ഗോലോകത്ത് വസിക്കുന്ന ശ്രീകൃഷ്ണ പരമാത്മാവ് - 2 part
ഇനിയും ബ്രഹ്മാണ്ഡങ്ങളോ …?അമ്പരന്നു നില്ക്കുന്ന ദേവന്മാരോടു ചന്ദ്രാനനപറഞ്ഞു. ബ്രഹ്മാണ്ഡങ്ങൾ കോടികണക്കിനുണ്ട് സ്വന്തം വസതിയുടെ പേരുകുടി അറിയാത്ത നിങ്ങൾ വിഡ്ഢി കൾ തന്നെ. ഇതൊക്കെ കേട്ടുകൊണ്ടുനിന്ന മഹാവിഷ്ണു പറഞ്ഞു. ഏതൊരു ബ്രഹ്മാണ്ഡത്തിൽ ആണോ പൃശ്നീഗർഭൻ അവതരിച്ചത്. വാമനമൂർത്തിയുടെ കാൽ നഖം തട്ടിയുടഞ്ഞ ആ ബ്രഹ്മാണ്ഡത്തിൽ ആണ് ഇവരുടെ വാസം. ഇതുകേട്ട ചന്ദ്രാനന വിഷ്ണുവിനെ അഭിനന്ദിച്ചു. അവർക്ക് പ്രവേശിക്കാൻ അനുമതിനൽകി. അത്യുൽകൃഷ്ടമായ ഗോലോകത്തിന്റെ അന്തർഭാഗംകണ്ട് അവരെല്ലാം വിസ്മയംപൂണ്ടു. ഗിരിരാജനായ ഗോവർധനം. കോടി കണക്കിന് പശുക്കൾ. കൽപവൃക്ഷങ്ങൾ. ലതാ നികുന്ജങ്ങൾ. ഗോപീജനങ്ങൾ പരമരമണീയമായ വൃന്ദാവനം എന്നിവയെല്ലാം അവർക്ക് കാണാൻ കഴിഞ്ഞു. വൃന്ദാവനത്തിന്റെ മദ്ധ്യത്തിലായി 3 2 വനങ്ങളോടുകൂടിയ നിജനികുന്ജം എന്നൊരുവള്ളികുടിൽ … അക്ഷയ വടം എന്ന വലിയ ഒരു പേരാൽമരം പടർന്നു പന്തലിച്ചുനിൽക്കുന്നു.
രത്നങ്ങൾ പാകിയതും മുകളിൽ വിതാനിച്ചതുമായ വിസ്തൃതമായ ഒരങ്കണം. നിജനികുന്ജതിന്റെ മധ്യത്തിലെത്തി ദേവന്മാർ വിനയാന്വി തരായിനിന്നു. അവിടെ ആയിരം ഇതളുകൾ ഉള്ള ഒരുതമാരപൂവും അതിനുമീതെ 8 ഇതളുകൾ ഉള്ള മറ്റൊരു തമാരപൂവും അതിനു മുകളിൽ 3 ചവിട്ടു പടികളുള്ള ഒരു സിംഹാസനവും അവർക്ക് കാണാറായി. ആ ദിവ്യ സിംഹാസനത്തിൽ രാധാദേവിയോട് ഒന്നിച്ചു ഇരുന്നരുളുന്ന ശ്രീകൃഷ്ണനെ അവർ കണ്ടു.
മോഹിനിമുതലായ 8 സഖിജനങ്ങളും സുദാമാവ് തുടങ്ങിയ 2 ഗോപസഖാക്കളും അവരെ പരിചരിക്കുന്നു. നീല മേഘവർണ്ണനായി പീതാംബരധാരിയായി, കയ്യിൽ മുരളിയും ധരിച്ച് പുഞ്ചിരിചിരിച്ചു കൊണ്ടിരിക്കുന്ന ശ്രീകൃഷ്ണനെകണ്ട് അവർ എല്ലാവരും അവിടെത്തന്നെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
എല്ലാവരും നോക്കിനില്ക്കെ തന്നെ മഹാവിഷ്ണു അവരുടെ കൂട്ടത്തിൽനിന്നും മുന്നോട്ടുനീങ്ങി ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു. ഉടൻതന്നെ പൂർണ്ണനായ നരസിംഹമൂർത്തിയും സ്വേദാധിപനായ ശ്രീഹരിയും സീതാസമേതനായ ശ്രീരാമനും ദക്ഷിണ എന്ന പത്നിയോടുകൂടി യജ്ഞമൂർത്തിയായ നാരായണനും ആ ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു ഇതെല്ലാം കണ്ട് ആശ്ച്ചര്യംപൂണ്ട ബ്രഹ്മാവും ദേവന്മാരും ശ്രീകൃഷ്ണൻ പരിപൂർണ്ണതമനെന്നറിഞ്ഞു ഭഗവാനേ സ്തുതിച്ചു.
രാധയോടൊത്ത കൃഷ്ണനെ ഭജിക്കുന്നവര്‍ക്ക് ധര്‍മ്മാര്‍ത്ഥകാമ മോക്ഷങ്ങളകുന്ന ചതുഷ്പദത്തേക്കാള്‍ ഉപരി നശ്വരവും നിത്യ ശ്വാശ്വതവുമായ ഗോലോകത്തില്‍ രാധാകൃഷ്ണന്മാരോടൊപ്പം ജനന മരണങ്ങളില്ലാതെ വസിക്കാന്‍ ഇടവരുന്നു. ഓരോരോ ജിവന്‍റെയും ശ്വാശ്വതമായ ലക്ഷ്യം ഇതുതന്നെയാണ്. കലികാലത്ത് നിഷ്കാമമായ നാമജപം ഒന്നുകൊണ്ടു തന്നെ വളരെ വേഗം ഈ ലക്ഷ്യ പ്രാപ്തി കൈ വരുന്നു.
കടപ്പാട്: ഗോലോകം
🐎🐎🐎🐎

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ