Keyman for Malayalam Typing

വേദാന്തസാരം -2part

വേദാന്തസാരം -2part 
ഇതാണ് നാളികേര ദൃഷ്ടാന്തം. ഇവര് മൂന്നുപേരും യോജിക്കില്ല. കാരണം ഓരോരുത്തരും പറയും ഞാൻ ഇതൊക്കെ കണ്ടതാണ് എന്ന്. ഇനി ഒരു ആയിരം കൊല്ലം സെമിനാർ നടത്തിയാലും എങ്ങനെയാണ് നാളികേരത്തെ കണ്ടെത്താൻ കഴിയുന്നത്. ഇതാണ് ഈ ലോകത്ത് നടക്കുന്ന എല്ലാ സെമിനാറുകളുടെയും സ്ഥിതി.ഹേയ് ഞങ്ങൾ ഇത് പരിശോധിച്ച് നോക്കിയതല്ലേ ?അതല്ല, എല്ലാം പരിശോധിച്ചു അനുഭവിച്ചു നല്ലവണ്ണം മധുരം അനുഭവിച്ചു. ഇനി എന്ത് പരിശോധിക്കാൻ? ഒന്നുമില്ലെന്ന് ബോധ്യമായി അവിടം വരെ പോണം. അതുപോലെയാണ് ഈ ജഗത്തിന്റെയും സ്ഥിതി. സൂര്യൻ ഉണ്ട് ചന്ദ്രൻ ഉണ്ട് നല്ല പ്രകാശ നക്ഷത്രങ്ങളുണ്ട് നല്ല പ്രത്യയശാസ്ത്രങ്ങൾ ഉണ്ട് ഇവ ഓരോന്നും ആ നാളികേരം എടുത്തു നോക്കി അളന്നപോലെയാണ് ഭൗതികവാദികൾ. ബഹിരാകാശ ശാസ്ത്രജ്ഞന്മാർ ചന്ദ്രനിൽ പോയിരിക്കുന്നു. ചൊവ്വയിൽ പോകാൻ തയ്യാറെടുക്കുന്നു. ആരെയും കുറ്റം പറയുകയല്ല. ഞങ്ങളെക്കാൾ ധീരന്മാർ ആരുണ്ട് . പലരും സ്വയം ഞങ്ങൾ നല്ല പണ്ഡിതന്മാരാണെന്ന് അഭിമാനിക്കുന്നു.ഉപനിഷദ് അത്തരക്കാരോട് അല്പം ദേഷ്യം വന്നു പറയുന്നതുപോലെയാണ് പറഞ്ഞിരിക്കുന്നത്,

"അവിദ്യായാമന്തരേ വർത്തമാനാഃ സ്വയം ധീരാഃ പണ്ഡിതന്മന്യമാനാഃ 
ജങ്ഘന്യമാനാഃ പരിയന്തി മൂഢാ അന്ധേനൈവ നിയമാനാ യഥാന്ധാഃ"

പലരും (അന്ധരെഅപ്പോലെ) കിടന്നു ചുറ്റിത്തിരിയുകയാണ്. അവിടെ പോയി ഇവിടെപ്പോയി എന്താകിട്ടിയത്? അവിടെ പോയപ്പോൾ കുറച്ച് മണ്ണ് കിട്ടി, ഇവിടെ പോയപ്പോൾ കുറെ ഇരുമ്പ് കിട്ടി.ങേ! അതൊക്കെ ഇവിടെയുമുണ്ടല്ലോ? സാധാരണ, അല്ലെങ്കിൽ വേറെ ഏതെങ്കിലും സ്ഥലത്ത്, ഗ്രഹങ്ങളിൽ പോയി തപസ്സുചെയ്തു കുറച്ചുഭസ്മം കിട്ടി. ഭസമമൊക്കെ ഇങ്ങനെ കിട്ടാൻ ഒരു വിരോധവുമില്ലെ. പക്ഷേ ഈ ഭസ്മവും മറ്റും ചാല മാർക്കറ്റിൽ പോയാൽതന്നെ ചാക്കുകണക്കിന് വാങ്ങാമല്ലോ. നിങ്ങൾ ഈ ഭസ്മം കിട്ടാൻ വേണ്ടിയാണോ ഈ ജീവിതം നശിപ്പിച്ചത്? ശ്രീരാമകൃഷ്ണദേവൻ പറയാറുണ്ടെ, ' ഒരാൾ ഗംഗാനദിയുടെ പ്രതലത്തിൽ ചവിട്ടു നടന്ന മറുകര എത്തി. അപ്പോളൊരാൾ ചോദിച്ചു, ഇതിന് എത്രകാലം എടുത്തു? അദ്ദേഹം പറഞ്ഞു നാല് കൊല്ലത്തെ ശ്രമമാണ് ഈ വെള്ളത്തിൽ നടക്കാൻ പഠിച്ചത്. ഹൊ! കഷ്ടമായി പോയി പത്ത് പൈസ ഒരു വള്ളക്കാരന് കൊടുത്താൽ അപ്പുറത്ത് കടത്തില്ലെ? ഇതിന് വേണ്ടിയാണോ നീ ജീവിതം പാഴാക്കിയത്? സിദ്ധികൾ ഒക്കെ അങ്ങനെ ഉള്ളൂ .

ഇന്നലെ ഒരാൾ എന്നോട് ചോദിച്ചു അഷ്ടൈശ്വര്യ സിദ്ധികൾ ഒക്കെ കിട്ടില്ലേ? ഇനി അഷ്ടൈശ്വര്യ കിട്ടി. അതിൽ ഏറ്റവും വലിയ സിദ്ധിയാണ് ആകാശഗമനം. പക്ഷേ എത്രകാലം തപസ്സ് ചെയ്യണം? വളരെക്കാലം തപസുചെയ്യണം. തപസ്സുചെയ്ത് ഇത് നേടിക്കഴിഞ്ഞാൽ ആ തപസ്സ് നിലനിർത്തണം, കൃത്യമായി നിലനിർത്തണം അല്ലെങ്കിൽ സിദ്ധി ഒക്കെ തിരിച്ചടിക്കുക പോലും ചെയ്യും. പക്ഷെ, ഈ കിട്ടുന്നത് എന്താ? ഇപ്പോൾ തിരുവനന്തപുരത്ത് നിന്ന് മദ്രാസിലേക്ക് ഒരു ട്രെയിനിൽ കയറിയാൽ അതെത്തുന്നതിന് കുറച്ചുസമയം മുമ്പ് എത്തിച്ചേരും. ഉടനെ എത്തിയതുകൊണ്ട് ഇപ്പോൾ എന്ത് കിട്ടി നിങ്ങൾക്ക്? ഒരു സുഖം കിട്ടിയോ?

വാസിഷ്ഠം പറയുന്നു, 'ആത്മതത്വം അന്വേഷിക്കുന്നവന് ഈ സിദ്ധി ഒന്നും വിഷയമേയല്ല വിഷയമേയല്ല അദ്ദേഹം സിദ്ധികളെഒന്നിനേയും തിരിഞ്ഞുനോക്കാൻ പോലും കൂട്ടാക്കില്ല. "ആത്മജ്ഞോഹി ആത്മവിത് സ്വയം". ആത്മജ്ഞൻ ആനന്താനന്ദ് നിധിയായ ആത്മാവിനെ നിരന്തരം അനുഭവിച്ച നിർവൃതിയിലാണ്ട് കഴിയുന്ന ആളാണ്. അദ്ദേഹത്തിന് പിന്നെ എന്താ ഈ സിദ്ധി? അവിദ്യ.

തൻറെ ആനന്ദസ്വരൂപം അനുഭവിച്ച് തന്നിൽതന്നെ ആനന്ദിക്കുന്ന ആളാണ് ആത്മജ്ഞൻ. അദ്ദേഹം ഒരിക്കലും ന അവിദ്യാമനുധാവതി. ഇത് അവിദ്യ. സിദ്ധികൾ കടുത്ത അവിദ്യയാണ് . പാടേ സകല സത്യാന്വേഷണത്തേയും തടഞ്ഞുകളയും. അങ്ങനെയുള്ള അവിദ്യയാണ് ഇത്തരം സിദ്ധികൾ. ഒരിക്കലും ഒരു സത്യാന്വേഷി ഇവയ്ക്ക് വഴങ്ങിക്കൊടുക്കുകയില്ല. ഒരിക്കലും അവിദ്യയെ പിന്തുടർന്ന് അദ്ദേഹം പതിക്കുകയില്ല. ഇതാണ് ഈ ആത്മദർശനത്തിന്റെ മഹത്വം. മറ്റു സിദ്ധികളൊടൊന്നിനോടും അദ്ദേഹത്തിന് വിരോധമില്ല പക്ഷേ, ഒരാത്മദർശിക്ക് സിദ്ധികൾ അത്യന്തം നിസ്സാരം. അവയുടെ പിറകെയൊന്നും അദ്ദേഹം പോവുകയേയില്ല. ഇത് -ആത്മദർശനം ഒരു പ്രയാസവും ഇല്ലാത്തതാണ് നിങ്ങൾ നിങ്ങളുടെ യഥാർത്ഥ്യം ഒന്ന് ചിന്തിച്ചു വിശദമായി ഒന്ന് ഉറപ്പിച്ചാൽ മതി.
ശുഭം.
ഓം നമോ നാരായണായ നമഃ
***

വേദാന്തസാരം - First part

വേദാന്തസാരം 1
"സത്യാന്വേഷി ഒരിക്കലും അവിദ്യയെ പിന്തുടർന്ന് പതിക്കുകയില്ല.ഇതാണ് ഈ ആത്മദർശനത്തിന്റെ  മഹത്വം."
-പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ.
അവനവനെ അന്വേഷിക്കുക! അന്വേഷിക്കാനൊന്നുമില്ല ചപ്പും ചവറും (രാഗദ്വേഷങ്ങളും ഭേദചിന്തകളും)മാറ്റുക, ബ്രഹ്മം പ്രത്യക്ഷമായി അനുഭവപ്പെടുന്നു . ഇത് (ബ്രഹ്മസൂത്ര) ഭാഷ്യത്തിൻറെ ആരംഭത്തിൽ ആചാര്യസ്വാമികൾ ചർച്ച ചെയ്യുന്നതാണ്. 'ഗുരോ ഈ ബ്രഹ്മത്തെ ആരെങ്കിലും അനുഭവിക്കുന്നുണ്ടോ? സകലരും അനുഭവിക്കുന്നു മൃഗങ്ങളും ചെടികളും പോലും അനുഭവിക്കുന്നു. എന്താകാര്യം? അഹംപ്രത്യേയവിഷയത്വാത്- ഞാൻ ഞാൻ എന്നിങ്ങനെ അനുഭവിക്കുന്നത് ബ്രഹ്മത്തെതന്നെയാണ്.  ഗുരോ, അങ്ങനെയെങ്കിൽ ഇനി പ്രത്യേകമായി ബ്രഹ്മത്തെ അന്വേഷിക്കാൻ എന്തിരിക്കുന്നു ?
അങ്ങനെയല്ലടോ ഈ ചപ്പും ചവറും നിറഞ്ഞുകിടക്കുന്നതുകൊണ്ട ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ. നമ്മൾ ഇടയ്ക്ക് പറഞ്ഞില്ലേ, നാളികേരദർശനം. ഓരോരുത്തരും പറയും ഞാൻ കണ്ടതാണ് സത്യം എന്ന്. അതായത് നോർത്ത് ഇന്ത്യയിൽ നിന്നും മൂന്നു നാല് പേരിവിടെ വന്നു നാളികേരം കാണാനായിട്ട്. കേരളത്തിൽ വന്നു. എല്ലാവരും നാളികേരം കണ്ടു. ആദ്യത്തെ ഒരാൾ നാളികേരം കൈയ്യിലെടുത്തു കൊള്ളാം എന്ന് പറഞ്ഞു താഴെയിട്ട് തിരിച്ചുപോയി. രണ്ടാമത്തെ ആൾ വന്നു, ഇതിനകത്ത് എന്താണെന്ന് കാണണമല്ലോ? അദ്ദേഹം അതിന്റെ തൊണ്ടെല്ലാം മാറ്റി ചകിരിയും മാറ്റി നോക്കി. കുറെ കട്ടിയുള്ളൊരു പദാർത്ഥം. ഇനിയിതിനപ്പുറം കഴിയില്ല. ഇതാണെ സത്യം ദർശനത്തിൽ കുറച്ചങ്ങോട്ടു ചെന്നപ്പോൾ ഏതാണ്ടൊക്കെ പിടികിട്ടി. ഇനി കഴിയില്ല മാറ്റിക്കളയാം. ഇത് കട്ടിയുള്ളത് ഇത് പൊളിക്കാനൊന്നും എന്നെ കൊണ്ടു ഒക്കുകയില്ല അയാളും ഡൽഹിക്ക്  തിരികെ പോയി . മൂന്നാമതൊരാൾ വന്നു അദ്ദേഹം ചിരട്ടവരെ കണ്ടു. ഇതു പോരാ നമുക്ക് എന്തുപ്രയത്നിച്ചും  ഇതിനകത്ത് എന്തുണ്ട് എന്നറിയണം. അയാള് ചിരട്ട പൊളിച്ചു, വെള്ളം. കുടിച്ചു നല്ല  മധുരമായ വെള്ളം. അതിന്റെ പരിപ്പെല്ലാം മാറ്റി നോക്കി. 
ചിരട്ട അപ്പുറത്ത്, ചകിരി ഇപ്പുറത്തു, തൊണ്ടിപ്പുറത്ത്. ഇനി എന്താ നോക്കാൻ? എല്ലാ സത്തും കഴിച്ചു തൃപ്തിയായി ഇനി വല്ലതും അന്വേഷിക്കാൻ ഉണ്ടോ? അവിടെയാണ് 'സ കാഷ്ഠാ' അന്വേഷണം അവസാനിച്ചിരിക്കുന്നു. ഇതിനപ്പുറം ഒന്നുമില്ല. ഒന്നേയുള്ളൂ അദ്ദേഹവും തിരിച്ച് ഡൽഹിക്ക് പോയി.
ഇവർ അവിടെ ചെന്നിട്ട് ഒരു നാളികേര സെമിനാർ സംഘടിപ്പിച്ചു .ഈ മൂന്നു പേരും കൂടെ ഡൽഹിയിൽ സംഘടിപ്പിച്ചു. സംഘടിപ്പിച്ചപ്പോൾ ആദ്യമായി വന്നയാൾ പറഞ്ഞു, 'നാളികേരം വലിയൊരു ഖര പദാർത്ഥം. ഞാൻ അതെടുത്തു നോക്കിയതാണെന്നെ ഇനി ഇപ്പം ആരും എന്നോട് തർക്കിച്ചിട്ടൊന്നും കാര്യമില്ല. ഞാൻ എടുത്തു നോക്കിയതാണ് അതൊരു ഖര പദാർത്ഥം .
രണ്ടാമത്തെ ആൾ പറഞ്ഞു മഠയാ അങ്ങനെയൊന്നുമല്ല ആ ഖരവസ്തുവിനെ ഒന്ന് പൊളിച്ചു നോക്കിയാൽ അതിനകത്ത് വളരെ കട്ടിയുള്ള ഒരു സാധനം ഉണ്ട് അതാണ് നാളികേരം. അപ്പോൾ വിദ്വാൻ പറഞ്ഞു അത് ഞാൻ സമ്മതിക്കില്ല അത് ഞാൻ കയ്യിലെടുത്തു നോക്കി ആ രണ്ടുപേരും തങ്ങളുടെ അഭിപ്രായം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വാദം തുടങ്ങി. 
അപ്പോൾ മൂന്നാമത്തെ ആൾ പറഞ്ഞു, 'അങ്ങനെയല്ല ആ കട്ടിയുള്ളതും അതിന്റെ അപ്പുറത്തും ഉണ്ട്. നാളികേരം മുറിച്ച് കുടിച്ചു നോക്കുക അതിന് നല്ല മധുരതരമായ വെള്ളമുണ്ട് നിങ്ങൾക്ക് രണ്ടുപേർക്കും അത് പിടികിട്ടിയില്ലേ. നല്ലൊന്നാന്തരം പരിപ്പുണ്ടതിൽ. അതുകഴിക്കാൻ അങ്ങേയറ്റം മധുരമായ സാധനം. 
(2 part  നാളെ വായിക്കാം )
ഓം നമോ നാരായണായ നമഃ
***
(കടപ്പാട് )