Keyman for Malayalam Typing

പാപമോചിനി ഏകാദശി

ഇന്ന് പാപമോചനി ഏകാദശി

ഇന്ന് കൊല്ലവർഷം 1196 മീനമാസം 24ന് ബുധനാഴ്ച(2021 ഏപ്രിൽ 7) കൃഷ്ണപക്ഷത്തിലെ പാപമോചനി ഏകാദശി.

"വ്രതാനാമപി സർവ്വേഷാം, മുഖ്യമേകാദശിവ്രതം "

 അതായത് എല്ലാ വ്രതങ്ങളിലും വച്ച് മുഖ്യമായത് ഏകാദശിവ്രതം എന്നാണല്ലോ പ്രമാണം.അചഞ്ചലഭക്തിയോടെ വ്രതമനുഷ്ഠിക്കുന്ന ഭക്തനെ  സർവ്വഥാ ധർമ്മിഷ്ഠനും സദാചാരിയുമാക്കുകയും സർവ്വ പാപങ്ങളെയും നശിപ്പിച്ച് , സർവ്വ ബാധകളെയും ശമിപ്പിച്ച് എല്ലാ ആഗ്രഹങ്ങളെയും സാധിപ്പിച്ചു കൊടുക്കുകയും അഷ്ട മഹാസിദ്ധികളെ പ്രദാനം ചെയ്യുകയും ചെയ്യുന്ന മഹാ വ്രതമത്രേ ഇത്. 

 ഇത്തരത്തിൽ ഏകാദശിക്കു പ്രാമുഖ്യം കല്പിച്ചിരിക്കുന്നതിനാൽ മുക്തിദായകമായ ആ ഏകാദശി വ്രതങ്ങൾ കഴിയുമെങ്കിൽ എല്ലാവരും അനുഷ്ഠിക്കുന്നത് നല്ലത്.

പാപമോചനി ഏകാദശി ദിവസം ഉപവസിച്ചു വിഷ്ണു നാമങ്ങളും സ്തോത്രങ്ങളും ഉരുവിട്ട് ദാനധർമ്മാധികൾ ചെയ്ത് ഭക്തിപൂർവ്വം വിധിയാംവണ്ണം പാപമോചനി ഏകാദശി അനുഷ്ഠിച്ചാൽ നിത്യജീവിതത്തിൽ നമ്മൾ അറിഞ്ഞോ,അറിയാതെയോ ചെയ്തുപോയ പാപങ്ങളിൽ നിന്നും  അതിന്റെ ദോഷങ്ങളെല്ലാം നീക്കി വ്രതമനുഷ്ഠിക്കുന്നയാൾക്ക്  പാപമോചനവും,നിത്യജീവിതത്തിൽ മറ്റെല്ലാ അഭിവൃദ്ധികളും ഉണ്ടാകുമെന്നാണ് വിശ്വാസം.

നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ

ഏവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ!

ഹരി ഓം...

(കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല: