ധർമ്മശാസ്താ വിഗ്രഹത്തെ ആളുകൾ തങ്കവിഗ്രഹമെന്ന് പറയുമെങ്കിലും പൂർണ്ണമായും തങ്കമല്ല. പഞ്ചലോഹ വിഗ്രഹമാണ്. നാം കാണുന്ന ഈ പഞ്ചലോഹ വിഗ്രഹം നിർമ്മിച്ചത് ചെങ്ങന്നൂരിൽ തട്ടാവിള വീട്ടിലെ അയ്യപ്പൻ ആചാരിയാണ്. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ ഊട്ടു പുരയിൽ വെച്ച് വൃതാനുഷ്ഠാനത്തോടെയായിരുന്നു വിഗ്രഹനിർമ്മാണം. വിഗ്രഹത്തിന് ഒന്നര അടി ഉയരമുണ്ട്. കൊല്ലവർഷം 1126 (എ ഡി 1951) മീനം 18-ാo തീയതി ഞായറാഴ്ച തിരുവോണം നക്ഷത്രത്തിൽ വിഗ്രഹം വാർത്തെടുത്തു. നാലുഭാഗം വെള്ളി, ഒരുഭാഗം സ്വർണ്ണം, എട്ടു ഭാഗം വീതം ചെമ്പും പിച്ചളയും അൽപം ഇരുമ്പും പ്രത്യേക അനുപാതത്തിൽ ഉരുക്കിയെടുത്താണ് പഞ്ചലോഹം നിർമ്മിക്കുന്നത്. സ്വർണ്ണത്തിന്റെ അളവ് നല്ലവണ്ണം കൂടിയതിനാൽ ധർമ്മശാസ്താ വിഗ്രഹത്തിന് പ്രഭയും ചൈതന്യവും ശക്തിയും വർദ്ധിച്ചു. ( എന്നാൽ 6 ഭാഗം ചെമ്പ്, 18 ഭാഗം വെളുത്തീയം, 5 ഭാഗം സ്വർണ്ണം, 7 ഭാഗം വെള്ളി, 3 ഭാഗം ഇരുമ്പ് എന്ന പക്ഷവുമുണ്ട്).
ലോഹങ്ങൾക്ക് ഊർജ്ജതന്ത്ര ശാസ്ത്രത്തിൽ (physics) വളരെ പ്രാധാന്യമാണുള്ളത്. ദ്രവീകരണശക്തി (Melting Point) ഏറ്റവും കുറഞ്ഞ വെളുത്തീയം, ഏറ്റവും കൂടുതൽ ദ്രവീകരണശക്തിയുള്ള ഇരുമ്പ്, ഏറ്റവും കൂടുതൽ പ്രവാഹശേഷിയുള്ള (Conductivity) ചെമ്പ്, ഏറ്റവും അധികം പ്രതിബിംബശക്തിയുള്ള (Reflecting power) സ്വർണ്ണവും വെള്ളിയും, ലോഹങ്ങളെയെല്ലാം കൂട്ടിച്ചേർക്കാൻ അതിയായ ശേഷിയുള്ള കറുത്തീയം ഇവയെല്ലാം ഒന്നായി ചേരുമ്പോഴുണ്ടാകുന്ന -metallurgical properties and bonding technology- അനേകം വർഷം മുൻപുതന്നെ നമ്മുടെ പൂർവ്വികരായ ശില്പികൾ ബോധവാന്മാരായിരുന്നു എന്നതിന് ഉദാഹരണമല്ലേ!
സ്വാമിയേ ശരണമയ്യപ്പാ!
കടപ്പാട്: അരവിന്ദാക്ഷൻ നായർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ