Keyman for Malayalam Typing

സിദ്ധ മന്ത്രങ്ങൾ

മന്ത്രം എന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്ന അഥവാ സംരക്ഷിക്കുന്ന ഒന്നാണ് . 

മന്ത്രജപം എല്ലാവർക്കും സാധ്യമാണോ എന്ന് പലപ്പോഴും സംശയം തോന്നാം . 
ചില മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ഉപദേശം സ്വീകരിച്ച ശേഷം മാത്രമേ 
ജപിക്കാൻ പാടുള്ളു . മന്ത്രത്തിന്റെ അർഥം മനസിലാക്കി തെറ്റില്ലാതെ ഉച്ചരിക്കാൻ സാധിക്കുന്നവർ ശ്രീ പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ചു ജപിച്ചു തുടങ്ങാവുന്നതാണ്.

മന്ത്രങ്ങള്‍ ശരിയായി നാവിൽ വഴങ്ങുന്നതിനു ഗുരുവിന്റെ ഉപദേശവും അനുഗ്രഹവും ആവശ്യമാണ്. തെറ്റായി ജപിച്ചാൽ അനുകൂലഫലം ലഭിച്ചെന്നു വരില്ല. അതുകൊണ്ടാണു മന്ത്രദീക്ഷ ആവശ്യമാണെന്നു പറയപ്പെടുന്നത്. എന്നാൽ ചില മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ഉപദേശം സ്വീകരിക്കാതെ തന്നെ ജപിക്കാവുന്നതാണ്. ഇത്തരം മന്ത്രങ്ങൾ സിദ്ധ മന്ത്രങ്ങൾ എന്നറിയപ്പെടുന്നു.

സിദ്ധ മന്ത്രങ്ങൾ  മുടങ്ങാതെ  ജപിക്കുന്നതു സര്‍വകാര്യ വിജയങ്ങള്‍ക്കും ദോഷശാന്തിക്കും മനഃസമാധാനത്തിനും നല്ലതാണ്. 108 തവണ ജപിക്കുന്നത് അത്യുത്തമം.

ഓം ശ്രീ മഹാഗണപതയേ നമഃ

ഓം നമഃശിവായ

ഓം നമോ നാരായണായ

ഓം നമോ ഭഗവതേ വാസുദേവായ

ഹരി ഓം

ഷോഡശ മന്ത്രം :
"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ."

***

ഹനുമന്ത ഭൂജംഗ പ്രയത സ്തോത്രം


ഹനുമന്ത ഭൂജംഗ പ്രയത സ്തോത്രം

പ്രപന്നാനുരാഗം, പ്രഭാ കാഞ്ചനാഭം,

ജഗത് ഗീത ശൌര്യം, തുഷാരാഭി ധൈര്യം,

തൃണീകൃത്യ ഹേതിം രണാധ്യാദ് വിഭൂതിം,

ഭജേ വായു പുത്രം, പവിത്രത് പവിത്രം. ....1


ഭജേ ഹേമരംഭവനെ നിത്യവാസം,

ഭജേ ബാല ഭാനു പ്രഭാചാരു ഭാസം,

ഭജേ ചന്ദ്രികാ കുന്ദ മന്ദാരഹാസം,

ഭജേ സന്തതം രാമഭൂപാലദാസം........ …... 2


ഭജേ ലക്ഷ്മണ പ്രാണ രക്ഷ സുദക്ഷം,

ഭജേ തോഷിത ശേഷ ഗീർവാണ പക്ഷം

ഭജേ ഗോര സങ്ഗ്രാമ സീമാ ഹതാക്ഷം

ഭജേ രാമ നാമാനു സമ്പ്രാപ്ത ലക്ഷം.........3


കൃതാ ഭീതി നാദം ക്ഷിതി ക്ഷിപ്ത പാദം,

ഘനക്രാന്ത ജംഗം കടി സ്തോദു ജംഗം,

അജന്ദസ്ത കേശം ഭജസ്ളിഷ്ട ദാസം,

ജയ ശ്രീ സമേതം, ഭജേ രാമധൂതം. ............4


ചലത്ബലാ ഗാതാദ് ബ്രഹ്മ ചക്രവാളം,

കേദ്രേ കഠോരട്ടഹാസാത് പ്രഭിന്നാജ ഭന്ദം,

മഹാ സിംഹ നാദ ദ്വിസീർണ ത്രിലോകം,

ഭജേ ചഞ്ചനേയം പ്രഭും വജ്റ കായം…….. 5


രണേ ഭീഷണേ മേഘ നാദാധി നാധെ,

സരോഷം സമാവാപ്യ സൌമിത്രമാംസ,

ഖഗനാം ഘനാനാം സുരാണാം ച മാർഗെ,

നടാന്തം നമാന്തം ഹനുമന്തമീഡെ ..............6


നഖാ പാസ്ത ജംഭാരി ഡംബോലിധാരം,

കരദ്വന്ദ്വ നിർധൂഹ കാരോഗ്ര ദന്ദം,

പദാ ഗാത ഭീതാഹി രാജാധി വാസം,

രണ ക്ഷോഭ ഭക്ഷം ഭജേ പിംഗലക്ഷം......... 7


പ്രദോഷേ പ്രഭാതേ തദാ ച അർധ രാത്ര,

ശുഭംഗം ജിതാനംഗ ലീലാ പ്രസംഗം,

സദാ ഭാവയൻ മാനസീമും വധേധ്യ,

സ്സധന്യസ്സ മാന്യോ ന ചാസ്യോപദാസ്തെ.....8


വിലദ്വാരി ഭൂപാലകദ്വാരി ഘോരെ,

ഗജ വ്യാഗ്ര സിംഹ കുലാരണ്യ ഭാഗെ,

ശരണ്യായ വർണ്യായ ദേവൈർ നമസ്ത,

നമന്റെ കപി ശ്രേഷ്ട രാമ പ്രിയായ, ……….9


സുധാ സിന്ധുമൂലങ്ങ്യ സധോനി സ്സേധെ,

സുധാന്ധ പ്രക്നുപ്ത സുധാമൌഷധേസ്ത,

ക്ഷണാദ്രോണ ശൈലേയ ശരേണനേതും,

ഭവന്തം വിനാ കൊ ഹായ് ലോകേ സമർത .10


സമുദ്രം തരംഗാധി രൌധം വിനീന്ദ്രം,

വിലംഘാരു ചങ്ങാ സ്തുതാ മർത്യ സംഘ,

നിരതംഗ ലങ്കം വിലങ്കം വിധായ,

പിതേവാസി സീതാതിതാ പാപ ഹാരി……...11


രമാനാധ രാമാം ക്ഷമാനാധ രാമാം,

യശോ ഹേതു ഭൂതം വിശോകം വിധായ,

വനം സന്തഹന്തം ജവ ദ്ധാന വാനം,

സദാ ചിന്തയേ ശ്രീ ഹനുമന്തമേവ. ………..12


ജരാഭരതോ ഭൂരിപീദാ ശരീരെ,

എരൂദ രണാ രൂദ ഭൂരിപ്രതാപ,

ഭവത് പാദ ഭക്തിം ഭവദ് ഭക്തി രക്തിം,

കുരു ശ്രി ഹനുമത് പ്രഭോ, മയ് ദയാലൊ... 13


ഉധരന്തരംഗം സദാ രാമ ഭക്തം,

സ മൃദ്ധന്ദ വൃതിം ദ്വിഷദ്ധ്വന്ദ ലോലം,

അമോഘാനുഭാവം തമൗഗഗ്ന ദക്ഷം,

തൻമത് പ്രഭാവം ഹനുമന്ത മീഡെ. ………. 14


കരോത്ഭാസി ടങ്കം കിരീടി ധ്വജാംഗം

ഹൃതാ ശേഷപങ്കം ര ണേ നിർവി ശങ്കം

തിലോകി   മൃഗാംഗം ക്ഷണ ദ്വഗ്ദലങ്കം

സദാ നിഷ്കളങ്കം  ഹനുമന്ത മീഡെ ...... ...15


മഹാഭൂത ഡ മഹാത് പാദ പീഡം

മഹാ വ്യാധി പീഡം മഹാ ധിപ്ര പീഡം

ഹര സ്വാ ഗ്രതാ ഭീഷ്ട  ദാന പ്രധായി ൻ

നമ സ്തെ നമസ്തെ കപീന്ദ്രപ്രസാതേ…..16


നമസ്തേ മഹ സാത്വവാഹായ തുഭ്യം

നമസ്തേ മഹ വജ്ര രേഖായ തുഭ്യം

നമസ്തേ മഹ കാല കാലായ തുഭ്യം

നമസ്തേ മഹ ദീർഗ വാലായ തുഭ്യം...... ...17


നമസ്തേ മഹ ശൌരി തൂലായ തുഭ്യം

നമസ്തേ ഫലീ ഭൂത സൂര്യായ തുഭ്യം

നമസ്തേ മഹാമർത്യകായായ തുഭ്യം

നമസ്തേ മഹത് ബ്രഹ്മചര്യായ തുഭ്യം .... ..18


ഫലശ്രുതി:

ഹനുമത് ഭുജങ്കം പ്രഭാത പ്രയാതേ

പ്രയാണേ പ്രദോഷേ പOൻ വൈസതോപി

വിമുക്ത്വാഘ സംഘ സദാരാമഭക്താ

കൃതാർതോ ഭവിഷ്യാത്യു പാദ പ്രമോദ.

***

ഹനുമന്ത ഭൂജംഗ പ്രയത സ്തോത്രം.txt

Displaying ഹനുമന്ത ഭൂജംഗ പ്രയത സ്തോത്രം.txt.

ശ്രീ മഹാലക്ഷ്മി സ്തവം

 ശ്രീ മഹാലക്ഷ്മി സ്തവം



ലക്ഷ്മിദേവിയെ ഭജിക്കാൻ പ്രധാനമായ മന്ത്രമാണ് മഹാലക്ഷ്മി സ്തവം. ഈ സ്തവം നിത്യവും ജപിക്കുന്ന ഭവനത്തിൽ ദാരിദ്ര്യം ഉണ്ടാവില്ല. മഹാവിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മിദേവി ആദിപരാശക്തിയുടെ അവതാരമായിട്ടാണ് കണക്കാക്കുന്നത്.  

ദിവസവും വീടുകളിൽ ലക്ഷ്മിപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഉത്തമമാണ്. പ്രത്യേകിച്ചും ദേവിയുടെ വ്യത്യസ്ത ഭാവങ്ങൾ വർണിക്കുന്ന മഹാലക്ഷ്മി സ്തവം ചൊല്ലുന്നതും നല്ലതാണ്..


                 ശ്രീ പാർവതി സരസ്വതി                
          മഹാലക്ഷ്മി നമോസ്തുതേ 
  വിഷ്ണുപ്രിയേ മഹാമായേ 
           മഹാലക്ഷ്മീ നമോസ്തുതേ 
  കമലേ വിമലേ ദേവി 
           മഹാലക്ഷ്മീ നമോസ്തുതേ 
   കാരുണ്യനിലയെ ദേവി 
           മഹാലക്ഷ്മീ നമോസ്തുതേ 
  ദാരിദ്രദുഃഖശമനി ദേവി 
          മഹാലക്ഷ്മീ നമോസ്തുതേ 
  ശ്രീദേവി നിത്യകല്യാണി 
           മഹാലക്ഷ്മീ നമോസ്തുതേ 
  സമുദ്രതനയെ ദേവി 
             മഹാലക്ഷ്മീ നമോസ്തുതേ 
  രാജലക്ഷ്മീ രാജ്യലക്ഷ്മീ 
            മഹാലക്ഷ്മീ നമോസ്തുതേ 
  വീരലക്ഷ്മീ വിശ്വലക്ഷ്മീ 
            മഹാലക്ഷ്‌മീ നമോസ്തുതേ 
 മൂകഹന്ത്രി മന്ത്രരൂപേ 
             മഹാലക്ഷ്‌മീ നമോസ്തുതേ  
മഹിഷാസുരസംഹർത്രി 
              മഹലക്ഷ്മീ നമോസ്തുതേ 
   മധുകൈടഭവിദ്രാവേ 
             മഹാലക്ഷ്മീ നമോസ്തുതേ 
  ശംഖുചക്രഗദാഹസ്തേ 
           മഹാലക്ഷ്മീ നമോസ്തുതേ 
വൈകുണ്ഠഹൃദയാവാസേ 
           മഹാലക്ഷ്മീ നമോസ്തുതേ 
  പക്ഷീന്ദ്രവാഹനേ ദേവീ 
            മഹാലക്ഷ്‌മീ നമോസ്തുതേ 
  ധാന്യരൂപേ ധാന്യലക്ഷ്മീ 
            മഹാലക്ഷ്മീ നമോസ്തുതേ 
 സ്വർണ്ണരൂപേ സ്വർണ്ണലക്ഷ്മീ 
           മഹാലക്ഷ്‌മീ നമോസ്തുതേ 
 വിത്തരൂപേ വിത്തലക്ഷ്മീ 
           മഹാലക്ഷ്‌മീ നമോസ്തുതേ
ഹരിപ്രിയേ വേദരൂപേ 
              മഹലക്ഷ്മീ നമോസ്തുതേ
   ഫലരൂപേ ഫലദാത്രി 
             മഹാലക്ഷ്മീ നമോസ്തുതേ
നിസ്‌തുലേ നിർമ്മലേ നിത്യേ 
               മഹലക്ഷ്മീ നമോസ്തുതേ 
 രത്നരൂപേ രത്‌നലക്ഷ്മീ 
             മഹാലക്ഷ്മീ നമോസ്തുതേ 
  ക്ഷീരരൂപേ ക്ഷീരദാത്രി 
            മഹാലക്ഷ്‌മീ നമോസ്തുതേ 
 വേദരൂപേ നാദരൂപേ 
             മഹാലക്ഷ്മീ നമോസ്തുതേ 
  പ്രാണരൂപേ പ്രാണമൂർത്തേ 
             മഹാലക്ഷ്മീ നമോസ്തുതേ
 പ്രാണവാനന്ദമഹസേ 
             മഹാലക്ഷ്മീ നമോസ്തുതേ
 ബ്രഹ്മരൂപേ ബ്രഹ്മധാത്രി 
              മഹാലക്ഷ്മീ നമോസ്തുതേ 
 ജാതവേദസ്വരൂപിണി യ് 
            മഹാലക്ഷ്മീ നമോസ്തുതേ 
 ആധാരഷൾകനിലയെ 
             മഹാലക്ഷ്മീ നമോസ്തുതേ 
  സുഷുമനാ സുഷിരാന്തസ്തേ 
             മഹാലക്ഷ്മീ നമോസ്തുതേ 
 യോഗാനന്ദ പ്രദായനൈ 
              മഹാലക്ഷ്‌മീ നമോസ്തുതേ 
സൗന്ദര്യരൂപിണി ദേവി 
               മഹാലക്ഷ്‌മീ നമോസ്തുതേ 
  സിദ്ധലക്ഷ്മീ സിദ്ധരൂപേ 
              മഹാലക്ഷ്‌മീ നമോസ്തുതേ 
  സർവ്വസന്തോഷസദ്രുപേ 
              മഹാലക്ഷ്മീ നമോസ്തുതേ 
 തുഷ്ടിദേ പുഷ്ടിദേ ദേവി
              മഹാലക്ഷ്മീ നമോസ്തുതേ 
  രാജരാജാർച്ചിതപദേ 
              മഹാലക്ഷ്മീ നമോസ്തുതേ 
 സാരസ്വരൂപേ ദിവ്യംഗി 
             മഹാലക്ഷ്മീ നമോസ്തുതേ 
 ചാരിത്ര്യദിവ്യശുദ്ധാഗി 
             മഹാലക്ഷ്മീ നമോസ്തുതേ 
 വേദഗുഹ്യേ ശുഭേദേവി 
             മഹാലക്ഷ്മീ നമോസ്തുതേ 
 ധർമാർത്ഥകാമരൂപിണയ് 
             മഹാലക്ഷ്മീ നമോസ്തുതേ 
 മോക്ഷസാമ്രാജ്യനിലയേ 
              മഹാലക്ഷ്മീ നമോസ്തുതേ 
 സർവ്വഗമ്യയ് സർവ്വരൂപേ 
              മഹാലക്ഷ്മീ നമോസ്തുതേ 
  മോഹിനീമോഹരൂപിണയ് 
               മഹാലക്ഷ്മീ നമോസ്തുതേ 
   പഞ്ചഭൂതാന്തരാളസ്തേ 
               മഹാലക്ഷ്മീ നമോസ്തുതേ 
 നാരായണപ്രിയതമേ 
              മഹാലക്ഷ്മീ നമോസ്തുതേ 
 കാരണീ കാരരൂപണയ് 
                മഹാലക്ഷ്മീ നമോസ്തുതേ 
 അനന്തതല്പശയനേ 
                 മഹാലക്ഷ്മീ നമോസ്തുതേ 
  ലോകൈകജനനീവന്ദേ
                മഹാലക്ഷ്മി നമോസ്തുതേ 
   ശംഭുരൂപേ ശംഭുമുദ്ര 
               മഹാലക്ഷ്മീ നമോസ്തുതേ 
 ബ്രഹ്മരൂപേ ബ്രഹ്മമുദ്രെ 
                 മഹാലക്ഷ്മീ നമോസ്തുതേ 
  വിഷ്ണുരൂപേ വിഷ്ണുമായേ 
               മഹാലക്ഷ്മീ നമോസ്തുതേ 
   ആജ്ഞാചക്രാബ്ജനിലയേ 
                മഹാലക്ഷ്മീ നമോസ്തുതേ
  ഹകാരരേഫശക്ത്യാഭേ 
                മഹാലക്ഷ്‌മീ നമോസ്തുതേ 
 ഹൃദയാംബുജദീപാംഗി 
               മഹാലക്ഷ്മീ നമോസ്തുതേ 
  വിഷ്ണുഗ്രന്ഥിവിശാലാംഗി 
               മഹാലക്ഷ്മി നമോസ്തുതേ 
  ആധാരമൂലനിലയേ 
               മഹാലക്ഷ്മീ നമോസ്തുതേ 
  ബ്രഹ്മഗ്രന്ഥിപ്രകാശാoഗി 
               മഹാലക്ഷ്മീ നമോസ്തുതേ 
  കുണ്ഡലീശയനാനന്ദി 
               മഹാലക്ഷ്മീ നമോസ്തുതേ 
 ജീവാത്മരൂപിണീ മാതാ 
                മഹാലക്ഷ്മി നമോസ്തുതേ 
 സ്ഥൂലസൂക്ഷ്മപ്രകാശസ്തേ 
                മഹാലക്ഷ്മീ നമോസ്തുതേ 
  ബ്രഹ്‌മാണ്ഡഭാണ്ഡജനനീ 
                മഹാലക്ഷ്മീ നമോസ്തുതേ 
  അശ്വത്ഥവൃക്ഷസന്തുഷ്ടെ  
                  മഹാലക്ഷ്മീ നമോസ്തുതേ 
 കാരുണ്യപൂർണ്ണേ ശ്രീദേവി 
                മഹാലക്ഷ്മീ നമോസ്തുതേ 
  മൂർത്തിത്രയസ്വരൂപിണjയ് 
                 മഹാലക്ഷ്മീ നമോസ്തുതേ 
   ഭാനുമണ്ഡലമദ്ധ്യസ്തേ 
                മഹാലക്ഷ്മീ നമോസ്തുതേ 
 സൂര്യപ്രകാശരൂപിണിയ് 
                മഹാലക്ഷ്മി നമോസ്തുതേ 
  ചന്ദ്രമണ്ഡലമദ്ധ്യസ്തേ 
                മഹാലക്ഷ്മീ നമോസ്തുതേ 
  വഹ്നിമണ്ഡലമദ്ധ്യസ്തേ 
                 മഹാലക്ഷ്മീ നമോസ്തുതേ 
  പീതാംബരധരേ ദേവി 
                  മഹാലക്ഷ്മീ നമോസ്തുതേ 
   ദിവ്യാഭരണ ശോഭാഡേj
                 മഹാലക്ഷ്മീ നമോസ്തുതേ                         
   ബ്രാഹ്മണാരാധിതേ ദേവി 
                  മഹാലക്ഷ്മീ നമോസ്തുതേ 
   നരസിംഹി കൃപാസിന്ധോ 
                  മഹാലക്ഷ്മീ നമോസ്തുതേ 
  വരദേ മംഗളേ മാന്യേ 
                  മഹാലക്ഷ്മീ നമോസ്തുതേ 
   പത്മാടവീനീലയനേ 
                  മഹാലക്ഷ്മീ നമോസ്തുതേ 
   വ്യാസാദിവ്യജ്ഞസംപൂജേj
                  മഹാലക്ഷ്മീ നമോസ്തുതേ 
   ജയലക്ഷ്മി സിദ്ധലക്ഷ്മീ 
                   മഹാലക്ഷ്മീ നമോസ്തുതേ 
രാജമുദ്രോ വിഷ്ണുമുദ്രോ 
                  മഹാലക്ഷ്മീ നമോസ്തുതേ 
  സർവാർദ്ധസാധാകീനിത്യേ 
                  മഹാലക്ഷ്മീ നമോസ്തുതേ 
 ഹനുമത്ഭക്തി സന്തുഷ്‌ടെ 
                  മഹാലക്ഷ്മീ നമോസ്തുതേ 
 മഹതീഗീതനാദസ്‌ഥേ 
                 മഹാലക്ഷ്മീ നമോസ്തുതേ 
 രതിരൂപേ രമ്യരൂപേ 
                 മഹാലക്ഷ്മീ നമോസ്തുതേ 
കാമാംഗി കാമജനനി 
                  മഹാലക്ഷ്മീ നമോസ്തുതേ 
സുധാപൂർണ്ണേ സുധാരൂപേ 
                  മഹാലക്ഷ്മീ നമോസ്തുതേ 
 ഇന്ദ്രവന്ദ്യ ദേവലക്ഷ്മീ 
                  മഹാലക്ഷ്മീ നമോസ്തുതേ 
അഷ്‌ടൈശ്വര്യസ്വരൂപിണിയ് 
                   മഹാലക്ഷ്മീ നമോസ്തുതേ 
ധർമ്മരാജസ്വരൂപിണി
                   മഹാലക്ഷ്മീ നമോസ്തുതേ 
 രക്ഷോവരപുരീലക്ഷ്മീ 
                   മഹാലക്ഷ്മീ നമോസ്തുതേ 
രത്‌നാകര പ്രഭാരമ്യയ് 
                   മഹാലക്ഷ്മീ നമോസ്തുതേ 
മറുല്പുരമഹാനന്ദേ 
                   മഹാലക്ഷ്മീ നമോസ്തുതേ 
കുബേരലക്ഷ്മീ മാതംഗി 
                   മഹാലക്ഷ്മീ നമോസ്തുതേ 
ഈശാനലക്ഷ്മീ സർവേശി 
                   മഹാലക്ഷ്മീ നമോസ്തുതേ 
 ബ്രഹ്മപീേ ടേ മഹാപീ ടേ
                     മഹലക്ഷ്മീ നമോസ്തുതേ 
 മായപീഠസ്ഥിതേ ദേവീ 
                   മഹാലക്ഷ്മീ നമോസ്തുതേ 
 ശ്രീചക്രവാസിനീ കന്യേ 
                   മഹാലക്ഷ്മീ നമോസ്തുതേ 
അഷ്ടഭൈരവ സംപൂജേj
                   മഹാലക്ഷ്മീ നമോസ്തുതേ 
അസിതാംഗപുരീ നാഥേ 
                   മഹാലക്ഷ്മീ നമോസ്തുതേ 
 സിദ്ധവിദ്യ മഹാവിദേ
                  മഹാലക്ഷ്‌മീ നമോസ്തുതേ 
 ബുദ്ധിന്ദ്രിയാദിനിലയേ 
                   മഹാലക്ഷ്മീ നമോസ്തുതേ
രോഗ ദാരിദ്ര്യ ശമനീ 
            മഹാലക്ഷ്മീ നമോസ്തുതേ 
മൃത്യു സന്താപശമനീ 
            മഹാലക്ഷ്മീ നമോസ്തുതേ 
പതിപ്രിയേ പതിവ്രതേ 
                മഹാലക്ഷ്മീ നമോസ്തുതേ 
ചതുർഭുജേ കോമലാംഗി 
              മഹാലക്ഷ്‌മീ നമോസ്തുതേ 
ഭക്ഷ്യരൂപേ ഭുക്തിദാത്രീ 
                മഹാലക്ഷ്മീ നമോസ്തുതേ 
സദാനന്ദമയേ ദേവീ 
                 മഹാലക്ഷ്മീ നമോസ്തുതേ 
ഭക്തിപ്രിയേ ഭക്തിഗമെയ് 
               മഹാലക്ഷ്മീ നമോസ്തുതേ 
 സ്തോത്രപ്രിയേ രമേ രാമേ 
                 മഹാലക്ഷ്മീ നമോസ്തുതേ 
 രാമനാമപ്രിയേ ദേവീ 
                 മഹാലക്ഷ്മീ നമോസ്തുതേ 
ഗംഗാപ്രിയേ ശുദ്ധരൂപേ 
                 മഹാലക്ഷ്മീ നമോസ്തുതേ
 വിശ്വഭര്ത്രീ വിശ്വമൂർത്തേ 
                 മഹാലക്ഷ്മീ നമോസ്തുതേ 
  കൃഷ്ണപ്രിയേ കൃഷ്ണരൂപേ
                 മഹാലക്ഷ്മീ നമോസ്തുതേ 
 ഗീതരൂപേ രാഗമൂർത്തേ 
                മഹാലക്ഷ്മീ നമോസ്തുതേ 
സാവിത്രി ഭൂതസാവിത്രി 
                മഹാലക്ഷ്‌മീ നമോസ്തുതേ 
ഗായത്രി ബ്രഹ്മഗായത്രി 
                മഹാലക്ഷ്മീ നമോസ്തുതേ 
ബ്രാഹ്മീ സരസ്വതി ദേവീ 
                മഹാലക്ഷ്മീ നമോസ്തുതേ 
ശുകാലാപിനി ശുദ്ധാoഗി 
                 മഹാലക്ഷ്മീ നമോസ്തുതേ 
 വീണാധരസ്തോത്രഗമ്യയ് 
                 മഹാലക്ഷ്മി നമോസ്തുതേ 
ആജഞാകരി പ്രാജ്ഞവന്ദ്യയ് 
                 മഹാലക്ഷ്മീ നമോസ്തുതേ 
 വേദാംഗവനസാരംഗി 
                 മഹാലക്ഷ്മീ നമോസ്തുതേ 
നാദാന്തരസഭുയിഷ് േo
                  മഹാലക്ഷ്മീ നമോസ്തുതേ 
 ദിവ്യശക്തി മഹാശക്തി 
                  മഹാലക്ഷ്മീ നമോസ്തുതേ 
 നൃത്തപ്രിയേ നൃത്തലക്ഷ്മീ 
                  മഹാലക്ഷ്മീ നമോസ്തുതേ 
ചതുഷ്ഷഷ്ടി കലാരൂപേ 
                   മഹാലക്ഷ്മീ നമോസ്തുതേ 
 സർവ്വമംഗള സംപൂർണ്ണേ 
                   മഹാലക്ഷ്മീ നമോസ്തുതേ 
ദിവ്യഗന്ധാംഗരാഗാoഗി  
                   മഹാലക്ഷ്മീ നമോസ്തുതേ 
മുക്തിദേ മുക്തിദേഹസ്‌ഥേ 
                   മഹാലക്ഷ്മീ നമോസ്തുതേ 
യജ്ഞസാരാർത്ഥശുദ്ധാംഗി 
                    മഹാലക്ഷ്മീ നമോസ്തതേ..

ഓം ശ്രീ മഹാദേവ്യൈ നമഃ 
...

സംസ്കൃത വേദാന്ത പ്രതിഭ - അഴീക്കോട്


അമ്മേ ശരണം!

കാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത ആദ്യ പെൺ തന്ത്രിയാണ് ജ്യോത്സനപദ്മനാഭൻ

ബി.എ സംസ്കൃത വേദാന്ത പരീക്ഷയിൽ സർവകലാശാല റാങ്ക്!

സ്കൂൾ വിദ്യാർഥിനിയായിരിക്കെ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക മേഖലയിൽ ചരിത്രം കുറിച്ച ആദ്യത്തെ  പെൺ തന്ത്രിക്ക് സംസ്കൃത വേദാന്തത്തിൽ വാഴ്സിറ്റി റാങ്ക് .അഴീക്കോട്‌ അക്ലിയത്ത് ശിവക്ഷേത്രം തന്ത്രി കൂടിയായ തരണനല്ലൂർ പദ്മനാഭൻ അപ്പു നമ്പൂതിരിപ്പാടിന്റെയും കാട്ടൂർ അർച്ചനയുടെയും മകൾ ജ്യോത്സന പദ്മനാഭനാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ബി.എ സംസ്കൃത വേദാന്ത പരീക്ഷയിൽ ഈ വർഷത്തെ റാങ്ക് ലഭിച്ചത്.

സ്ത്രീകൾ കൈവയ്ക്കാത്ത താന്ത്രിക മേഖലയിലേക്ക് ചരിത്രത്തിലാദ്യമായി തരണനല്ലൂർ ഇല്ലത്തെ ഒരു പെൺകുട്ടി കടന്നു വന്നത് ചരിത്ര സംഭവമായിരുന്നു. തരണനല്ലൂർ കുടുംബത്തിന്റെ ഇരിങ്ങാലക്കുടയിലെ പൈങ്കി നി കാവിലാണ് ജ്യോത്സന ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കഠിന വ്രതനിഷ്ഠയിൽ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക ചരിത്രം തിരുത്തിയെഴുതിയത്. വല്യച്ഛനും പ്രശസ്ത താന്ത്രികാചാര്യനുമായ ഇരിഞ്ഞാലക്കുട തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽപദ്മനാഭൻ നമ്പൂതിരിപ്പാടായിരുന്നു പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്ര ആചാര്യഗുരുവായി ജ്യോത്സനയെ നയിച്ചത്.പ്ലസ് ടു പOന ശേഷം ബി.എ സംസ്കൃതം വേദാന്തം ഐഛിക വിഷയമായി സ്വീകരിച്ച് സർവകലാശാലയിൽ വേദാന്തത്തിൽ രണ്ടാം റാങ്കിന്റെ തിളക്കത്തിൽ ജ്യോത്സന പദ്മനാഭൻ ആധിപത്യം തുടരുകയാണ്. വേദാന്തത്തിൽ ഉപരി പ0നത്തിനൊപ്പം താന്ത്രിക മേഖലയിൽ കൂടുതൽ ഗവേഷണ പ0നം നടത്താനും ഇതിനകം ജ്യോത്സനപദ്മനാഭൻ ഒരുക്കം തുടങ്ങി. സർവകലാശാല പ0നത്തിനിടയിലും തരണനല്ലൂർ ആചാര്യ തന്ത്രിക്കൊപ്പം ശ്രീചക്ര പൂജയും ഗുരുതിയും ജ്യോത്സന ഇപ്പോൾ നടത്തി വരുന്നുണ്ട് 'തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര മടക്കം കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക ആചാര്യ സ്ഥാനം വഹിക്കുന്ന തരണനല്ലൂർ കുടുംബത്തെ പരശുരാമനാണ് മലയാളക്കരയിൽ കൊണ്ടുവന്നതെന്നാണ് ഐതിഹ്യം നല്ലൂർ നദി ത ര ണം ചെയ്തു വന്നതുകൊണ്ട് തരണനല്ലൂർ എന്ന ഇല്ലപ്പേരു ചാർത്തി കേരള ക്ഷേത്രങ്ങളിൽ താന്ത്രിക സ്ഥാനം നല്കി കുടിയിരുത്തിയത്രെ.  ത ര ണനല്ലൂർ ഇല്ലത്ത് വിവിധ ശാഖകളിലായി നിരവധി താന്ത്രിക ആചാര്യന്മാർ ഉണ്ടായാട്ടുണ്ടെങ്കിലും 

ഒരു ബ്രാഹ്മണ പെൺകുട്ടി ഇതാദ്യമായാണ് വിഗ്രഹ പ്രാണ പ്രതിഷ്ഠാ തന്ത്ര ശാസ്ത്രം പഠിച്ച് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തും തന്റെതായ സ്ഥാനം ജ്യോത്സന ഉറപ്പിക്കുകയാണ്.

അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രം ഭക്തജന കൂട്ടായ്മയടക്കം നിരവധി സംഘടനകളും ആധ്യാത്മ കൂട്ടായ്മകളും വേദാന്തറാങ്ക് നേടിയ തരണനല്ലൂർ ജ്യോത്സന പദ്മനാഭനെ അനുമോദിച്ചു.

***

(Curtesy:AN)


പാപമോചിനി ഏകാദശി

ഇന്ന് പാപമോചനി ഏകാദശി

ഇന്ന് കൊല്ലവർഷം 1196 മീനമാസം 24ന് ബുധനാഴ്ച(2021 ഏപ്രിൽ 7) കൃഷ്ണപക്ഷത്തിലെ പാപമോചനി ഏകാദശി.

"വ്രതാനാമപി സർവ്വേഷാം, മുഖ്യമേകാദശിവ്രതം "

 അതായത് എല്ലാ വ്രതങ്ങളിലും വച്ച് മുഖ്യമായത് ഏകാദശിവ്രതം എന്നാണല്ലോ പ്രമാണം.അചഞ്ചലഭക്തിയോടെ വ്രതമനുഷ്ഠിക്കുന്ന ഭക്തനെ  സർവ്വഥാ ധർമ്മിഷ്ഠനും സദാചാരിയുമാക്കുകയും സർവ്വ പാപങ്ങളെയും നശിപ്പിച്ച് , സർവ്വ ബാധകളെയും ശമിപ്പിച്ച് എല്ലാ ആഗ്രഹങ്ങളെയും സാധിപ്പിച്ചു കൊടുക്കുകയും അഷ്ട മഹാസിദ്ധികളെ പ്രദാനം ചെയ്യുകയും ചെയ്യുന്ന മഹാ വ്രതമത്രേ ഇത്. 

 ഇത്തരത്തിൽ ഏകാദശിക്കു പ്രാമുഖ്യം കല്പിച്ചിരിക്കുന്നതിനാൽ മുക്തിദായകമായ ആ ഏകാദശി വ്രതങ്ങൾ കഴിയുമെങ്കിൽ എല്ലാവരും അനുഷ്ഠിക്കുന്നത് നല്ലത്.

പാപമോചനി ഏകാദശി ദിവസം ഉപവസിച്ചു വിഷ്ണു നാമങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് ദാനധർമ്മാധികൾ ചെയ്ത് ഭക്തിപൂർവ്വം വിധിയാംവണ്ണം പാപമോചനി ഏകാദശി അനുഷ്ഠിച്ചാൽ നിത്യജീവിതത്തിൽ നമ്മൾ അറിഞ്ഞോ,അറിയാതെയോ ചെയ്തുപോയ പാപങ്ങളിൽ നിന്നും  അതിന്റെ ദോഷങ്ങളെല്ലാം നീക്കി വ്രതമനുഷ്ഠിക്കുന്നയാൾക്ക്  പാപമോചനവും,നിത്യജീവിതത്തിൽ മറ്റെല്ലാ അഭിവൃദ്ധികളും ഉണ്ടാകുമെന്നാണ് വിശ്വാസം.

നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ

ഏവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ!

ഹരി ഓം...

(കടപ്പാട് )

ഹിമാചലിലെ 'കുളുദസറ'


 ഹിമാചലിലെ  'കുളുദസറ' യെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഭാരതത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് വൈവിധ്യങ്ങള്‍ ഒരുപാടുണ്ട്. ഭാഷാദേശഭേദമനുസരിച്ച്  അത് വ്യത്യാസപ്പെട്ടിരിക്കുന്നു. സമാനത ഒരേയൊരു കാര്യത്തില്‍ മാത്രം. എല്ലായിടത്തും നവരാത്രിയ്ക്ക്  പരിസമാപ്തിയാകുന്നത് വിജയദശമി നാളിലാണ്. പക്ഷേ എല്ലായിടത്തും എന്ന്  തീര്‍ത്തു പറയുക വയ്യ. ഹിമാചലില്‍  ഏഴുനാള്‍ നീളുന്ന'കുളു ദസറ'യ്ക്ക്  തുടക്കമാകുന്നത് വിജയദശമി നാളിലാണ്. അന്ന്  സഞ്ചാരികളുടെ സ്വര്‍ഗമായ കുളു ജനലക്ഷങ്ങളാല്‍ നിറയും.  ദാല്‍പൂര്‍ മൈതാനമാണ് ദസറയുടെ വേദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ചുലക്ഷത്തിലേറെപ്പേര്‍ ദസറയ്‌ക്കെത്താറുണ്ടെന്നാണ് കണക്കുകള്‍.  

17 ാം നൂറ്റാണ്ടില്‍ ഹിമാചലിലെ രാജാവായിരുന്ന രാജാ ജഗത്‌സിങ് , കുളുവിന്റെ ആരാധനാ മൂര്‍ത്തിയായി  ഭഗവാന്‍ രഘുനാഥിനെ കുടിയിരുത്തിയതിന്റെ ഓര്‍മയാണ് കുളുദസറ.

അതിനു പിറകിലൊരു ശാപത്തിന്റെ കഥയുണ്ട്. കുളുവിലെ കര്‍ഷകനായിരുന്നു ദുര്‍ഗാദത്ത. അദ്ദേഹത്തിന്റ കൈയില്‍ വിലപിടിപ്പുള്ള മുത്തുകളുടെ ശേഖരങ്ങളുള്ളതായി രാജാ ജഗത്‌സിങ് അറിഞ്ഞു. ആ മുത്തുകളെല്ലാം തനിക്ക്  കൈമാറണമെന്ന് രാജാവ് ദുര്‍ഗാദത്തയോട് ആജ്ഞാപിച്ചു. അവ പക്ഷേ സാമാന്യാര്‍ഥത്തിലുള്ള മുത്തുകളായിരുന്നില്ല.  'അറിവിന്റെ മുത്തു'കളായിരുന്നു ദുര്‍ഗാദത്തയുടെ ശേഖരം. രാജാവിന്റെ ആജ്ഞയില്‍ മനംനൊന്ത് ദുര്‍ഗാദത്ത ആത്മാഹുതി ചെയ്തു. അതിനു മുമ്പ് അദ്ദേഹം രാജാവിനെ ശപിച്ചു.' നീ കഴിക്കുന്നതെല്ലാം പുഴുക്കളും കുടിക്കുന്നതെല്ലാം രക്തവുമായി തീരട്ടെ'.

ശാപത്താലും  കുറ്റബോധത്താലും  രാജാവിന്റെ മനോനില തകര്‍ന്നു. അദ്ദേഹം അതിന് പ്രതിവിധി തേടി ഒരു ബ്രാഹ്മണനെ സമീപിച്ചു. രാമരാജ്യമായ  അയോധ്യയിലെ രഘുനാഥവിഗ്രഹം കുളുവില്‍ കൊണ്ടു വന്നു സ്ഥാപിക്കാനായിരുന്നു ബ്രാഹ്മണന്‍ നിര്‍ദേശിച്ചത്. അതിനായി തന്റെ വിശ്വസ്തരില്‍ ഒരാളെ രാജാവ് അയോധ്യയിലേക്ക് അയച്ചു. അയാള്‍ വിഗ്രഹം  മോഷ്ടിച്ച് കുളുവിലേക്ക് മടങ്ങും വഴി സരയൂനദിക്കരയില്‍ വെച്ച് അയോധ്യാവാസികള്‍ പിടികൂടി.


എന്തിനാണ് വിഗ്രഹം മോഷ്ടിച്ചതെന്ന ചോദ്യത്തിന് രാജാവിനേറ്റ ശാപത്തിന്റെ കഥ അയാള്‍ വിശദീകരിച്ചു. പക്ഷേ അയോധ്യയിലെ ജനങ്ങള്‍ വിഗ്രഹം വിട്ടുകൊടുത്തില്ല. അവരത് തലയില്‍ ചുമന്ന് അയോധ്യയെ ലക്ഷ്യമാക്കി നടക്കാനൊരുങ്ങി. പക്ഷേ വിഗ്രഹത്തിന് ഉള്ളതിലും  എത്രയോ ഇരട്ടി ഭാരം കൂടിവന്നു. ഒരടി പോലും ആര്‍ക്കും മുന്നോട്ടു നടക്കാനായില്ല. എന്നാല്‍ കുളുവിന്റെ ദിശയിലേക്ക് നടക്കാനൊരുങ്ങിയപ്പോള്‍ വിഗ്രഹത്തിന്റെ ഭാരം പകുതിയായി. ഒടുവില്‍ അവര്‍ തന്നെയത് കുളുവിലെത്തിച്ചു. ഭഗവാന്‍ രഘുനാഥനെ കുളുതാഴ്‌വരയില്‍ പ്രതിഷ്ഠിച്ചത് അങ്ങനെയാണ്. ഒടുവില്‍, ഭഗവത്  ചരണങ്ങള്‍ അഭിഷേകം ചെയ്ത തീര്‍ഥം കുടിച്ച് രാജാ ജഗത്‌സിങ് ശാപവിമുക്തനായി.

രഘുനാഥമൂര്‍ത്തിയെ രഥത്തില്‍ എഴുന്നള്ളിച്ച് ഹിമാചലിലെ ജനത ഇന്നും ആ ഓര്‍മകള്‍ പങ്കു വെയ്ക്കുന്നു. അതാണ് വിജയദശമി നാളിലെ  'കുളുദസറ' യുടെ തുടക്കം.

(Curtesy:ജന്മഭൂമി)