ജ്യോതിഷം - രാശികളും ഗ്രഹങ്ങളും
തുടർച്ച...
ഓരോ നക്ഷത്രത്തെയും നാലു തുല്യ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.
ഓരോഭാഗത്തിനും “കാൽ ' അല്ലെങ്കിൽ പാദം എന്നാണു പേർ,
ആദ്യ ഭാഗത്ത് ഒന്നാം പാദമെന്നും രണ്ടാം ഭാഗത്തെ രണ്ടാം പാദമെന്നും വിളിക്കുന്നു. അതുപോലെ മൂന്നാം ഭാഗത്തെ മൂന്നാം പാദമെന്നും , നാലാം ഭാഗത്തെ നാലാം പാദമെന്നുമാണു വിളിച്ചു വരുന്നത്.
അങ്ങനെ 27 നക്ഷത്രങ്ങൾക്കും കൂടി ആകെ
27 x 4 = 108 നക്ഷത്രപാദങ്ങൾ ഉണ്ടു.
ഈ 108 നക്ഷത്രപാദങ്ങളെ ക്രമമായി 9 പാദങ്ങൾ വീതം ഉൾക്കൊളുന്ന 12 group കളായി തിരിച്ചിരിക്കുന്നു. 108 / 9 = 12. ഇതിനെ കൂറുകൾ എന്നു പറയുന്നു.
ഒന്നാം ഗ്രൂപ്പ് (ഒന്നാം കൂറ് , അതു തന്നെയാണ് രാശി എന്ന് പറയുന്നതും)
അശ്വതിയുടെ നാലു പാദങ്ങളും , ഭരണിയുടെ നാലു പാദങ്ങളും , കാത്തികയുടെ ആദ്യത്തെ ഒരു പാദവും അങ്ങനെ 9 പാദങ്ങൾ ചേരുന്നത്.
അതുപോലെ രണ്ടാം ഗ്രൂപ്പ്
കാർത്തികയുടെ അവസാനത്തെ മൂന്നു പാദങ്ങളും , രോഹിണിയുടെ നാലു പാദങ്ങളും , മകയിരത്തിന്റെ ആദ്യ രണ്ടു പാദങ്ങളും ചേരുന്നതു് . ഇങ്ങനെ കണക്കാക്കണം.
അവസാനം പൂരൂരുട്ടാതിയുടെ നാലാം പാദവും , ഉത്തൃട്ടാതിയുടെ നാലു പാദങ്ങളും , രേവതിയുടെ നാലു പാദങ്ങളും ചേരുന്നതു പന്ത്രണ്ടാം ഗ്രൂപ്പ് എന്നും കിട്ടുന്നു.
ഈ ഗ്രൂപ്പുകളെ ക്രമമായി മേടം മുതൽ മീനം വരെയുള്ള #പന്ത്രണ്ടു രാശികളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
അതായതു് അശ്വതിയുടെ നാലു പാദങ്ങളും , ഭരണിയുടെ നാലു പാദങ്ങളും കാത്തിക യുടെ ആദ്യത്തെ പാദവും ഉൾക്കൊള്ളുന്നതു് മേടം രാശി.
അതുപോലെ കാത്തികയുടെ അവസാനത്തെ മൂന്നു പാദങ്ങളും , രോഹിണിയുടെ നാലു പാദങ്ങളും മകയിരത്തിൻറെ ആദ്യത്തെ രണ്ടു പാദങ്ങളും ഉൾ ക്കൊള്ളന്നതു് ഇടവം രാശി.
മൂലത്തിന്റെ നാലു പാദങ്ങളും , പൂരാടത്തിന്റെ നാലു പാദങ്ങളും , ഉത്രാടത്തിന്റെ ആദ്യത്തെ ഒരു പാദവും ചേരുന്നതും ധനു രാശി.
ഒൻപതു നക്ഷത്രപാദങ്ങൾ വീതം ഉൾക്കൊള്ളുന്ന
രാശികളെ കൂറുകൾ എന്നു നാമകരണം ചെയ്തിരിക്കുന്നു. ആകെ. പന്ത്രണ്ടു കൂറുകളാണുള്ളതു .
അവയുടെ പേരുകളും , ഓരോ കൂറും
ഉൾക്കൊള്ളുന്ന നക്ഷത്രങ്ങളും ചുവടെ കൊടുത്തിരിക്കുന്നു .
കൂറുകൾ
1.മേടക്കൂറു: അശ്വതി, ഭരണി, കാർത്തിക - 1/4 ഭാഗം
2.ഇടവക്കൂറു: കാത്തിക -3/4, രോഹിണി, മകയിരം - 1/2,
3.മിഥുനക്കൂറു: മകയിരം- 1/2, തിരുവാതിര, പുണർതം -314
4.കക്കിടകക്കൂറു: പുണർതം - 1/4, പൂയം, ആയില്യം .
5.ചിങ്ങക്കൂറു: മകം , പൂരം , ഉത്രം- 1/4
6.കന്നിക്കൂറു: ഉത്രം-314 , അത്തം, ചിത്തിര - 1/2
7 തുലാക്കൂറു: ചിത്തിര - 1/2, ചോതി, വിശാഖം-3/4
8.വൃശ്ചികക്കൂറു: വിശാഖം- 1/4, അനിഴം, തൃക്കേട്ട
9.ധനുക്കൂറു: മൂലം, പൂരാടം, ഉത്രാടം - 1/4
10.മകരക്കൂറു: ഉത്രാടം -3/4, തിരുവോണം , അവിട്ടം - 1/2,
11.കുംഭക്കൂറു: അവിട്ടം - 1/2, ചതയം, പൂരുരുട്ടാതി -3/4
12.മീനക്കൂറു: പൂരൂരുട്ടാതി - 1/4, ഉത്തൃട്ടാതി,
രേവതി
നിങ്ങളുടെ കൂറ്, നിങ്ങൾ ജനിച്ച നക്ഷത്രത്തിൻ്റെ ഏത് പാദത്തിൽ എന്ന് ആശ്രയിച്ചിരിക്കും.
കാർത്തിക, മകീര്യം ... ഇങ്ങിനെയുള്ള ഒന്നാമതായോ, മൂന്നാമതായോ മേലെഴുതിയിട്ടുള്ള നക്ഷത്രക്കാർ ഏത് കൂറിലാണ് ഉൾപ്പെടുന്നത് എന്ന് മനസ്സിലാക്കുക.
തുടരും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ