Keyman for Malayalam Typing

ചട്ടമ്പി സ്വാമികൾ

കാവിയും കമണ്ഡവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ എന്നറിയപ്പെട്ടിരുന്ന
ചട്ടമ്പിസ്വാമികൾ 1853 - 1924 കാലഘട്ടത്തിലെ ഒരു ദിവ്യാത്മാവായിരുന്നു. അദ്ദേഹത്തിന്റെ സമകാലീകനാണ് നാരയണ ഗുരു. ചട്ടമ്പിസ്വാമികളെക്കുറിച്ച് അറിയാത്തവർക്കായി ചില വിവരങ്ങൾ ചോദ്യോത്തര മുറയിൽ ചൊടെ കൊടുക്കുന്നു.

ചട്ടമ്പി സ്വാമികളുടെ ജന്മ തീയതി സപ്തമ്പർ 1, 1853.

അച്ഛന്റെ പേര് ?
ans : വാസുദേവൻ നമ്പൂതിരി
അമ്മയുടെ പേര് ? 
ans : നങ്ങമ പിള്ള 
ചട്ടമ്പി സ്വാമിയുടെ ഭവനം?
ഉള്ളൂർക്കോട്ട് വീട്  
ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു?
ans : പേട്ടയിൽ രാമൻ പിള്ള ആശാൻ
രാമൻ പിള്ളയാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ  പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്. പിന്നീട് ചട്ടമ്പി എന്ന പേരിൽ അറിയപ്പെട്ടു.
ചട്ടമ്പി സ്വാമികളുടെ ഗുരു?
ans : തൈക്കാട് അയ്യ സ്വാമികൾ 
സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു?
ans : സുബ്ബജടാപാഠികൾ 
ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു?
ans : സ്വാമിനാഥ ദേശികർ
ചട്ടമ്പി സ്വാമിക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്?
ans : എട്ടരയോഗം 
തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
ans : വടിവീശ്വരം
ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷകർത്താവ്?
ans : തൈക്കാട് അയ്യ
‘മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്?
ans : ചട്ടമ്പി സ്വാമികളെ 
ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?
ans : ചട്ടമ്പി സ്വാമി
ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി?
ans : നവമഞ്ജരി
ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യൻ?
ans : ബോധോശ്വരൻ 
ചട്ടമ്പി സ്വാമി സമാധിയായത്?
ans : 1924 മെയ് 5
ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?
ans : പന്മന
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം?
ans : ബാലഭട്ടാരക ക്ഷേത്രം
ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്?
ans : 2014 ഏപ്രിൽ 30 
ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവ കാരുണ്യദിനമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
ചട്ടമ്പി സ്വാമികൾ ജനിച്ചത്?
ans : 1853 ആഗസ്റ്റ് 25 
ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം?
ans : കൊല്ലൂർ(കണ്ണമൂല)
അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച  ചട്ടമ്പി സ്വാമികളുടെ കൃതി?
ans : വേദാധികാര നിരൂപണം
ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത്?
ans : പന്മന (കൊല്ലം)കണ്ടുമുട്ടലുകൾ 
ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
ans : 1882
ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?
ans : 1892

അറിയപ്പെടുന്ന പേരുകൾ
ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്?
ans : അയ്യപ്പൻ 
ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം?
ans : കുഞ്ഞൻപിള്ള 
‘ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടത്?
ans : ചട്ടമ്പിസ്വാമികൾ 
‘സർവ്വ വിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെട്ടത്?
ans : ചട്ടമ്പിസ്വാമികൾ
ശ്രീ ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ
കഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്?
ans : ചട്ടമ്പിസ്വാമികൾ
‘കാവിയും കമണ്ഡവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
ans : ചട്ടമ്പിസ്വാമികൾ

ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ
അദ്വൈത ചിന്താ പദ്ധതി,കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ,അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം,ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം,നിജാനന്ദാവിലാസം,വേദാധികാര നിരൂപണം,വേദാന്തസാരം,പ്രാചീന മലയാളം,അദ്വൈതപഞ്ചാരം,   സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം

പ്രാചീന മലയാളം
പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം?
ans : പ്രാചീന മലയാളം
പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി? 
ans : പ്രാചീന മലയാളം 
ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി?
ans : പ്രാചീന മലയാളം

ഭസ്മം (രണ്ടാം ഭാഗം)

 ഭസ്‌മം ഉപയോഗിക്കുന്നതിനെ കുറിച്ച് :

രാവിലെ അല്പം വെള്ളം നനച്ചും വൈകിട്ട് നനക്കാതെയും ആണ് ഭസ്മധാരണ രീതി. നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തിൽ അമിതമായുണ്ടാകുന്ന ഈർപ്പത്തെ വലിച്ചെടുത്ത് നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്ന ഗുണവിശേഷമാണ് ഇങ്ങനെ ധരിക്കാൻ കാരണമായി പറയുന്നത്. രാവിലെ ഉണർന്നാൽ കൈകാൽ മുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മക്കുട്ടയിൽ നിന്നും ഒരു പിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മർമ്മസ്ഥാനങ്ങളിലും ഭസ്മം തൊടുന്നത് പഴമക്കാരുടെ ഒരു പതിവായിരുന്നു.

ഭസ്മം എങ്ങിനെ ഉണ്ടാക്കാം ?

ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട്. അമാവാസി, പൌർണ്ണമി, അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകം ശേഖരിക്കുന്നതാണ് ഉത്തമം. രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം. 
“ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകം ശേഖരിക്കാൻ. 
എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം.
ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽ ഉണക്കണം.
ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം. 
അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ടോ വേണം ദഹിപ്പിക്കാൻ. 
നന്നായി ദഹിക്കുന്നതുവരെ അഗ്നിയെ സംരക്ഷിക്കണം. ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ സൂക്ഷിക്കണം. കൈതപ്പൂവ്, രാമച്ചം, ചന്ദനം, കുങ്കുമപ്പൂവ് തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം. ഇങ്ങനെയുണ്ടാക്കിയ ഭസ്മം തറവാട്ടിലും മനകളിലും മറ്റും ഭസ്മക്കുട്ട എന്നു പറയുന്ന തടിപ്പാത്രത്തിൽ ഐശ്വര്യ ചിന്ഹമായിപുറത്തെ ഇറയത്ത് തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നു.

Books By the Author

https://www.amazon.com/author/pkraghavan/FolkloreGods
https://www.amazon.com/author/pkraghavan/TheIcon
https://www.amazon.com/author/pkraghavan/Dentists
https://www.amazon.com/author/pkraghavan/TheAzhimukhamTemple
https://www.amazon.com/author/pkraghavan/TheGoddessofKizhatur
https://www.amazon.com/author/pkraghavan/LustandLove
https://www.amazon.com/author/pkraghavan/അവൽപൊതി
https://www.amazon.com/author/pkraghavan/ആരൂഢം
https://www.amazon.com/author/pkraghavan/ChangingTimes
https://www.amazon.com/author/pkraghavan/വായസീവിദ്യ

...

ഭസ്മം (ഒന്നാം ഭാഗം )

ഹൈന്ദവാചാര പ്രകാരം പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ ഒരു പ്രധാന ആചാരമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങൾ, സുബ്രഹ്മണ്യക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിച്ചു വരുന്നു. താന്ത്രിക,മാന്ത്രികകർമ്മങ്ങൾക്കും ഭസ്മം ഉപയോഗിക്കാറുണ്ട്. ശൈവരാണ്‌ ഭസ്മം ഉപയോഗിക്കുന്നവരിൽ കൂടുതലും. വൈഷ്ണവർ ചന്ദനമാണ്‌ ഇതിനു പകരം തേയ്ക്കുന്നത്. കേരളത്തിലെ ശൈവർ ഭസ്മത്തിനു മുകളിൽ ചന്ദനം തേക്കുന്നവരാണെങ്കിലും തമിഴകത്ത് ശൈവർ ഭസ്മം മാത്രമേ ഉപയോഗിക്കൂ. വൈഷണവർ തിരിച്ചും. വെറ്റില ചേർത്തുള്ള ഭസ്മമാണ്‌ താമ്പൂലഭസ്മം.

ഭസ്മം എന്ന പേരിനു പിന്നിൽ ഭസിതം,വിഭൂതി,രക്ഷ എന്നും പേരുകളുണ്ട് . 
# ഭസിക്കുന്നത്കൊണ്ട് അതായത് പ്രകാശിപ്പിക്കുന്നത്കൊണ്ട് ഭസിതം,
# പാപങ്ങളെ ഭസ്മീകരിക്കുന്നതുകൊണ്ട് അതായത് നശിപ്പിക്കുന്നത് കൊണ്ട് ഭസ്മം,
# വിഭൂതിയെ, അതായത് ഐശ്വര്യത്തെ പ്രധാനം ചെയ്യുന്നത്കൊണ്ട് വിഭൂതി, 
# രക്ഷ നൽകുന്നത്കൊണ്ട് രക്ഷ ഇങ്ങനെയാൺ ഈ പേരുകൾ ലഭിച്ചത്

വിഭൂതി എന്ന പദത്തിന്, ഭസ്മം എന്ന അർത്ഥത്തിനു പുറമേ ഐശ്വര്യം, ശക്തി, ധനം എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശമാണ്.

അഗ്നിയിൽ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും എന്ന് നമുക്കറിയാം. എന്നാൽ തീയിൽ കുറെ ഭസ്മം ( ചാരം,ചാമ്പൽ) നിക്ഷേപിച്ചു നോക്കിയാൽ അത് ഭസ്മം ആയി തന്നെ അവശേഷിക്കുന്നു. അതാണ്‌ ഭസ്മത്തിന്റെ പ്രതേകത അഥവാ ഭസ്മമഹാത്മ്യം. ശിവപുരാണത്തിൽ "ഭസ്മമാഹാത്മ്യം" എന്നൊരു അധ്യായം തന്നെയുണ്ട്‌. കൂടാതെ ദേവി ഭാഗവതത്തിൽ പതിനൊന്നാം സ്ക്ന്ധത്തിൽ ഒൻപത്, പത്ത്, പതിനൊന്ന് എന്നീ അധ്യായങ്ങൾ യഥാക്രമം ഭസ്മധാരണ വിധി, ഭസ്മനിർമ്മാണ വിധി, ഭസ്മത്രിവിധത്വം എന്നിവ പ്രതിപാദിക്കുന്നു
(തുടരും)

സന്ധ്യാ വന്ദനം

പ്രാർത്ഥന മനുഷ്യ നന്മക്ക് ആവശ്യമാണ്. മഹാമാരി കാലത്ത് അനുഭവിക്കുന്ന ബന്ധനം അസഹനീയമായി തോന്നാതിരിക്കാനും നിത്യവും പ്രാർത്ഥന അത്യന്താപേക്ഷിതമാണ്.

"ഓം നമോ ഭഗവതി മഹാമാരികേ മൃത്യുരൂപിണി 
സകുടുംബം മാം രക്ഷ രക്ഷസ്വ നമോസ്തുതേ!

നമോ ദേവി മഹാ ദേവി സര്വ ലോകവശങ്കരി
സര്വദാ സര്വതോ മഹ്യം കൃപാം കുരു കൃപാകരി.

മേരൌ കൈലാസ ശിഖരേ ഹിമാദ്രൌ ഗന്ധമാദനേ
സദനപ്രിയകൃതേ ദേവി മേദോമാംസ ബലിപ്രിയേ.

മഹാസൈന്യ സമായുക്തേ സർവ്വപ്രാണി വിഹിംസകേ
സര്വാഭിചാരികേ ദേവി സര്വ്വം രക്ഷസ്വ സര്വദാ.

യത്ര കുത്ര സ്ഥലേ വാപി യസ്മിന് കസ്മിന് യദാ കദാ
രക്ഷ മാം ദേവി സ്ത്രീപുത്രപശുഭൃത്യജനൈര്യുതം.

മാംഗല്യം മംഗളം ദേഹി മഹാമംഗളദായിനി
ലോകാനാമാശ്രയേ സർവ്വമംഗളെ മംഗളപ്രിയേ."

---0---

കിരാതമൂർത്തി - പ്രാര്ത്ഥന


പത്യർത്ഥിവ്രാതവക്ഷസ്ഥലരുധിരസുരാ-
പാനമത്തഃ പൃഷത്കം
ചാപേ സന്ധായ തിഷ്ഠൻ
ഹൃദയസരസിജേ
മാമകേ താപഹന്താ
പിഞ്ഛോത്തംസഃ ശരണ്യാ വിജയമദഹരോ
നീരദാഭഃ പ്രസന്നോ
ദേവ: പായാദപായാച്ഛബരവരവപുരസൌ
സർവ്വദസർദാ മാം

(വീരശ്രീയുടെ കേളീരംഗമായിട്ടുള്ളവനുംകൈകളിൽ വിളങ്ങുന്ന ചാപബാണങ്ങളോടുകൂടിയവനും മയിൽപ്പീലിയണിഞ്ഞവനും യുദ്ധം കഴിഞ്ഞ് നില്ക്കുന്നവനും യുദ്ധത്തിൽ വിജയം നേടുന്നതിൽ സമർത്ഥനും മഞ്ഞപ്പട്ടുടുത്തവനും ഭക്തന്മാർക്കഭീഷ്ടം കൊടുക്കുന്നവനും മേഘജാലംപോലെ കറുത്ത  മുഖരോമത്തോടുകൂടിയവനും,  പാർവ്വതീ - പരമേശ്വരന്മാരുടെ ഓമനമകന്റെ രൂപം പൂണ്ടവനുമായ പരാശക്തിയോട് ചേർന്ന പരബ്രഹ്മ സ്വരൂപനായ ശിവൻ നമ്മെ രക്ഷിയ്ക്കട്ടെ !)