ഹിന്ദു പുരാണങ്ങളില് കാലം ചെല്ലുന്തോറും പ്രസക്തിയും പ്രധാന്യവും കൂടുന്ന ഒരു പുരാണ കാവ്യമാണ് രാമായണം എന്നതില് സംശയമില്ല. അങ്ങിനെയുള്ള മഹാകാവത്തിന്റെ ഉറവിടം മനസ്സിലാകുന്നത് നല്ലതല്ലെ ? ആദികവി വാല്മീകി മഹര്ഷിയാണ് രമായണത്തിന്റെ രചയിതാവ് എന്ന് എല്ലാവര്ക്കും അറിയുന്ന സംഗതിയാണ്. വരുണന്റെ പുത്രനായി ജനിച്ച വാല്മീകി കൊള്ളക്കാരനായി ജീവിച്ചതും സപ്തര്ഷികളുമായുള്ള സംവാദം കാരണം തപസ്സ് ചെയ്ത് ദിവ്യജ്നനായി മാറിയതും മറ്റും കുട്ടികള്ക്ക് ഇന്നും കൌതുകമുളവാക്കുന്ന കഥകളാണ്.
ഒരിക്കല് തമസാ നദി തീരത്തു വെച്ച് ഒരു വേടന് ക്രൌഞ്ചമിഥുനങ്ങളിലൊന്നിനെ അമ്പെയ്തു വീഴ്തുന്ന കാഴ്ച വാല്മീകി കണ്ടു. അതില് നിന്നുമുണ്ടായ ഉല്ക്കട വിചാരം ഒരു ശ്ലോകമായി പുറത്തു വന്നതിങ്ങനെയാണ്:-
“മാ നിഷാദ പ്രത്ഷ്ഠാം ത്വ
മഗമ ശാശ്വഥീ സമാ:
യല് ക്രൌഞ്ച മിഥുനാദേക
മവധീ: കാമ മോഹിതം.”
ബ്രഹ്മാവ് തല്സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട് ആ ശ്ലോക രൂപത്തില് ശ്രീരാമ കഥ രചിക്കുവാന് ഉപദേശിച്ചു. ശ്രീരാമ ചരിത്രത്തിന്റെ ഭൂതകാലവും ഭാവികാലവും ബ്രഹ്മാവ് വാല്മീകിയെ പഠിപ്പിച്ചു. വര്ത്തമാനകാലം വാല്മീകിക്ക് സുപരിചമാണു താനും. ശ്രീരാമനാല് ഉപേക്ഷിക്കപ്പെട്ട സീത വാല്മീകി ആശ്രമത്തിലാണല്ലോ കുറെക്കാലം വസിച്ചിരുന്നത്.
സുന്ദരകാണ്ഡം
ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, അരണ്യകാണ്ഡം, കിഷ്കിന്ദാകാണ്ഡം, സുന്ദരകാണ്ഡം. യുദ്ധകാണ്ഡം. ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള രാമായണത്തില് 500 അദ്ധ്യായങ്ങളും 24000 ശ്ലോകങ്ങളും ഉണ്ട്. അതില് സുന്ദരകാണ്ഡത്തിനുള്ള മഹനീയതയാണ് താഴെ കൊടുത്തിട്ടുള്ള ശ്ളോകം പ്രകീര്ത്തിക്കുന്നത്.
“യഥാ സര്വേഷു ദേവേഷു
ശ്രീരാമ പരമോ മതഃ
യഥാ സര്വേഷു വൃക്ഷേഷു
കല്പ്പവൃക്ഷോഹ്യനുത്തമഃ
യഥാ സര്വേഷു രത്നേഷു
കൌസ്തുഭഃ ശ്ളാഘ്യതേ വരഃ
തഥാ രാമായണേ ശ്രീമാന്
സുന്ദര കാണ്ഡഃ ഉത്തമഃ ”
"സുന്ദരകാണ്ഡം" രാമായണ ഭാഗങ്ങളില്വച്ച് സര്വോത്തമം എന്നാണ് പണ്ഡിത മതം. സീതാദേവിയെത്തേടിയുള്ള ശ്രീ ഹനുമാന്റെ ലങ്കായാത്രയും സീതാസമാഗമവും ലങ്കാപുരിക്കു തീ കൊളുത്തലും തിരികെ വന്നു ശ്രീരാമദേവനെ വിവരം ധരിപ്പിക്കലുമൊക്കെയാണ് സുന്ദരകാണ്ഡത്തില് വിവരിക്കുന്നത്. വിഘ്ന നിവാരണം സങ്കടമോചനം എന്നിവ സാദ്ധ്യമാക്കുന്ന സുന്ദരകാണ്ഡ പാരായണം സര്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നതില് സംശയമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ