Keyman for Malayalam Typing

ശ്രീ_വിഷ്ണുസഹസ്രനാമo - Vishnu Prayers

#ശ്രീ_വിഷ്ണുസഹസ്രനാമ_സ്തോത്ര_വ്യാഖ്യാനം

 

🌷ഓം നമോ നാരായണായ🙏 


"സുരേശശ്ശരണം ശർമ്മ 
വിശ്വരേതാഃ പ്രജാ ഭവഃ; 
അഹസ്സംവത്സരോ വ്യാള: 
പ്രത്യയ സർവ്വ ദർശനഃ"

സുരേശഃ = സുരന്മാരുടെ (ദേവൻമാരുടെ )
ഈശ്വരൻ, (ശുഭകരമായതിനെ ദാനം ചെയ്യുന്നവൻ എന്നും അർത്ഥം); 
ശരണം = അഭയദായകൻ, ദുഃഖഹാരി;
ശർമ്മ = പരമമായ ആനന്ദ സ്വരൂപൻ; വിശ്വരേതാഃ = ലോകത്തിനുതന്നെ കാരണമായവൻ; 
പ്രജാഭവഃ = പ്രജകളുടെ ഉത്ഭവ സ്ഥാനീയൻ; 
അഹ: = പ്രകാശിച്ചു നിൽക്കുന്നവൻ; 
സംവത്സരഃ = കാലസ്വരൂപത്തിൽ സ്ഥിതനായിട്ടുള്ളവൻ; 
വ്യാള: = സർപ്പത്തെപോലെയുള്ളവൻ;
പ്രത്യയ: = പ്രജ്ഞമായ രൂപത്തോടു കൂടിയവർ (എല്ലാം അറിയുന്നവൻ) ,
സർവ്വദർശ്ശന: = സകലതും കണ്ണിൽത്തന്നെയുള്ളവൻ (ഒരേ സമയം എല്ലാം കാണാൻ കഴിയുന്നവൻ.
             ..
ദേവൻമാരുടേയും ദേവനായ ഭഗവാൻ സർവ്വവിധ ദുഃഖങ്ങളും ഹരിക്കുന്നവനും ഈ ലോകത്തിനു തന്നെ കാരണമായവനുമാണ്. അതിനാൽ എല്ലാറ്റിന്റേയും ഉത്ഭവസ്ഥനുമാണെന്ന സത്യം അറിഞ്ഞിരിക്കണം. ത്രികാലങ്ങളിലും നിറഞ്ഞ പ്രകാശത്തോടെയിരിക്കുന്ന ഭഗവാൻ ഒരു സർപ്പത്തെപ്പോലെ പിടിക്കപ്പെടാൻ കഴിയാത്തവനും പ്രപഞ്ചത്തിലെ സകല ചലനങ്ങളും വസ്തുക്കളും തന്റെ തന്നെ കണ്ണിലെന്നവണ്ണം കാണുന്നവനുമാണ്‌.

(അഹങ്കാരം ഒട്ടുമില്ലാതെ തന്റെ ധർമ്മം കൃത്യമായി ചെയ്യുന്നവൻ അവന്റെ മനസ്സിലും കണ്ണിലും കർമ്മത്തെ കാണുന്നതു കൊണ്ട്പിഴവുകളില്ലാതെ തന്റെ കർമ്മം പൂർത്തീകരിക്കുവാൻ കഴിയുന്ന പ്രതിഭാശാലിയാകും. അയാളിൽ ആർക്കും കുറ്റം കണ്ടു പിടിക്കാൻ കഴിയില്ല എന്നതുകൊണ്ട് ആരാലും ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയായിത്തീരുന്നു.) 

🌷ഓം നമോ ഭഗവതേ വാസുദേവായ🙏 

-കടപ്പാട്-

അഭിപ്രായങ്ങളൊന്നുമില്ല: