Keyman for Malayalam Typing

ഗുരുദേവകൃതികളുടെ ആലാപനസദസ്സ്‌

കണ്ണൂര്‍: ശ്രീനാരായണഗുരുദേവന്റെ 155- ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രകമ്പനം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഗുരുദേവകൃതികളുടെ ആലാപനസദസ്സ്‌ സംഘടിപ്പിക്കും. ആഗസ്‌ത്‌ 30ന്‌ 10ന്‌ കണ്ണൂര്‍ പോലീസ്‌ ക്ലബ്ബില്‍ ജില്ലയിലെ യു.പി., ഹൈസ്‌കൂള്‍, കോളേജ്‌, പൊതുജനങ്ങള്‍ക്കും പ്രത്യേകമത്സരം നടത്തും.

 

ശ്രീനാരായണ ഗുരുദേവന്‍ രചിച്ച കുണ്ഡലിനിപ്പാട്ട്‌, ജനനീ നവരത്‌നമഞ്‌ജരി, ശിവശതകം, വിനായകാഷ്ടകം എന്നിവയില്‍നിന്നുള്ള ഭാഗങ്ങളാണ്‌ അവതരിപ്പിക്കേണ്ടത്‌.

 

താത്‌പര്യമുള്ളവര്‍ 27ന്‌മുമ്പ്‌ : 9895312795, 9846156106, 9895369539 നമ്പറില്‍ ബന്ധപ്പെടുക.

അഭിപ്രായങ്ങളൊന്നുമില്ല: