനുർവേദത്തിൻറ സമ്പൂർണ്ണ ശാഖകളിലും പ്രവീണ നായിരുന്ന ദ്രോണർ ഭരഭ്വാജമഹർഷിയുടെ പുത്രനാണു.
ഒരു മുളങ്കുഴലിൽ (ദ്രോണത്തിൽ) നിന്നും ഉത്ഭവിച്ചതു കാരണം ദ്രോണർ എന്ന് പേരിട്ടു. (അധുനിക റടെസ്റ്റ് ട്യൂബ് ബേബിക്ക് സമാനമായ പൌരാണിക ജനനം എന്നു വേണമെങ്കിൽ സങ്കല്പിക്കാം).
ഭരദ്വാജനിൽനിന്നും ആയുധവിദ്യ അഭ്യസിച്ച ദ്രോണർ ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. അവർക്കു ജനിച്ച പുത്രൻ ജന്മാവസരത്തിൽ അശ്വത്തെപ്പോലെ കൂവിയതിനാൽ കുട്ടി അശ്വത്ഥാമാവ് എന്ന പേരിൽ അറിയപ്പെട്ടു. ആ ഘട്ടത്തിൽ പരശുരാമൻ ബ്രാഹ്മണക്കും സമ്പത്തു ദാനം ചെയ്യുന്നതറിഞ്ഞ് ദ്രോണർ അങ്ങോട്ട് തിരിച്ചു. ദ്രോണർ എത്തിയപ്പോഴേയ്ക്കും പരശുരാമന്റെ കൈവശം അസ്ത്രങ്ങൾ മാത്രമേ അവശേഷിച്ചിരുന്നുള്ളു. ദ്രോണർ അവ ഏററുവാങ്ങി. ആ അസ്ത്രങ്ങളോടു കൂടി പരശുരാമന്റെ ധനുർവ്വേദവിദ്യ മുഴുവൻ ദ്രോണർക്കും ലഭിച്ചു.
ധനുർവ്വേദം ലഭിച്ചെങ്കിലും ദ്രോണർ തികച്ചും ദരിദ്രനായിരുന്നു. കുട്ടിക്കു പാൽ വാങ്ങിക്കൊടുക്കാൻ പോലും വക കാണാതെ വിഷമിച്ച ദ്രോണർ സഹപാഠിയും സുഹൃത്തുമായിരുന്ന പാഞ്ചാല രാജാവായ ദ്രുപദനെ സമീപിച്ചു. ദ്രുപദൻ മുമ്പു കണ്ടിട്ടുള്ള ഭാവം പോലും നടിക്കാതെ ദ്രോണരെ അവഹേളിച്ചയച്ചു.
ദ്രുപദനോടു പ്രതികാരം ചെയ്യുമെന്നു പ്രതിജ്ഞചെയ്ത ദ്രോണർ ഹസ്തിനപുരി യിലെത്തി. കഴിവുള്ള കുറെ ശി ഷ്യന്മാരെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അദ്ദേഹം കുറെ നാൾ അവി ടെ ഒരു ബ്രാഹ്മണഭവനത്തിൽ കഴി ഞ്ഞുകൂടി. ഒരിക്കൽ ബാലന്മാരായ കൗരവപാണ്ഡവന്മാർ കാര-കളിയി ലേർപ്പെട്ടിരുന്നപ്പോൾ കാര യാദൃച്ഛി കമായി ഒരു കിണറ്റിൽ വീണുപോയി, കാര കരക്കെടുക്കുവാൻ മാർഗ്ഗം കാണാതെ കുമാരന്മാർ വിഷണ്ണരായി നിന്നപ്പോൾ അതുവഴി വന്ന ദ്രോണർ ഒരു പുല്ലെടുത്ത് അതിൽ അസ്‌ത്രം മന്ത്രിച്ചു കയററിയശേഷം കാരയിൽ എയ്തു പിടിപ്പിച്ചു. വീണ്ടും എയ്ത പുല്ല് ആദ്യത്തെ പുല്ലിൽ തറച്ചിരുന്നു . അങ്ങനെ തുടരെത്തുടരെ പുല്ലസ്ത്രങ്ങൾ എയ്തു പിടിപ്പിച്ചശേഷം കാര കരയ്ക്കടുത്തു കൊടുത്തു. ബാലന്മാർ ഈ അത്ഭുത .വിദ്യയെപ്പററി ഭീഷ്മർക്ക് അറിവു കൊടുത്തു. ഭീഷ്മർ ദ്രോണരെ കൊട്ടാരത്തിൽ വിളിച്ചുവരുത്തി കുട്ടികളുടെ ഗുരുവാക്കി. വിദ്യാഭ്യാസകാലത്തു് ആയുധവിദ്യയിൽ അതിപാടവം പ്രദർശിപ്പിച്ച അർജ്ജുനൻ അതുല്യനായ വില്ലാളിയായിത്തീരുമെന്നും ഗുരു അനുഗ്രഹിച്ചു.
ഒരിക്കൽ എകലവ്യൻ എന്ന കാട്ടാളവംശജൻ ആയുധവിദ്യ അഭ്യസിക്കാനായി ദ്രോണരെ സമീപിച്ചു. അപേക്ഷ നിരസിക്കപ്പെട്ടപ്പോൾ ഏകലവ്യൻ മണ്ണകൊണ്ടു് ദ്രോണരുടെ ദ്രോണരുടെ ഒരു പ്രതിമയുണ്ടാക്കി. പ്രതിമയെ ഗുരുവായിക്കരുതി പൂജിച്ചുകൊണ്ടു” ആയുധാഭ്യാസം നിർവ്വഹിച്ച ഏകലവ്യൻ അർജ്ജുനനെക്കാൾ വലിയ വില്ലാളിയായിത്തീർന്നു. അർജ്ജുനന്റെ ശ്രേഷ്ഠസ്ഥാ നത്തിനു കോട്ടം വരാതിരിക്കാനായി
ദ്രോണാചാര്യർ ഏകലവ്യനെ സമീപിച്ചു” അവന്റെ തള്ളവിരൽ ഗുരുദക്ഷിണയായി വാങ്ങിച്ചു. അങ്ങനെ ഏകലവ്യൻ അർജ്ജുനനെക്കാൾ താഴ്ന്ന വില്ലാളി യായിത്തീർന്നു.
ഒരിക്കൽ ഗംഗയിൽ കുളിച്ചുകൊണ്ടിരുന്ന ദ്രോണരുടെ കാലിൽ മുതല പിടിച്ചു മററു ശിഷ്യന്മാർ പകച്ചു നിന്നപ്പോൾ അർജ്ജുനൻ മുമ്പോട്ടുചെന്നു മുതലയെക്കൊന്നു” ഗുരുവിനെ രക്ഷിച്ചു. സന്തുഷ്ടനായ ആചാര്യൻ അർജ്ജുനന് ബ്രഹ്മശിരാസ്ത്രം ഉപദേശിച്ചു കൊടുത്തു.
വിദ്യാഭ്യാസാനന്തരം നടന്ന ആയുധപരീക്ഷ പൂർത്തിയായപ്പോൾ ഗുരുദക്ഷിണയുടെ സമയമായി. മുമ്പു തന്നെഅവഹേളിച്ച ദ്രുപദ രാജാവിനെ ബന്ധനസ്ഥനാക്കി തന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഗുരു ആജ്ഞാപിച്ചു,അർജുനൻ ഗുരുവിന്റെ ആഗ്രഹം നിറവേററി. ദ്രുപദൻ ആചാര്യനുമായി സഖ്യം ചെയ്തു. അതനുസരിച്ച് ദ്രോണർക്ക് പാഞ്ചാലരാജ്യത്തിന്റെ അർദ്ധഭാഗം ലഭിച്ചു കൗരവരും പാണ്ഡവരും തമ്മിൽ കുരുക്ഷേത്രത്തിൽ ഏററുമുട്ടുന്നതു തടയാൻ ദ്രോണർ ചില വിഫലശ്രമങ്ങൾ നടത്തുകയുണ്ടായി. ഒടുവിൽ യുദ്ധമല്ലാതെ മററു പോംവഴിയില്ല എന്ന ഘട്ടമായപ്പോൾ ധമ്മപുത്രർ ദ്രോണരെ സമീപിച്ചു അനുഗ്രഹം അപേക്ഷിച്ചു. ദ്രോണർ ഇങ്ങനെ പറഞ്ഞു . "യുദ്ധത്തിൽ പാണ്ഡവർ ജയിക്കും നിശ്ചയം, പക്ഷേ
ഞാൻ കൗരവപക്ഷത്തു നിൽക്കും; അ തിനൊരു കാരണമുണ്ടു . മനുഷ്യൻ പണത്തിനടിമയാണു .
കൗരവർ എന്നെ ധനം കൊണ്ടും ബന്ധിച്ചിരിക്കുകയാണു്. എന്നാൽ ഞാൻ യുദ്ധം ചെയ്യുന്നിടത്തോളം കാലം നിങ്ങൾക്കും ജയിക്കാൻ പ്രയാസമാണു് . ഞാൻ യുദ്ധം ഉപേക്ഷിച്ചു ദർഭപ്പുല്ലിൽ കിടക്കുമ്പോൾ മാത്രമേ ആക്കെങ്കിലും എന്നെ വധിക്കുവാൻ സധിക്കുകയുള്ള. യുദ്ധത്തിൽ അഹിതമായ വാർത്ത ശ്രവിച്ചെങ്കിൽ മാത്രമേ ഞൻ യുദ്ധം ഉപേക്ഷിക്കുകയുള്ളൂ. അതിനാൽ യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ എന്നെ വധിക്കാൻ നോക്കുക.
കുരുക്ഷേത്രത്തിൽവച്ച് സ്വപുത്രനായ അശ്വത്ഥാമാവ് വധിക്കപ്പെട്ടതറിഞ്ഞു
ശോകാകുലനായ ദ്രോണർ അസ്ത്രം ഉപേക്ഷിച്ചു യോഗധാരണം ചെയ്തു ബ്രഹ്മലോകം പൂകി, അങ്ങനെ യോഗ ശക്തിയാൽ ത്മാവു വേർപെട്ട് നിശ്ചലനായിരുന്ന ദ്രോണാചാര്യരെ ധൃഷ്ടദ്യുന്മൻ ശിരച്ഛേദം ചെയ്തു .
...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ