യഥാർഥ അഘോരി - നാഗ സാധുക്കൾ
പ്രയാഗ്രാജിൽ ഇപ്പോൾ കുംഭമേള സമയമായത് കൊണ്ട് അഘോരി, നാഗ സാധുക്കളെ കുറിച്ചുള്ള വിഷയങ്ങളാണു ട്രൻഡിങ്.
നമ്മൾ മാധ്യമ ങ്ങ ളിൽ കാണുന്ന അഘോരി സന്യാസികൾ പലരും സന്യാസികൾ പോലും അല്ല. പലരും കാശ് ഉണ്ടാക്കാൻ വേഷം കെട്ടുന്നവർ.
ഭസ്മവും ഇട്ട് താടി വളർത്തി നടക്കുന്ന ഇങ്ങനെ ഉള്ളവരെ നിങ്ങൾക്ക് കാശിയിൽ ഇഷ്ടം പോലെ കാണാം. ബാക്കിയുള്ളവർ വീട്ടിലെ പ്രരാബ്ദം കൊണ്ട് സന്യാസ വേഷം കെട്ടി നടക്കുന്നു.
യോഗിയുടെ ആത്മകഥ, സന്യാസിമാരുടെ കൃതികൾ, മറ്റ് ഹിമാലയൻ യാത്രികരുടെ കൃതികൾ, ഇൻ്റർവ്യൂവുകൾ ഒക്കെ കണ്ട് അങ്ങനെ ഉളള ഗുരുക്കന്മാരെ തേടി ഗംഗാ തീരത്ത് പോയാൽ എത്തുന്നത് വല്ല ഗജഫ്രോഡുകളുടെ- fake saints അടുത്തുമാവും.
ഇവിടെ ചിന്മയാനന്ദ സ്വാമികൾ പറഞ്ഞത് ഉദ്ദരിക്കട്ടെ:
"പൂവ് വിടർന്നാൽ വണ്ട് തനിയെ തേടി വരും, അത് പോലെ ശിഷ്യൻ്റെ ഹൃദയം തുറന്നുള്ള പ്രാർത്ഥന വിടരുമ്പോൾ സദ്ഗുരു തേടി വരുന്നു. ഒരു യഥാർത്ഥ അവധൂതനെയും ഒരു ഭ്രാന്തനെയും വേർ തിരിച്ച് അറിയാൻ മഹാത്മാകൾക്ക് മാത്രമേ സാധിക്കൂ , നമ്മളെ പോലെയുള്ള സാധാരണക്കാർക്ക് അതിന് വലിയ ബുദ്ധിമുട്ടാണ് !"
ഇത് പൊതു അറിവിലേക്കായി ഇവിടേ പകർത്തിയിരിക്കുന്നു.© വേലായുധൻ ചെമ്പകരാമൻ തമ്പി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ