Keyman for Malayalam Typing

ഉല്‍ക്കൃഷ്ടപദവി, മനോഗുണം, ദീര്‍ഘായുസ്സ് ഇവക്ക് വേണ്ടി...

സന്താനങ്ങള്‍ക്ക് ഉല്‍ക്കൃഷ്ടപദവി വേണ്ടേ?

തളിപ്പറമ്പ് ശ്രീ രാജാധിരാജനെ ഭജിക്കൂ.

“ധ്യായേനിത്യം മഹേശം രജതഗിരിനിഭം ചാരു ചന്ദ്രാവതംസം

രത്നാകല്പോജ്വലാംഗം പരശു മൃഗവരാ ഭീതി ഹസ്തം പ്രസന്നം

പത്മാസീനഞ്ച സാംബം സ്തുതമമരഗണൈര്‍വ്യാഘ്രകൃത്തീം വസാനം

വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം പഞ്ചവക്ത്രം ത്രിനേത്രം.”

സന്താനങ്ങള്‍ക്ക് നല്ല മനോ ഗുണങ്ങള്‍‌ വേണ്ടേ?

തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണനെ ഭജിക്കൂ.

“കണ്ണിപ്പിലാവില കളിക്കലമാക്കി വെച്ചു

മണ്ണും നിറച്ചരിയിതെന്നുദിതാനുരാഗം

ഉണ്ണാനിടച്ചെറിയവിറ്റെ വിളിക്കുമോമല്‍-

ക്കണ്ണന്നു ചാലൊരു കളിപ്പുരയാവനോ ഞാന്‍‌.”

സന്താനങ്ങള്‍ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും വേണ്ടേ?

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് വൈദ്യാധിരാജനെ ഭജിക്കൂ.

“കരസ്കരാരണ്യ നികേത വാസിന്‍‌

ലോകത്രയാദീശ കൃപാം ബുരശേ

നതോസ്മ്യഹം തെ ചരണാരവിന്ദം

ഗൌരീപതേമം പരിപാഹിരോഗല്‍‌.”

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: