ഗോലോകത്ത് വസിക്കുന്ന ശ്രീകൃഷ്ണ പരമാത്മാവ്
അധർമികളുടെ എണ്ണം ഭുമിയിൽ പെരുകിയപ്പോൾ. ഭുമിദേവി ഒരു പശുവിന്റെ രൂപം ധരിച്ച് അനാഥയെപൊലെ കരഞ്ഞുകൊണ്ട് ബ്രഹ്മാവിനെ സമീപിച്ചു. സൃഷ്ടിക്ക്മാത്രം അവകാശമുള്ള ബ്രഹ്മാവ് ഭുമിദേവിയെയും കൂട്ടി മഹാദേവനെ സമീപിച്ചു. സംഹരത്തിന്റെ മൂർത്തിയാണങ്കിലും
ഇത്രയും അധർമികളെ
ഒരുമിച്ചു നിഗ്രഹിക്കാനുള്ള ശക്തി തനിക്കില്ലന്നും അതിന് മഹാവിഷ്ണുവിനെ കാണണമെന്നും
പറഞ്ഞു. അങ്ങിനെ മഹാവിഷ്ണുവിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. പരമാത്മാവിന് മാത്രമേ ഇത്രയും
അധർമികളെ ഒരുപോലെ നിഗ്രഹിക്കാൻ അധികാരമുള്ളു. എല്ലാവർക്കും ആകാംഷയായി.
ത്രിമുർത്തികൾക്കും മുകളിൽ ആരാണ് ?
മഹാവിഷ്ണു പറഞ്ഞു...
ശ്രീകൃഷ്ണനാണ്
പരമാത്മാവ് ദശാവതാരത്തിൽ പൂർണാവതാരം. അദ്ദേഹമാണ് കോടാനുകോടി ബ്രഹ്മാന്ധത്തിന്റെ അധിപൻ.
അദ്ദേഹം തീരുമാനിക്കണം.
ബ്രഹ്മാവ് ചോദിച്ചു. എവിടെയാണ് അദ്ദേഹം ? എവിടെയാണ് വാസസ്ഥലം?
മഹാവിഷ്ണു പറഞ്ഞു... ഗോലോകം അതുകൊണ്ട് അനന്തകോടി ബ്രഹ്മാന്ധപതിയായ ശ്രീകൃഷ്ണനേ സമീപിക്കാൻ മഹാവിഷ്ണു അദ്ദേഹത്തെ ഉപദേശിച്ചു. അപ്പോൾ ബ്രഹ്മാവ് പറഞ്ഞു. മഹാവിഷ്ണുവിനും ഉപരിയായി മറ്റൊരു ദേവനെ തനിക്കു പരിചയമില്ലന്നും അതുകൊണ്ട് ശ്രീകൃഷ്ണ സന്നിധിയിലേയ്ക്കുള്ള മാർഗം കാണിച്ചുതരുവാൻ കനിവുണ്ടാകണമെന്നും ബ്രഹ്മാവ് അപേക്ഷിച്ചു.
ബ്രഹ്മാണ്ഡത്തിന്റെ
മുകളിൽ ശ്രീവാമനമുർത്തിയുടെ ഇടത്തേ കാലിന്റെ പെരുവിരൽ തട്ടിയുണ്ടായതും ബ്രഹ്മദ്രവം
ഒഴുകിവരുന്നതുമായ വഴി അവർക്ക് കാണിച്ചുകൊടുത്തു. മഹാവിഷ്ണുവും അവരുടെ കൂടെ പുറപ്പെട്ടു.
വിഷ്ണുവും
ബ്രഹ്മാവും ദേവന്മാരും ജലവാഹനം വഴി ബ്രഹ്മാണ്ഡത്തിനു പുറത്തെത്തി. അവിടെയെത്തി നോക്കുമ്പോൾ
ജലത്തിൽ പന്തുകൾപോലെ പൊങ്ങികിടക്കുന്ന നിരവധി ബ്രഹ്മാണ്ഡങ്ങൾ അവർക്ക് കാണാൻ കഴിഞ്ഞു.
അവിടെനിന്നും
കോടികണക്കിന് യോജന അകലെ വിരജാനദിയുടെ തീരത്തെത്തി . വിരജാനദിയുടെ കരയിൽ ആയിരം ഫണങ്ങൾഉള്ള
ആദിശേഷനേയും ആദിശേഷന്റെ മടിയിൽ ഗോലോകവും അവർക്ക് ദൃശ്യമായി. പിന്നീട് അങ്ങോട്ട് ശ്രീകൃഷ്ണപാർഷ്വദൻമാരാൽ
തടയപ്പെട്ടതുകൊണ്ട് അവർക്ക് പോകാൻ കഴിഞ്ഞില്ല.
ബ്രഹ്മാവും
ദേവന്മാരും വന്നവിവരം അന്തപ്പുരത്തിൽ ചെന്ന് അറിയിച്ചപ്പോൾ ചന്ദ്രാനന എന്ന ശ്രീകൃഷ്ണസഖി
പുറത്തുവന്ന് അവരോട് ചോദിച്ചു. ഇവിടെ വന്നിരിക്കുന്ന നിങ്ങൾ ഏതു ബ്രഹ്മാണ്ഡത്തിൽ നിന്നാണ്.
ഞാൻ നിങ്ങൾ വന്ന വിവരം ഭഗവാനെ അറിയിക്കാം. ഈ ചോദ്യം കേട്ട ദേവന്മാർ പകച്ചുനിന്നു.
തുടരും..രണ്ടാം ഭാഗം
കടപ്പാട്: ഗോലോകം
🙏🙏🙏🙏🙏

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ