Keyman for Malayalam Typing

ജ്യോ തിഷം -രാശികളും ഗ്രഹങ്ങളും

ജ്യോതിഷം - രാശികളും ഗ്രഹങ്ങളും 

തുടർച്ച...

ഓരോ നക്ഷത്രത്തെയും നാലു തുല്യ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.

ഓരോഭാഗത്തിനും “കാൽ ' അല്ലെങ്കിൽ പാദം എന്നാണു പേർ, 

ആദ്യ ഭാഗത്ത് ഒന്നാം പാദമെന്നും രണ്ടാം ഭാഗത്തെ രണ്ടാം പാദമെന്നും വിളിക്കുന്നു. അതുപോലെ മൂന്നാം ഭാഗത്തെ മൂന്നാം പാദമെന്നും , നാലാം ഭാഗത്തെ നാലാം പാദമെന്നുമാണു വിളിച്ചു വരുന്നത്.

അങ്ങനെ 27 നക്ഷത്രങ്ങൾക്കും കൂടി ആകെ 27 x 4 = 108 നക്ഷത്രപാദങ്ങൾ ഉണ്ടു.

ഈ 108 നക്ഷത്രപാദങ്ങളെ ക്രമമായി 9 പാദങ്ങൾ വീതം ഉൾക്കൊളുന്ന 12 group കളായി തിരിച്ചിരിക്കുന്നു. 108 / 9 = 12. ഇതിനെ കൂറുകൾ എന്നു പറയുന്നു.

ഒന്നാം ഗ്രൂപ്പ്  (ഒന്നാം കൂറ് , അതു തന്നെയാണ് രാശി എന്ന് പറയുന്നതും)

അശ്വതിയുടെ നാലു പാദങ്ങളും , ഭരണിയുടെ നാലു പാദങ്ങളും , കാത്തികയുടെ ആദ്യത്തെ ഒരു പാദവും അങ്ങനെ 9 പാദങ്ങൾ ചേരുന്നത്. 

അതുപോലെ രണ്ടാം ഗ്രൂപ്പ്

കാർത്തികയുടെ അവസാനത്തെ മൂന്നു പാദങ്ങളും , രോഹിണിയുടെ നാലു പാദങ്ങളും , മകയിരത്തിന്റെ ആദ്യ രണ്ടു പാദങ്ങളും ചേരുന്നതു് . ഇങ്ങനെ കണക്കാക്കണം.

അവസാനം പൂരൂരുട്ടാതിയുടെ നാലാം പാദവും , ഉത്തൃട്ടാതിയുടെ നാലു പാദങ്ങളും , രേവതിയുടെ നാലു പാദങ്ങളും ചേരുന്നതു പന്ത്രണ്ടാം ഗ്രൂപ്പ് എന്നും കിട്ടുന്നു. 

ഈ ഗ്രൂപ്പുകളെ ക്രമമായി മേടം മുതൽ മീനം വരെയുള്ള #പന്ത്രണ്ടു രാശികളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

അതായതു് അശ്വതിയുടെ നാലു പാദങ്ങളും , ഭരണിയുടെ നാലു പാദങ്ങളും കാത്തിക യുടെ ആദ്യത്തെ പാദവും ഉൾക്കൊള്ളുന്നതു് മേടം രാശി. 

അതുപോലെ കാത്തികയുടെ അവസാനത്തെ മൂന്നു പാദങ്ങളും , രോഹിണിയുടെ നാലു പാദങ്ങളും മകയിരത്തിൻറെ ആദ്യത്തെ രണ്ടു പാദങ്ങളും ഉൾ ക്കൊള്ളന്നതു് ഇടവം രാശി. 

മൂലത്തിന്റെ നാലു പാദങ്ങളും , പൂരാടത്തിന്റെ നാലു പാദങ്ങളും , ഉത്രാടത്തിന്റെ ആദ്യത്തെ ഒരു പാദവും ചേരുന്നതും ധനു രാശി.

ഒൻപതു നക്ഷത്രപാദങ്ങൾ വീതം ഉൾക്കൊള്ളുന്ന രാശികളെ കൂറുകൾ എന്നു നാമകരണം ചെയ്തിരിക്കുന്നു. ആകെ. പന്ത്രണ്ടു കൂറുകളാണുള്ളതു . അവയുടെ പേരുകളും , ഓരോ കൂറും

ഉൾക്കൊള്ളുന്ന നക്ഷത്രങ്ങളും ചുവടെ കൊടുത്തിരിക്കുന്നു .

കൂറുകൾ

1.മേടക്കൂറു: അശ്വതി, ഭരണി, കാർത്തിക - 1/4 ഭാഗം

2.ഇടവക്കൂറു: കാത്തിക -3/4, രോഹിണി, മകയിരം - 1/2,

3.മിഥുനക്കൂറു: മകയിരം- 1/2, തിരുവാതിര, പുണർതം -314

4.കക്കിടകക്കൂറു: പുണർതം - 1/4, പൂയം, ആയില്യം .

5.ചിങ്ങക്കൂറു: മകം , പൂരം , ഉത്രം- 1/4

6.കന്നിക്കൂറു: ഉത്രം-314 , അത്തം, ചിത്തിര - 1/2

7 തുലാക്കൂറു: ചിത്തിര - 1/2, ചോതി, വിശാഖം-3/4

8.വൃശ്ചികക്കൂറു: വിശാഖം- 1/4, അനിഴം, തൃക്കേട്ട

9.ധനുക്കൂറു: മൂലം, പൂരാടം, ഉത്രാടം - 1/4

10.മകരക്കൂറു:  ഉത്രാടം -3/4, തിരുവോണം , അവിട്ടം - 1/2,

11.കുംഭക്കൂറു: അവിട്ടം - 1/2, ചതയം, പൂരുരുട്ടാതി -3/4

12.മീനക്കൂറു: പൂരൂരുട്ടാതി - 1/4, ഉത്തൃട്ടാതി, രേവതി

നിങ്ങളുടെ കൂറ്, നിങ്ങൾ ജനിച്ച നക്ഷത്രത്തിൻ്റെ ഏത് പാദത്തിൽ എന്ന് ആശ്രയിച്ചിരിക്കും. 

കാർത്തിക, മകീര്യം ... ഇങ്ങിനെയുള്ള ഒന്നാമതായോ, മൂന്നാമതായോ മേലെഴുതിയിട്ടുള്ള നക്ഷത്രക്കാർ ഏത് കൂറിലാണ് ഉൾപ്പെടുന്നത് എന്ന് മനസ്സിലാക്കുക. 

തുടരും...


തിരുവാതിര-കൈകൊട്ടിക്കളിയും പ്രാർഥനയും

 തിരുവാതിര-കൈകൊട്ടിക്കളിയും പ്രാർഥനയും.

വാമൊഴിപ്പാട്ടാണ് , വിട്ടമ്മമാരായ മംഗല്ല്യ സ്ത്രീകൾ വട്ടം ചുററി കൈ കൊട്ടി  ചുവടുകൾ വെച്ച്  പാടാറുള്ള ഒരു പ്രാർഥന കൂടിയാണ് ഇത്. 


 







“മംഗലയാതിര നൽപുരാണം

എങ്കിലോകേട്ടാലുമുള്ള വണ്ണം

പണ്ടാരു തതായുഗത്തിങ്കല്

ഉത്തമനായൊരു വൈദികന്

വെണ്മയിൽ കന്യകയും ജനിച്ചു.

അക്കന്യകാലേ ചെറുപ്പത്തില്

ബുദ്ധിതെളിഞ്ഞൊരു പൂജചെയ്ത

പൂരം കുളിച്ചവൾ നോറ്റിരുന്നു

അഷ്ടമിയെന്നൊരു നോൽമ്പറിക

ആതിരയെന്നൊരു നോൽമ്പറിക

പാർവതി വാഴ്ക വാഴ്കെന്നു ചൊല്ലി

മലർമങ്ക വാഴ്ക വാഴ്കെന്നു ചൊല്ലി

കൊങ്ക കുളിർത്തു വരുന്ന കാലം,

ഉത്തമനായൊരു വൈദികൻ താൻ

വന്നിട്ടു കർമ്മവിവാഹംചെയ്തു.


കുടികുളി കല്യാണം കഴിയും മുമ്പേ

ഈഷൽ കൂടാതെ വന്നന്തകനും

വൈദികൻ തന്നുയിർ കൊണ്ടുപോയി

കഷ്ടമിതെന്നു മാലോർ ചൊല്ലി

കഷ്ടമിതെന്നു മുറ തുടങ്ങി

കന്യാഗൃഹത്തിൽ പട മുഴങ്ങി

ശ്രീ കൈലാസത്തിൽ കൂടെ മുഴങ്ങി

മാമലമങ്ക മനം തെളിഞ്ഞ്

പൂമുടി മാലയും ചൂടും നേരം

കന്യ കരയുന്നോരൊച്ച കേട്ടു.


നെഞ്ചിടമാകെ നിറം പകർന്നു

കയ്യിലെ മാലയും താനറിഞ്ഞു

നീലകണ്ഠൻ തിരു കാൽക്കൽ ചെന്നു

മാമലമങ്കയരുളിചെയ്തു

എന്നുടെ ചങ്ങാതിയായവളെ

ഇന്നലെ കർമ്മ വിവാഹം ചെയ്തു

ഇന്നവൾ കണവന്നുയിരും പോയി

ഇന്നവൾ ഈറൻ നനച്ചുടുക്കിൽ

ഞാനും നനച്ചു പിഴിഞ്ഞുടുക്കും

ഇന്നവൾ താലി അഴിച്ചിടുകിൽ

ഞാനുമെൻ താലി അഴിച്ചുവെയ്ക്കും

ഇന്നവൾ കൂന്തൽ നിലത്തിടുകിൽ

ഞാനുമെൻ കൂന്തൽ നിലത്തിടുന്നു

ഇന്നവൾ ഓലത്തടുക്കില്ലെങ്കിൽ

ഞാനുമേ ഓലത്തടുക്കിൽ തന്നെ

ഇന്നവൾ കണവനിണ പിരികിൽ

ഞാനും തിരുമേനി തീണ്ടുന്നില്ല

നിലകണ്ഠൻ തിരുപാദത്താണേ

എന്നും തിരുമേനി തീണ്ടുന്നില്ല.

പാർവ്വതി വാക്കുകൾ കേട്ടു നാഥൻ

പുഞ്ചിരിയോടെയരുളി ചെയ്തു

കർമ്മപിഴ വന്നാലാവതില്ല

ഈ ലോകത്തല്ലിതു വേണ്ടതൊന്നും

കാലപുരത്തേക്കു നോക്കി നാഥൻ

കാലനുമുള്ളിൽ ഭയം തുടങ്ങി.


കൊണ്ടാടിക്കൊണ്ടാ മലരമ്പനെ

ചുട്ടുകരിച്ചതുമോർത്തു കാലൻ

ഭക്തനായുളെളാരു മാണി തന്നെ

രക്ഷിച്ചുകൊണ്ടതുമോർത്തു കാലൻ

ധർമ്മരാജാവു ഭയപ്പെട്ടിട്ട്

എരിക്കില തന്നിലങ്ങേറ്റുകൊണ്ട്

കൊന്നേടല കൊണ്ടടച്ചു കാലൻ

വൈദികൻ തന്നേയും കാഴ്ചവെച്ചു

വൈദികൻ തന്റെ ശിരസ്സിന്മേലും

മാറത്തുമൊക്കെ തളിച്ചു വെള്ളം

നിദ്രയും നീങ്ങീട്ടുണർന്നപോലെ

ബുദ്ധിയും ശക്തിയും പൂർണ്ണമായി

കൈലാസത്തിലെഴുന്നള്ളീട്ട്

പാർവ്വതിയോടുമരുളി ചെയ്തു.


ചങ്ങാതി കണവനെ ഉണ്ടാക്കി ഞാൻ

നീ ചെന്നു കാൺകെന്നരുളി ചെയ്തു

മാമലമങ്കയും തോഴിമാരും

കന്യാഗൃഹത്തിലെഴുന്നരുളി

മയങ്ങികിടക്കും മലർക്കന്യയെ

വാരിയെടുത്തു മടിയിൽ വെച്ചു.

വെള്ളം തളിച്ചു മുഖം തുടച്ചു.

താലിയെടുത്തു കഴുത്തിൽ കെട്ടി

മംഗല്യ ബാധ വരികയില്ല

മക്കൾ പലരെ നീ പെറ്റുകൊൾക

കന്യക്കു വേണ്ട വരം കൊടുത്തു

കന്യയും കന്യോടു ചേർന്നവരും

കുടി കുളി കല്യാണം ആഘോഷിച്ചു

കന്യയും കന്യുടെ കണവൻ താനും

കന്യാഗൃഹത്തിൽ രമിച്ചിടുന്നു

മാമലമങ്കയും തോഴിമാരും

ശ്രീകൈലാസത്തിലെഴുന്നരുളി

മാതേവരുമായ് സുഖിച്ചിരുന്നു."


ഫലശ്രുതി :


"ഇപ്പാട്ടു പാടുന്ന മങ്കമാർക്ക്

ഈടേറ്റം വാഴ്ക നെടുമംഗല്യം

മടിയാതെ ഇക്കഥ ചൊല്ലുവോർക്കും

ചുറ്റുമിരുന്നിതു കേൾക്കുവോർക്കും

മംഗല്യഹാനി വരികയില്ല

സന്തതി എന്നേക്കും കാത്തരുളും

തൃശ്ശിവപേരൂർ വടക്കുംനാഥ

ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ ! "


(രചയിതാവ്  ആരാണെന്നറിയില്ല.)

curtesy : KKE

...

ASTROLOGY ജ്യോതിഷം_രാശി ചക്രം(Rasi)

Post 3

ASTROLOGY ജ്യോതിഷം_രാശി ചക്രം ( Rasi)

ജ്യോതിശ്ചക്രം എന്നു പേരുള്ള രാശിചക്രം വൃത്താകാരത്തിലാണെങ്കിലും എളുതാക്കാൻ സമചതുരമായട്ടാണ് വരയുന്നത്. 

രാശി തുടങ്ങുന്നത്   മേടത്തിലാണു്. മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ടു രാശികളും , അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളും ഉൾപ്പെട്ടതാകുന്നു രാശിചക്രം.

രാശി ചക്രം ഒരു ദിവസം (24 മണിക്കൂർ) കൊണ്ടു് ഒരുപ്രാവശ്യം കറങ്ങുന്നു. കട്ടത്തിനുള്ളിൽ കാണുന്ന അക്ഷരങ്ങൾ ഗ്രഹങ്ങളുടെ ചുരുക്കപ്പേരാണ്. ഉദാഹരണത്തിനു വേണ്ടി ഇട്ടതാണ്.


 

രാശികൾ 12


(ചിത്രത്തിലെ 12 കട്ടങ്ങളാണ് 12 രാശികളുടെ സ്ഥാനം. )

മേലെ 'ശി' എന്ന അക്ഷരം എഴുതിയ കട്ടം മേടം രാശി,

പിന്നീടുളത് വലത്തോട്ട് തുടർച്ചയായി മീനം വരെ.


മേടം (Mesha)

ഇടവം (Rishabha)

മിഥുനം (Mithuna)

കർക്കിടകം (Kataka)) 

ചിങ്ങം (Simha)

കന്നി. (Kanya)

തുലാം. (Thula)

വൃശ്ചികം. (Vriscika)

ധനു. (Dhanu)

മകരം. (Makara)

കുംഭം (Kumbha)

മീനം ( Meena)


ഇംഗ്ളീഷിൽ തുല്യപദങ്ങൾ* :കീഴെ കൊടുത്തിരിക്കുന്നു.


*Sun signs of Western Astrology

Aries,

Taurus,

Gemini,

Cancer,

Leo,

Virgo,

Libra,

Scorpion,

Sagittarius,

Capricorn,

Aquarius

and Pisces


നക്ഷത്രങ്ങൾ - 27

ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ പേരുകൾ ചുവടെ ചേർക്കുന്നു. അവരവരുടെ നക്ഷത്രങ്ങൾ മനസ്സിലാക്കി വെക്കുക.

1. അശ്വതി

2. ഭരണി

3. കാത്തിക

4. രോഹിണി

5. മകയിരം

6. തിരുവാതിര

7. പുണർതം , 

8. പൂയം

9. ആയില്യം

10. മകം

11. പൂരം

12. ഉത്രം

13. അത്തം

14, ചിത്തിര

15. ചോതി

16, വിശാഖം

17. അനിഴം

18. കേട്ട

19. മൂലം

20.പൂരാടം

21. ഉത്രാടം

22. തിരുവോണം

23. അവിട്ടം

24. ചതയം

25, പൂരൂരുട്ടാതി

26, ഉത്തൃട്ടാതി

27.രേവതി

...


തിരുവാതിര വ്രതം (2020)

തിരുവാതിര വ്രതം 

 2020 തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവർ ഡിസംബർ 29 വൈകുന്നേരം 05.30 മുതൽ ഡിസംബർ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കൽ ഡിസംബർ 29 രാത്രിയാണ്. മകയിരം നാളിലെ വ്രതം സന്താനങ്ങളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനുമാണ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര.

ഓം നമ ശിവായ!

വ്രതനിഷ്ഠ, ആഹാര നിഷ്ഠ 


(ഏതാണോ നിങ്ങൾക്ക് കിട്ടുന്നത് അതനുസരിച്ചു ചെയ്യുക. ആചാരങ്ങളിൽ പ്രാദേശികമായി ചില ചെറിയ മാറ്റങ്ങൾ വരാറുണ്ട്. അതനുസരിച്ച് വ്രതം എടുക്കുക.)


അരി ആഹാരം പൂർണ്ണമായി ഒഴിവാക്കുക എന്നതാണ് തിരുവാതിര വ്രതത്തിന്റെ നിബന്ധന. പയർ, ഗോതമ്പ്, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രപ്പഴം ഇവയാണ് ഭക്ഷിക്കാവുന്നത്. ഉള്ളിയും കാച്ചിയ പപ്പടവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം. വ്രതമെടുക്കുന്നവർ സന്ധ്യക്ക് മുമ്പ് കുളി കഴിഞ്ഞ് സെറ്റ് മുണ്ട് ഉടുത്ത് കണ്ണെഴുതി, സിന്ദൂരം ചാർത്തി തലയിൽ ദശപുഷ്പമോ, തുളസിയോ, മുല്ലപ്പൂവോ ചൂടണം. (മംഗല്യവതികൾ ശ്രീപാർവ്വതിയെ സ്മരിച്ചു കൊണ്ട് സീമന്ത രേഖയിലാണ് സിന്ദൂരം അണിയേണ്ടത് ) നിലവിളക്കു തെളിച്ച് ഗണപതി ഒരുക്ക്, വെറ്റില അടയ്ക്ക, അഷ്ടമംഗല്യം ഇവ ഒരുക്കി ഗണപതി, പാർവ്വതി, പരമശിവൻ എന്നിവരെ പ്രാർത്ഥിക്കണം ഉറക്കമിളക്കുന്നവർ ഉറങ്ങാതെ ഭജനം, തിരുവാതിര കളി , പുരാണ പാരായണം ഇവയിൽ മുഴുകണം. പഞ്ചാക്ഷരീ മന്ത്രവും ശിവപാർവ്വതി പ്രീതികരമായ സ്തോത്രങ്ങളും ശിവസഹസ്രനാമവും ശിവപുരാണവും മറ്റുമാണ് ജപിക്കേണ്ടത്. സ്ത്രീകൾ കൂട്ടമായി തിരുവാതിര ആചരിക്കുന്നതാണ് ഉത്തമം. പാതിരാത്രി കഴിഞ്ഞാൽ കുളിച്ചു വന്ന് പാതിരാപ്പൂവ് ചൂടണമത്രേ. അടയ്ക്കാമണിയൻ എന്ന ചെടിയുടെ പൂവും കായുമാണ് പാതിരാപ്പുവ്. ഇതു കിട്ടാത്തവർ ദശപുഷ്പം, തുളസി ഇവ ചൂടിയാൽ മതി.

(കടപ്പാട്: സുജ നായർ)


ഓം നമ ശിവായ



ശിവ അഷ്ടോത്തര ശതനാമാവലി

 ശിവ അഷ്ടോത്തര ശതനാമാവലി



ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവെ നമഃ
ഓം പിനാകിനെ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപർദിനെ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ
ഓം ശൂലപാണയെ നമഃ
ഓം ഖട്വാ ങിനെ നമഃ
ഓം വിഷ്ഹ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ഹ്ടായ നമഃ
ഓം അംബികാനാതായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശർവായ നമഃ
ഓം ത്രിലോകേശായ നമഃ
ഓം ഷിതികണ്ഠായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനെ നമഃ
ഓം കാമാരയെ നമഃ
ഓം അന്ധകാസുര സൂദനായ നമഃ
ഓം ഗംഗധരായ നമഃ
ഓം ലലാതാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃീപാനിധയെ നമഃ
ഓം ഭീമായ നമഃ
ഓം പരഷുഹസ്റ്റായ നമഃ
ഓം മൃഗപാണയെ നമഃ
ഓം ജടാധരായ നമഃ
ഓം കൈലാസവാസിനെ നമഃ
ഓം കവചിനെ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃീഷ്ഹാ.ങ്കായ നമഃ
ഓം വൃീഷ്ഹഭാരൂഢയ നമഃ
ഓം ഭസ്മൊദ്ധൂലിറ്റ വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂർത്തയെ നമഃ
ഓം അനീശ്വരായ നമഃ
ഓം സർവഗ്യായ നമഃ
ഓം പരമാത്മനെ നമഃ
ഓം സോമസൂര്യാഗ്നിലോചനായ നമഃ
ഓം ഹവിഷ്ഹെ നമഃ
ഓം യഗ്യമമായ നമഃ
ഓം സോമായ നമഃ
ഓം പഞ്ചവക്തരായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയെ നമഃ
ഓം ഹിരണ്യരെതസെ നമഃ
ഓം ദുർധർശായ നമഃ
ഓം ഗിരീഷായ നമഃ
ഓം ഗിരിഷായ നമഃ
ഓം അനഘായ നമഃ
ഓം ഭുജൺ^ഗഭൂഷ്ഹണായ നമഃ
ഓം ഭർഗായ നമഃ
ഓം ഗിരിധന്വനെ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃതിവാസസെ നമഃ
ഓം പുരാരാതയെ നമഃ
ഓം ഭഗവതെ നമഃ
ഓം പ്രമതാധിപായ നമഃ
ഓം മൃത്യുജ്ഞയായ നമഃ
ഓം സൂക്ഷ്മതനവെ നമഃ
ഓം ജഗദ്വാപിനെ നമഃ
ഓം ജഗദ്ഗുരുവെ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാശേനജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയെ നമഃ
ഓം സ്താണവെ നമഃ
ഓം അഹിർബുധന്യായ നമഃ
ഓം ദിഗമ്പരായ നമഃ
ഓം അഷ്ഠമൂർത്തയെ നമഃ
ഓം അനേകാത്മനെ നമഃ
ഓം സാത്വികായ നമഃ
ഓം ശുദ്ദവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവെ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ
ഓം മൃഡായ നമഃ
ഓം പശുപതയെ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയെ നമഃ
ഓം ഭഗനേത്രാതിദെ നമഃ
ഓം അവ്യക്തായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ
ഓം പൂശദന്താപിതെ നമഃ
ഓം അവ്യഗ്രായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദെ നമഃ
ഓം അപവർഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ

***

മോക്ഷദാ ഏകാദശി (വൈകുണ്ഠ ഏകാദശി )

 ഹരി ॐ

1196 ലെ മോക്ഷദാ ഏകാദശി  (വൈകുണ്ഠ ഏകാദശി ) ആണ് ഇന്ന്. 

1196 ധനുമാസം പത്താം തീയതി വെ്ളിയാഴ്ച. 25/12/2020.

ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി,    പ്രതിപദം മുതലുള്ള തിഥികളില്‍  പതിനൊന്നാമത്തേത്ഏകാദശി. അന്ന് വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും 
അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം.

ഈശ്വരവിശ്വാസം  ഉള്ളവര്‍ വ്രതങ്ങള്‍ അനുഷ്ഠിക്കുന്നു. 
നമ്മള്‍ ചെയ്യുന്ന പ്രവ്യത്തിയുടെ വിജയം അതില്‍ അര്‍പ്പി
ക്കപെടുന്ന വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു.

തപസ്സിൻ്റെ ലഘുപതിപ്പാണ് വ്രതം. തപസ്സ്  ഫലപ്രാപ്തി ഉണ്ടാകുന്നതുവരെ  തുടരുമ്പോള്‍ വ്രതം നിശ്ചിതസമയത്തു
തന്നെ  അവസാനിപ്പിക്കുന്നു. വ്രതങ്ങളുടെയെല്ലാം അടിസ്ഥാനം  ശരീരത്തിൻ്റെയും  മനസ്സിൻ്റേയും ശുദ്ധീകരണമാണ്

എല്ലാ വ്രതവും കാലവുമായി ബന്ധപെട്ടിരിക്കുന്നു
പുണ്യസഞ്ചയത്തിനായി  അനുഷ്ഠിക്കുന്ന ഏകാദശിവ്രതം  നിത്യവ്രതത്തില്‍  ഉള്‍പെടുന്നു.

വ്രതദിനത്തില്‍  പരമപ്രധാനം ഈശ്വരോപസാനയാണ് .ശ്രവണം  കീര്‍ത്തനം  
വിഷ്ണുസ്മരണം  പാദസേവനം  അര്‍ച്ചനം  വന്ദനം ദാസ്യം  സംഖ്യം  ആത്മനിവേദനം എന്നിങ്ങനെയുള്ള നവഭക്തിമാര്‍ഗ്ഗങ്ങളില്‍  ഉത്തമം നാമങ്കീര്‍ത്തനം

"ജപസ്തു സര്‍വ്വധര്‍മേഭ്യഃ
പരമോ ധര്‍മ്മ ഉച്യതേ
അഹിംസായ ച ഭൂതാനാം 
ജപയജ്ഞഃപ്രവര്‍ത്തതേ."

ഹിംസകൂ ടാതെ നിര്‍വ്വഹിക്കപെടുന്നതുകൊണ്ട്  ജപം സര്‍വ്വധര്‍മ്മങ്ങളേക്കാള്‍ 
 ശ്രേഷ്ഠവുമാണ് എന്നാണ്  ആചാര്യന്മാർ പറയുന്നത്.

ഏവർക്കും  സാക്ഷാൽ വൈകുണ്ഠനാഥനായ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹ
മുണ്ടാകുവാൻ പ്രാർത്ഥിച്ചുകൊണ്ട്‌ ഭക്തിസാന്ദ്രമായ മോക്ഷദാ ഏകാദശി
ആശംസകൾ നേരുന്നു. (കടപ്പാട് : അച്ചുതൻ നായർ)


ഇന്ന് ക്രിസ്തമസ്സ് ദിനം കൂടിയാണ് ! ക്രൈസ്തവ സഹോദരങ്ങൾക്ക് ആശംസകൾ! 


***

അഷ്ടലക്ഷ്മി സ്തോത്രം (ashTalakshmi)

 അഷ്ടലക്ഷ്മി സ്തോത്രം !


ആദിലക്ഷ്മി


സുമനസ വന്ദിത സുന്ദരി മാധവി, ചന്ദ്ര സഹോദരി ഹേമമയേ

മുനിഗണ വന്ദിത മോക്ഷപ്രദായനി, മഞ്ജുള ഭാഷിണി വേദനുതേ |

പങ്കജവാസിനി ദേവ സുപൂജിത, സദ്ഗുണ വര്ഷിണി ശാന്തിയുതേ

ജയ ജയഹേ മധുസൂദന കാമിനി, ആദിലക്ഷ്മി പരിപാലയ മാം ‖ 1 ‖


ധാന്യലക്ഷ്മി


അയികലി കല്മഷ നാശിനി കാമിനി, വൈദിക രൂപിണി വേദമയേ

ക്ഷീര സമുദ്ഭവ മംഗള രൂപിണി, മന്ത്രനിവാസിനി മന്ത്രനുതേ |

മംഗളദായിനി അംബുജവാസിനി, ദേവഗണാശ്രിത പാദയുതേ

ജയ ജയഹേ മധുസൂദന കാമിനി, ധാന്യലക്ഷ്മി പരിപാലയമാം ‖ 2 ‖


ധൈര്യലക്ഷ്മി


ജയവരവർഷിണി വൈഷ്ണവി ഭാ ർഗ്ഗവി, മന്ത്ര സ്വരൂപിണി മന്ത്രമയേ

സുരഗണ പൂജിത ശീഘ്ര ഫലപ്രദ, ജ്ഞാന വികാസിനി ശാസ്ത്രനുതേ |

ഭവഭയഹാരിണി പാപവിമോചനി, സാധു ജനാശ്രിത പാദയുതേ

ജയ ജയഹേ മധു സൂധന കാമിനി, ധൈര്യലക്ഷ്മീ പരിപാലയമാം ‖ 3 ‖


ഗജലക്ഷ്മി


ജയ ജയ ദുര്ഗതി നാശിനി കാമിനി, സര്വഫലപ്രദ ശാസ്ത്രമയേ

രധഗജ തുരഗപദാതി സമാവൃത, പരിജന മംഡിത ലോകനുതേ |

ഹരിഹര ബ്രഹ്മ സുപൂജിത സേവിത, താപ നിവാരിണി പാദയുതേ

ജയ ജയഹേ മധുസൂദന കാമിനി, ഗജലക്ഷ്മീ രൂപേണ പാലയമാം ‖ 4 ‖


സന്താനലക്ഷ്മി


അയിഖഗ വാഹിനി മോഹിനി ചക്രിണി, രാഗവിവർധിനി ജ്ഞാനമയേ

ഗുണഗണവാരധി ലോകഹിതൈഷിണി, സപ്തസ്വര ഭൂഷിത ഗാനനുതേ |

സകല സുരാസുര ദേവ മുനീശ്വര, മാനവ വംദിത പാദയുതേ

ജയ ജയഹേ മധുസൂദന കാമിനി, സന്താനലക്ഷ്മീ പരിപാലയമാം ‖ 5 ‖


വിജയലക്ഷ്മി


ജയ കമലാസിനി സദ്ഗതി ദായിനി, ജ്ഞാനവികാസിനി ഗാനമയേ

അനുദിന മര്ചിത കുംകുമ ധൂസര, ഭൂഷിത വാസിത വാദ്യനുതേ |

കനകധരാസ്തുതി വൈഭവ വംദിത, ശംകരദേശിക മാന്യപദേ

ജയ ജയഹേ മധുസൂദന കാമിനി, വിജയലക്ഷ്മീ പരിപാലയ മാം ‖ 6 ‖


വിദ്യാലക്ഷ്മി


പ്രണത സുരേശ്വരി ഭാരതി ഭാർഗ്ഗവി, ശോകവിനാശിനി രത്നമയേ

മണിമയ ഭൂഷിത കർണ്ണവിഭൂഷണ, ശാന്തി സമാവൃത ഹാസ്യമുഖേ |

നവനിധി ദായിനി കലിമലഹാരിണി, കാമിത ഫലപ്രദ ഹസ്തയുതേ

ജയ ജയഹേ മധുസൂദന കാമിനി, വിദ്യാലക്ഷ്മീ സദാ പാലയമാം ‖ 7 ‖


ധനലക്ഷ്മി


ധിമിധിമി ധിംധിമി ധിംധിമി-ദിംധിമി, ദുംധുഭി നാദ സുപൂർണ്ണമയേ

ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ, ശംഖ നിനാദ സുവാദ്യനുതേ |

വേദ പൂരാണേതിഹാസ സുപൂജിത, വൈദിക മാർഗ്ഗ പ്രദർശയുതേ

ജയ ജയഹേ മധുസൂദന കാമിനി, ധനലക്ഷ്മി രൂപേണാ പാലയമാം ‖ 8 ‖


ഫലശൃതി

ശ്ലോ അഷ്ടലക്ഷ്മീ നമസ്തുഭ്യം വരദേ കാമരൂപിണി |

വിഷ്ണുവക്ഷഃ സ്ഥലാരൂഢേ ഭക്തമോക്ഷ പ്രദായിനി ‖

ശ്ലോ ശംഖ ചക്രഗദാഹസ്തേ വിശ്വരൂപിണി തേ ജയഃ |

ജഗന്മാത്രേ ച മോഹിന്യൈ മംഗളം ശുഭ മംഗളം ‖

***


ശ്രീരാജരാജേശ്വര്യഷ്ടകം

 

॥ ശ്രീരാജരാജേശ്വര്യഷ്ടകം ॥

॥ അഥ ശ്രീരാജരാജേശ്വര്യഷ്ടകം ॥


 

അംബാ ശാംഭവി ചന്ദ്രമൌലിരബലാഽപര്‍ണാ ഉമാ പാര്‍വതീ
കാലീ ഹൈമവതീ ശിവാ ത്രിനയനീ കാത്യായനീ ഭൈരവീ ।
സാവിത്രീ നവയൌവനാ ശുഭകരീ സാംരാജ്യലക്ഷ്മീപ്രദാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 1॥

അംബാ മോഹിനി ദേവതാ ത്രിഭുവനീ ആനന്ദസംദായിനീ
വാണീ പല്ലവപാണിവേണുമുരലീഗാനപ്രിയാ ലോലിനീ ।
കല്യാണീ ഉഡുരാജബിംബ വദനാ ധൂംരാക്ഷസംഹാരിണീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 2॥

അംബാ നൂപുരരത്നകങ്കണധരീ കേയൂരഹാരാവലീ
ജാതീചമ്പകവൈജയംതിലഹരീ ഗ്രൈവേയകൈരാജിതാ ।
വീണാവേണു വിനോദമണ്ഡിതകരാ വീരാസനേ സംസ്ഥിതാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 3॥

അംബാ രൌദ്രിണി ഭദ്രകാലി ബഗലാ ജ്വാലാമുഖീ വൈഷ്ണവീ
ബ്രഹ്മാണീ ത്രിപുരാന്തകീ സുരനുതാ ദേദീപ്യമാനോജ്വലാ ।
ചാമുണ്ഡാ ശ്രിതരക്ഷപോഷജനനീ ദാക്ഷായണീ വല്ലവീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 4॥

അംബാ ശൂലധനുഃ കശാങ്കുശധരീ അര്‍ധേന്ദുബിംബാധരീ
വാരാഹീമധുകൈടഭപ്രശമനീ വാണീ രമാസേവിതാ ।
മല്ലദ്യാസുരമൂകദൈത്യമഥനീ മാഹേശ്വരീ ചാംബികാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 5॥

അംബാ സൃഷ്ടവിനാശപാലനകരീ ആര്യാ വിസംശോഭിതാ
ഗായത്രീ പ്രണവാക്ഷരാമൃതരസഃ പൂര്‍ണാനുസംധീ കൃതാ ।
ഓങ്കാരീ വിനതാസുതാര്‍ചിതപദാ ഉദ്ദണ്ഡ ദൈത്യാപഹാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 6॥

അംബാ ശാശ്വത ആഗമാദിവിനുതാ ആര്യാ മഹാദേവതാ
യാ ബ്രഹ്മാദിപിപീലികാന്തജനനീ യാ വൈ ജഗന്‍മോഹിനീ ।
യാ പഞ്ചപ്രണവാദിരേഫജനനീ യാ ചിത്കലാ മാലിനീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 7॥

അംബാപാലിതഭക്തരാജദനിശം അംബാഷ്ടകം യഃ പഠേത്
അംബാലോലകടാക്ഷവീക്ഷ ലലിതം ചൈശ്വര്യമവ്യാഹതം ।
അംബാ പാവനമന്ത്രരാജപഠനാദന്തേ ച മോക്ഷപ്രദാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 8॥

॥ ഇതി ശ്രീരാജരാജേശ്വര്യഷ്ടകം സമ്പൂര്‍ണം ॥

***