Keyman for Malayalam Typing

ഉപനിഷത്തിൽ നിന്നും ...


പ്രശ്‌നോപനിഷത്തിൽ നിന്നും ഒരു മുത്ത് :

 ”പ്രജാപതി ശ്ചരസി ഗര്‍ഭേ 
ത്വമേവ പ്രതിജായതേ,
തുഭ്യം പ്രാണ പ്രജാസ്ത്വിമാഃ
ബലിം ഹരന്തിയഃ പ്രാണൈ പ്രതിഷ്ഠന്തി."                    

"എല്ലാത്തിന്റെയും നാഥന്‍ ഈ പ്രാണനാണ്. ഭാരമില്ലാത്ത വിധം ഗര്‍ഭപാത്രത്തില്‍ ഇത് സഞ്ചരിക്കുന്നു, ശിശുവായി ജനിക്കുന്നു. ഈ പ്രാണന്റെ മുമ്പിലാണ് സകല പ്രാണികളും ബലി തൂവുന്നത്."

ഓരോ ജീവിയും നിലനില്‍ക്കുന്നത് ഭൗതികമായതലത്തില്‍ പ്രാണനില്ലാതെയല്ല. പ്രാണന്‍ വെടിയുന്നതോടെ ആരും തന്നെ ആദരണീയരല്ല. പ്രാണ്‍ പ്രവര്‍ത്തനക്ഷമമാവാന്‍ ശരീരം തിരഞ്ഞെടുക്കുകയാണ്. കര്‍മ്മ ഫലത്തിനനുസൃതം ശരീരം ചലിക്കും അപകടമായാലും ദുരന്തമായാലും രോഗമായാലും കര്‍മ്മത്തിൽ അധിഷ്ഠിതമാണ്. കര്‍മ്മവും കര്‍മ്മഫലവുമാണ് എല്ലാ മാറ്റവും. അതിനെ സുഖം ദുഃഖം എന്നിങ്ങനെ വേര്‍തിരിച്ച് തല്‍ക്കാലം നാം പറയുന്നു എന്നേയുള്ളൂ. പ്രാണന്റെ ഗതിവിഗതികള്‍ക്കനുസൃതം മനസ്സിന്റെ ആഗ്രഹങ്ങളെ ശ്രദ്ധിച്ച് ജീവിക്കുമ്പോഴാണ് പൂര്‍വ്വ-പുനര്‍ജ്ജന്മങ്ങള്‍ സാധ്യമാവുന്നത്.
ഇതില്‍ നിന്നറിയുക പ്രപഞ്ചം ചാക്രികമാണ്. അതില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സദ്കര്‍മ്മാനുഷ്ഠാനമല്ലാതെ മാര്‍ഗ്ഗമില്ല.

ഓം നമോ ഭഗവതേ വാസുദേവായ !🙏

                           -⚜️🕉⚜️-

അഭിപ്രായങ്ങളൊന്നുമില്ല: