Keyman for Malayalam Typing

തത്വമസി

 "തത്വമസി"

സാമവേദത്തിലെ ഉപനിഷത്താണ് ഛാന്ദോക്യോപനിഷത്ത്. ഇതിലെ ആറാം അദ്ധ്യായത്തിലാണ് "തത്വമസി" എന്ന മഹാവാക്യം വരുന്നത്.  ഏതൊന്നാണോ ജഗത്തിന് മൂലമായിട്ടുള്ളത് , ഏതൊന്നാണോ സർവ്വത്തിനും ആത്മാവായിരിക്കുന്നത് ആ സത്താണ് സത്യമായിരിക്കുന്നത്. അതാണ് എല്ലാവരിലും ആത്മാവായിരിക്കുന്നത് എന്ന് ശ്വേതകേതുവിന് സ്വന്തം പിതാവ് വിവരിച്ചുകൊടുക്കുന്നു. ഒരു ആൽവിത്തിന്റെ ഉള്ളിൽ നമ്മൾക്ക് ഒന്നും കാണുവാൻ സാധിക്കുന്നില്ലെങ്കിലും അതിൽ നിന്നാണ് ഒരു വൃക്ഷം മുളപൊട്ടി വളർന്നു വലുതാകുന്നത്. സൂക്ഷ്മമായ കാരണത്തിൽ നിന്നും സ്ഥൂലമായ കാര്യം ഉണ്ടാകാമെന്ന് ഒരു ദൃഷ്ടാന്തംകൊണ്ട് വ്യക്തമാക്കുന്നു. ഈ സൂക്ഷ്മഭാവം തന്നെയാണ് ജഗത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. ഒരു ഉപ്പുകല്ല് വെള്ളത്തിലിട്ടാൽ അത് അലിഞ്ഞു ചേർന്നതിനുശേഷം ഉപ്പിനെ പ്രത്യേകം കാണുവാൻ സാധിക്കുന്നില്ലല്ലോ. അങ്ങനെയാണ് ആത്മാവിന്റെ കാര്യത്തിലും എന്ന്കാണിക്കുന്നു. മൂലകാരണമായ സത്തിനെ നമ്മുടെ ഇന്ദ്രിയങ്ങളെക്കൊണ്ടു അറിയുവാൻ സാധിക്കുകയില്ല. പ്രത്യക്ഷവും അനുമാനവുംകൊണ്ടേ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ എന്ന് ഒരു ഉപായംകൊണ്ട് ശ്വേതകേതുവിന് മനസ്സിലാക്കിക്കൊടുക്കുന്നു. ജ്ഞാനിയിലും അജ്ഞാനിയിലും ഈ കാണുന്ന ജഗത്തിലെല്ലാറ്റിലും ആത്മാവുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഛാന്ദോക്യോപനിഷത്തിന്റെ ആറാം അദ്ധ്യായം അവസാനിക്കുന്നത്.
***

പ്രണമ്യ ശിരസാ ദേവം - ഗണപതി പ്രാർഥന

 പ്രണമ്യ ശിരസാ ദേവം!

പ്രണമ്യ ശിരസാ ദേവം 
ഗൌരീപുത്രം വിനായകം
ഭക്ത്യാ വാസം സ്മരേ നിത്യം
ആയു: കാമാർത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം

ലംബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച 
ധൂമ്രവർണ്ണം തഥാഷ്ടകം

നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേത്‌ നര:
ന ച വിഘ്നഭയം തസ്യ
സർവസിദ്ധികരം ധ്രുവം

വിദ്യാർത്ഥീ ലഭതേ വിദ്യാം 
ധനാർത്ഥീ ലഭതേ ധനം
പുത്രാർത്ഥീ ലഭതേ പുത്രാൻ
മോക്ഷാർത്ഥീ ലഭതേ ഗതിം

ജപേത്‌ ഗണപതി സ്തോത്രം 
ഷഡ്‌ഭിർമാസൈ: ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച
ലഭതേ നാത്രസംശയ:"
....

കുല കുഠാരം


ഇതിനു മുന്നിലുള്ള ചില പംക്തികൾ    നോക്കിയാൽ ന്യായങ്ങൾ എന്ന തലക്കെട്ടിൽ ഒരു ചില പോസ്റ്റുകൾ കാണാം. ആ പരമ്പരയിൽ പെട്ടതാണ് ഇതും.

“തായ് തീര്ക്കുവാൻ റ്റ്രുഹക്കൊരു നല്ല കൊമ്പു

യാതൊന്നിൽ നിന്നോ മഴുവിന്നു കിട്ടി

അശ്ശാഖീയെത്തന്നെയതാശു വെട്ടി

വീഴ്തുന്നു കാർത്തജ്ന വിജൃംഭിതത്താൽ !”

ഇതിന്നാണ് ‘കുലകുഠാര’ന്യായമെന്നു പറയുന്നത് . ഒരോ വംശത്തിനും നാശം ആ വംശക്കാരനേക്കൊണ്ടു തന്നെ വരുക. കോടാലിക്ക്  സ്വയം മരം മുറിച്ചു വീഴ്താൻ കഴിയുകയില്ല. ഒരു മരപ്പിടി ഉണ്ടാക്കിയിട്ടു വേണം കോടാലി ഉപയുക്തമാക്കാൻ.  ആ മരപ്പിടി മരത്തിന്റെ തന്നെ നാശത്തിനു കാരണമാവുകയും ചെയ്യുന്നു. ശരിയല്ലേ?

ഉദാഹരണത്തിന് ഇന്ത്യയിലെ  നേതാക്കന്മാരെ  നോക്കുക. അവ്രുടെ അധഃപതനം തൂടങ്ങുന്നത് അതേ പാര്ട്ടിക്കാരനെക്കൊണ്ട് തന്നെയായിരിക്കും.
***



ശിവലീലാര്ണ്ണവം -2


 

பாவாநம்யா கதி ஜ்ஞா வனமதி ரம்குத.
ஷோத முக்காஸமாபா மானஸஜ்ஞானதாபா

பாமாஸக்தாமுதக்ஷோ ருசயஹைஜனிர்
மானஸஜ்ஞானதாபா

பாதீரனஜ்ஞா ஸநர்மாஹ்ரு' தசிவாற்ருதியா
யாவரும்யா ரஸாயா

பர்ஸாரம்யாநவத்யா திரு சிவமுமா
ஜ்ஞாதிகயோ நவாபா

***

കലിയുഗ-പ്രഭാവം

കലിയുഗത്തെ പറ്റി ഭഗവാൻ ശ്രീകൃഷ്ണൻ പഞ്ച പാണ്ഡവന്മാർക്ക് വെളിപ്പെടുത്തിയ ചില  സത്യങ്ങൾ ഏതൊക്കെയാണെന്നറിയണ്ടേ?

പാണ്ഡവർ വാനപ്രസ്ഥത്തിന് പോകുന്നതിന് പുറപ്പെടാനുള്ള സമയം അടുക്കുകയാണ്. മുതിർന്ന ധൃതരാഷ്ട്രർക്ക് ഒരു സംശയം! അത് നിവർത്തിചെയ്യാൻ ഭഗവാൻ ശ്രീകൃഷ്ണനേക്കാൾ ശ്രേഷ്ഠനായി മറ്റാരുണ്ട്!
കൃഷ്ണാ കലിയുഗം വരികയാണല്ലൊ, അതിന്റെ പ്രഭാവം എങ്ങനെയായിരിക്കും ഒന്ന് പറഞ്ഞു തരൂ.

ശ്രീകൃഷ്ണൻ പറഞ്ഞു, ഇതിന്റെ ഉത്തരം എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. നിങ്ങൾ അഞ്ചു സഹോദരങ്ങളും വനത്തിൽ ഓരോ ദിശയിൽ സഞ്ചരിക്കുക. അവിടെ നിങ്ങൾ കാണുന്ന കാഴ്ചകൾ തിരികെ വന്ന് എന്നോട് പറയുക. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ കലിയുഗത്തിന്റെ പ്രഭാവം എന്താണെന്ന് പറഞ്ഞ് ത്രാം.

അതിനു ശേഷം പാണ്ഡവർ അഞ്ചുപേരും അഞ്ചു ദിശകളിലായി വനത്തിലേക്ക് പോയി. അവിടെ അവർ വളരെ വിചിത്രവും അത്ഭുതകരവുമായ കാഴ്ചകളാണു കണ്ടത്!

യുധിഷ്ഠിരൻ (ധർമ്മപുത്രൻ) കണ്ടത് ഒരു ആനയേയാണ്. ഒരു പ്രത്യേകതയുണ്ട്, എന്താണത്? ഇരട്ട  തുമ്പിക്കൈയുള്ള ഒരു ആന!

അർജുനൻ കണ്ടത് ഒരു പക്ഷിയെ ആണ്. അതിന്റെ ചിറകിൽ വേദത്തില്നിന്നുള്ള വരികള് ആലേഖനം ചെയ്തിരിക്കുന്നു. പക്ഷെ അത് ഒരു ശവ ശരീരം കൊത്തി തിന്നുന്നുണ്ടായിരുന്നു.

ഭീമൻ കണ്ടത് ഒരു പശുവിനെ ആണ്. പശു അതിന്റെ കുഞ്ഞിനെ നക്കി നക്കി ലാളിക്കുന്നു.

സഹദേവൻ കണ്ടത് നാലഞ്ച് കിണർ, ഒന്നിനു ചുറ്റും മറ്റുകിണറുകൾ. അതിൽ ഒരു കിണറ്റിൽ വെള്ളം ഇല്ല. അടുത്തുള്ള കിണറുകളിൽ നിറച്ച് വെള്ളവും. വെള്ളമില്ലാത്ത കിണറിന് ആഴം കൂടുതലും ആണ്.

നകുലൻ കണ്ടത് മലമുകളിൽ നിന്ന് ഒരു വലിയ പാറ താഴേക്ക് ഉരുണ്ടു വരുന്നതാണ്. വലിയ വൃക്ഷങ്ങൾക്ക് കൂടെ അതിനെ തടഞ്ഞു നിർത്തുവാൻ കഴിയുന്നില്ല. ഒടുവിൽ ഒരു ചെറിയ ചെടിയിൽ തട്ടി അത് നില്കുന്നു!

പഞ്ച പാണ്ഡവർ തിരിച്ചു വന്ന് തങ്ങൾ കണ്ട കാഴ്ചകളെ പറ്റി ശ്രീകൃഷ്ണനോടു പറഞ്ഞു.

യുധിഷ്ഠിരൻ താൻ കണ്ട രണ്ടു തുമ്പികൈയുള്ള ഒരു ആനയെ പറ്റി പറഞ്ഞു.

കൃഷ്ണൻ : നിങ്ങൾ കണ്ടതിന്റെ അർത്ഥം കലിയുഗത്തില് ഭരണാധികാരികൾ രണ്ടു രീതിയിൽ ആയിരിക്കും. പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും. മനസ്സിൽ കൊണ്ടുനടക്കുന്നത് ഒന്നും പുറത്ത് കാണിക്കുന്നത് മറ്റൊന്നും. അതുകൊണ്ട് നിങ്ങൾ കലിയുഗം വരുന്നതിനു മുൻപ് തന്നെ ഭരണം അവസാനിപ്പിക്കുക.

അർജ്ജുനൻ പറഞ്ഞു : വേദത്തില് നിന്നുള്ള വരികള് ചിറകിൽ ആലേഖനം ചെയ്ത ഒരു പക്ഷിയെയാണു ഞാൻ കണ്ടത്, പക്ഷെ അത് ഒരു ശവ ശരീരം കൊത്തി തിന്നുന്നു! എന്താണ് പ്രഭു അതിന്റെ അർത്ഥം?

ശ്രീകൃഷ്ണൻ : ഇതുപോലുള്ള മനുഷ്യൻ ആയിരിക്കും കലിയുഗത്തിൽ ഉള്ളത് അവർ സ്വയം ജ്ഞാനി ആണെന്ന് പറയും. പക്ഷേ ആചാരം രാക്ഷസന്മാരെ പോലെ ആയിരിക്കും. ആരാണ് മരിക്കാന് പോകുന്നതെന്ന് നോക്കിയിരിക്കും. മരിക്കുന്നവരുടെ സ്വത്ത് കൈകലാക്കാൻ. ഉന്നത സ്ഥാനങ്ങളില് ഇരിക്കുന്നവരുടെ മരണം ആഗ്രഹിക്കും. ആ സ്ഥാനം നേടിയെടുക്കാൻ. ഉന്നത വിദ്യഭ്യാസം സിദ്ധിച്ചവരുടെ ചിന്ത പൈസയും പദവിയും നേടുന്നതിനെ കുറിച്ച് ആയിരിക്കും.

ഭീമൻ പറഞ്ഞു : ഒരു പശുവിനെ ആണ് കണ്ടത്. പശു പ്രസവിച്ചതിനുശേഷം കിടാവിനെ നക്കുന്നു നക്കി നക്കി ലാളിക്കുന്നു.

അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു കലിയുഗത്തിലെ മനുഷ്യൻ അതുപോലെ ആയിരിക്കും. കലിയുഗത്തിൽ സ്വന്തം കുട്ടികളോടുള്ള വാത്സല്യം അത്രയും കൂടും. ആരുടെയെങ്കിലും പുത്രൻ വീട് വിട്ടു സന്യാസം സീകരിച്ചാൽ 2000 പേർ അയാളുടെ ദർശനം നടത്തും. എന്നാൽ സ്വന്തം കുട്ടി ഒരു സന്യാസി ആകണമെന്ന് പറഞ്ഞാല് മാതാപിതാക്കൾ എന്റെ കുട്ടിയുടെ ഭാവി എന്താകും എന്ന് പറഞ്ഞു കരയും. വാത്സല്യം കൂടി എപ്പോഴും കുട്ടികളെ പറ്റി ചിന്തിച്ചു കൊണ്ടേയിരിക്കും. കുട്ടികളെ വീട്ടിൽ തന്നെ തളച്ചിടും. അഅവരുടെ ബുദ്ധി വികാസത്തിന് അനുവദിക്കില്ല. അവരുടെ ജീവിതം അവിടെ അവസാനിക്കും. പുത്രൻ മരുമകളുടെ സ്വത്താണ്. പുത്രി മരുമകന്റെ സ്വത്താണ്. നിങ്ങളുടെ ശരീരം മരണത്തിന്റെ സ്വത്താണ്. നിങ്ങളുടെ ആത്മാവ് പരമാത്മാവിന്റെ സ്വത്താണെന്നും അറിയുക. അതുകൊണ്ട് നിങ്ങൾ ശാശ്വതമായ ബന്ധത്തിനെ പറ്റി അറിയേണ്ടത് ആവശ്യമാണ്.

ഭീമനു ശേഷം സഹദേവൻ പറഞ്ഞു : ഞാൻ കണ്ടത്  നാലഞ്ച് കിണർ ആണ്. അതിൽ നടുക്കുള്ള കിണറ്റിൽ വെള്ളമില്ല. എന്നാൽ ചുറ്റുമുള്ള കിണറുകൾ നിറഞ്ഞു കിടക്കുന്നു . അത് എന്ത് കൊണ്ടായിരിക്കാം?

അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു. നിറഞ്ഞ കിണര് ഉള്ളവനേയും വരണ്ട കിണര് ഇല്ലാത്തവനേയും പ്രതിനിധാനം ചെയ്യുന്നു. കലിയുഗത്തിൽ ഉള്ളവൻ വിവാഹത്തിനും, ഉത്സവത്തിനും, മറ്റ് ഓരോ ചടങ്ങുകള്ക്കും ലക്ഷകണക്കിന് പൈസ ചിലവാക്കും. എന്നാൽ സ്വന്തം വീടിനടുത്ത് ആളുകൾ പട്ടിണി കിടന്നു മരിക്കുന്നത് അവർ കാണില്ല. അവരുടെ സ്വന്തം ആളുകൾ ദാരിദ്രത്തിൽ കഴിയുമ്പോൾ അവർ ആർഭാടത്തിന് വേണ്ടി പൈസ ദൂര്ത്തടിക്കും. സഹായിക്കാൻ തയ്യാറാകില്ല.

സഹദേവനു ശേഷം നകുലൻ ശ്രീകൃഷ്ണനോട് പറഞ്ഞു. ഞാൻ കണ്ടത് ഒരു വലിയ പാറ മല മുകളിൽ നിന്ന് താഴേക്ക് വരുന്നതാണ്. വലിയ വലിയ വൃക്ഷങ്ങൾക്ക് അതിനെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല. എന്നാൽ ഒരു ചെറിയ ചെടി അതിനെ തടഞ്ഞു നിർത്തി.

അത് കേട്ട് ശ്രീകൃഷ്ണൻ പറഞ്ഞു. കലി യുഗത്തിൽ മനുഷ്യർ അധഃപതിക്കും. അഹങ്കാരികളും പാപം ചെയ്യുന്നവരും ആയി തീരും. അവരുടെ പതനംവലിയ വൃക്ഷം പടര്ന്നു പന്തലിച്ച അവരുടെ സമ്പാദ്യത്തിന് തടുക്കാന് കഴിയില്ല. നാമജപം, വേദങ്ങള് സ്വായത്വമാക്കുക എന്നിങ്ങനെ പോലുള്ള ചെറിയ ചെടികള്ക്കെ അവരെ പതനത്തില് നിന്നും രക്ഷിക്കാന് കഴിയു.
ഹരേ കൃഷ്ണ!
***

ശിവലീലാർണ്ണവം 1

 


ശിവലീലാർണ്ണവം 1
 

നാലിതളുള്ള 12 പൂക്കളായി ഈ പ്രാർത്ഥന ഒരു മാലയിൽ കോർത്തിരിക്കുകയാണ്, കവി.


സൌകര്യത്തിനായി മാല ദീർഘചതുരമാക്കി ചിത്രീകരിച്ചിരിക്കുകയാണ്.


ഇതാണ് പ്രാർത്ഥന:


"വന്ദേ ശ്രീദേവ ദേവം ഭജദജമജരം ഹിരഹാരസ്പുരന്തം


ഹോരമ്പം രമ്യ രമ്യാ  സ്പദമദവദനo നാഗഭാഗപ്രഗൽഭം.


ലീലാജാലാഭിലാഷംസുരവര വരദം ധീവരംവന്ദ്യവന്ദ്യം


ശ്രീ ഭാഷ്യ ഭാഷ്യ ഭാഷ്യാ സ്തുത ശതവിതതം ഭാവന വർണ്യവർണ്യം."


( തമിഴിലാണ് രചയിതാവ്  ശ്രീ നീലകണ്ഠ ദീക്ഷിതർ ഇത് തയാർ ചെയ്തിട്ടുള്ളത്.)



ഒന്നാമത്തെ വശത്തെ 4 പുക്കളിൽ:-

 

ഒന്നാം പൂവ് (മേലെ ചിത്രം), അതുപോലെ രണ്ടാം പൂവ്, മൂന്നാമത്തേത്, നാലാമത്തേത് എന്നീ ക്രമത്തിൽ പൂക്കൾ.



1.1 (வ ந்தே ஸ்ரீ தேவ தே வம்) 🍀


1.2 (ப ஜ த ஜ ம ஜ ரம்) 🍀


1.3 (ஹிரஹரஸ்பூரந்தம்)🍀


1.4 (ஹோரம்பம் ரம்யரம்ய)🍀


രണ്ടാമത്തെ വശത്തെ 2 പുക്കളിൽ ...ഒന്നാമത്തേത്, രണ്ടാമത്തേത്


2.1 (ஸ்பத மத வதனம்)🍀


2.2 ( நாக பாகபரகல்பம் )🍀


മൂന്നാമത്തെ വശത്തെ 4 പുക്കളിൽ 

ഒന്നാമത്തേത്,രണ്ടാമത്തേത്,മൂന്നാമത്തേത്, നാലാമത്തേത്


3.1 (லீலா ஜாலாபிலாஷம்)🍀


3. 2 (ஸுர வர வர தம்)🍀


3.3 (தீவரம் வந்த்ய வந்த்யம்)🍀


3.4 ( ஸ்ரீ பாஷ்யா பாஷ்ய பாஷா)🍀


നാലാമത്തെ വശത്തെ 2 പുക്കളിൽ ...ഒന്നാമത്തേത്, രണ്ടാമത്തേത്,


4.1 ( ஸ்துத சதவீதம்)🍀


4.2 ( பாவந வர்ண்ய வர்ண்யம்)🍀

***

ഓം നമശ്ചണ്ഡികായേനമഃ


 
ദേവിയെ മനസ്സാ പ്രാർത്ഥിക്കുക: 

സൗവർണ്ണാംബുജമദ്ധ്യഗാം  ത്രിനയനാം സൗദാമിനീം സന്നിഭം
ശംഖം ചക്രവരാഭയശ്ച ദധതീം ഇന്ദോ: കലാം ബീഭ്രതീം
ഗ്രൈവേയാംഗദഹാരകുണ്ഡലധരാം ആഖണ്ഡലാദ്യേയ് സ്തുതാം
ധ്യായേദ്വിന്ധ്യനിവാസിനീം ശശിമുഖം പാർശ്വസ്ഥപഞ്ചാനനാം

ശംഘം ചക്രമതോ ധനുശ്ച  ദധതീം വിഭ്രാമിതാം തർജ്ജനീം
വാമേ ശക്തിമസിം ശരാൻ കലയതീം തിര്യക് ത്രിശൂലം ഭുജൈ:
സന്നദ്ധാമ് വിവിധായുധൈ: പരിവൃതാം മന്ത്രീം കുമാരീജനൈ:
ധ്യായേദിഷ്ടവരപ്രദാമ് തൃനയനാം സിംഹാധിരൂഡാം ശിവാം

വാണീപതേർവരവിമോഹിതദുഷ്ടദൈത്യ
ദർപ്പാഹിദഷ്ടമനുജാരികുലാനിതാനി
തച്ച്യംഗമധ്യനടനേന വിഹന്യമാനാ
രക്ഷാമ് കരോതു മമ സാ ത്രിപുരാധിവാസാം

ശംഖാസിചാപശരഭിന്നകരാം ത്രിനേത്രാം
തിഗ്മേതരാംശുകലയാ വിലസത് കിരീടാം
സിംഹസ്ഥിതാം സാസുരസിദ്ധാനുതാം ച ദുർഗ്ഗാം
ദൂർവ്വാനിഭം ദുരിതവർഗ്ഗഹരാം നമാമി!

ഓം നമശ്ചണ്ഡികായേനമഃ 🙏

🕉

നിർ‍വാണ ശതകം

🕉  

നിർവാണ ശതകം 

ആദി ശങ്കരാചാര്യ വിരചിതം 

ശിവോഹം ശിവോഹം,
ശിവോഹം ശിവോഹം,
ശിവോഹം ശിവോഹം

മനോ ബുധ്യഹങ്കാര ചിത്താനി നാഹം
ശ്രോത്ര ജിഹ്വാ ഘ്രാണനേത്ര
വ്യോമ ഭൂമിർ തേജോ വായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം

പ്രാണ സംജ്ഞോ വൈപംച വായുഃ
വാ സപ്തധാതുർ വാ പഞ്ച കോശാഃ
നവാക്പാണി പാദൗ ചോപസ്ഥ പായൂ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം

മേ ദ്വേഷരാഗൗ മേ ലോഭമോഹോ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ
ധർമോ ചാർധോ കാമോ മോക്ഷഃ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം

പുണ്യം പാപം സൗഖ്യം ദുഃഖം
മന്ത്രോ തീർത്ഥം വേദാ യജ്ഞഃ
അഹം ഭോജനം നൈവ ഭോജ്യം ഭോക്താ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം

മൃത്യുർ ശങ്കാ മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ജന്മ
ബന്ധുർ മിത്രം ഗുരുർനൈവ ശിഷ്യഃ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം

അഹം നിർവികല്പോ നിരാകാര രൂപോ
വിഭൂത്വാച്ച സർവത്ര സർവേന്ദ്രിയാണാം
വാ ബന്ധനം നൈവ മുക്തി ബന്ധഃ
ചിദാന്ദ രൂപഃ ശിവോഹം ശിവോഹം

ശിവോഹം ശിവോഹം,
ശിവോഹം ശിവോഹം,
ശിവോഹം ശിവോഹം

അർത്ഥം

ഞാൻ മനസ്സോ, ബുദ്ധിയോ, അഹങ്കാരമോ, മാനസിക വൃത്തിയോ അല്ല. ഞാൻ പഞ്ചേന്ദ്രിയങ്ങളല്ല, അവയ്ക്കെല്ലാം അതീതനാണ്. ഞാൻ ആകാശമോ, ഭൂമിയോ, അഗ്നിയോ, വായുവോ (പഞ്ച ഭൂതങ്ങൾ) ആല്ല. ഞാൻ ബോധാന്ദരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.

പ്രാണനെന്നു പറയപ്പെടുന്നത് ഞാനല്ല. അഞ്ചായി പിരിഞ്ഞു ദേഹത്തെ നിലനിറുത്തുന്ന വായുവും ഞാനല്ലതന്നെ. ദേഹത്തിന്റെ ഭാഗങ്ങളായ ഏഴു ധാതുക്കളും ഞാനല്ല. അഞ്ചുകോശങ്ങളും ഞാനല്ല. വാക്ക്, കൈ, കാല് എന്നിവയും ഞാനല്ല. ജനനേന്ദ്രിയവും വിസർജനേന്ദ്രിയവും ഞാനല്ല. ഞാൻ ബോധാനന്ദരൂപിയായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.

എനിക്ക് ദ്വേഷമോ രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല തന്നെ. ധർമമില്ല; അർത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.

ഞാൻ പുണ്യമല്ല, പാപമല്ല. സുഖമല്ല, ദുഖമല്ല. മന്ത്രമല്ല, തീർത്ഥമല്ല. വേദങ്ങളല്ല, യജ്ഞങ്ങളല്ല. ഞാൻ ഭോജനമല്ല തന്നെ, ഭുജിക്കപ്പെടേണ്ടതോ ഭോക്താവോ ഞാനല്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.

മരണമില്ല, സംശയമേയില്ല. എനിക്കു ജാതിഭേതദമില്ല. അച്ഛൻ ഇല്ല തന്നെ; മാതാവില്ല തന്നെ, ജന്മവുമില്ല. ബന്ധുവില്ല, സുഹൃത്തില്ല. ഗുരോശിഷ്യനോ ഇല്ല. ഞാൻ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.

ഞാൻ സർവ്വവ്യാപിയാണ്. നാമവും രൂപവും, ആകാരവും എനിക്കില്ല. ലോകത്തോടോ, മുക്തിയോടോ, എനിക്ക് അടുപ്പം ഇല്ല. എനിക്ക് ആഗ്രഹങ്ങളില്ല. എന്തുകൊണ്ടെന്നാൽ ഞാൻ എല്ലാമാണ്, എല്ലായിടത്തും ഉണ്ട്, എല്ലാ സമയത്തും ഉണ്ട്, ഞാൻ സമതുലിതാവസ്തയിലാണ്. ഞാൻ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.

ശിവായ നമഃ

Sent from my iPad