ശാക്തേയം വീരാരാധന
ആദിപരാശക്തി എന്ന് ശാക്തേയ ഗ്രന്ഥങ്ങളിൽ പറയുന്ന ശാക്തേയം വീരാരാധന കൂടിയാണ്. ക്ഷത്രീയ സ്വഭാവമുള്ള ഉപാസനാപദ്ധതി കൂടിയാണ്. പഴശ്ശിരാജ യുദ്ധത്തിന് പുറപ്പെടും മുൻപ് മൃദങ്കശൈലേശ്വരി ക്ഷേത്രത്തിൽ ഗുരുസി നടത്തി ദേവിയെ ഉപാസിച്ചിരുന്നതായി ചരിത്രം പറയുന്നു.
ശൈവ, വൈഷ്ണവ മതങ്ങളെ പോലെ പ്രധാന ഹൈന്ദവവിഭാഗങ്ങളിൽപ്പെട്ട
ഒന്നാണ് വാമചാരം അഥവാ ശാക്തേയം ഭഗവതിയെ ഉപാസിക്കുന്ന രാജസപൂജ
ആണിതെന്ന് സങ്കല്പം. മോക്ഷമാർഗ്ഗം മാത്രമായ മറ്റ് ആചാര പദ്ധതികളിലും നിന്ന്
വ്യത്യസ്തമായി ഭോഗമോക്ഷപ്രദമായ ഒരു ഉത്തമ തന്ത്രപദ്ധതി കൂടിയാണ്
ശാക്തേയം. ഇതിൽ ഉപാസിക്കപ്പെടുന്ന ദേവി ഉപാസകന്റെ പ്രാണശക്തി തന്നെയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഇത് അദ്വൈതപൂജയായി
കണക്കാക്കപ്പെടുന്നു. മഹാമായയും അനാദിയുമായ പരാശക്തി അഥവാ
ആദിപരാശക്തി എന്ന ലോകമാതാവാണ് പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണമെന്ന് ശാക്തേയർ വിശ്വസിക്കുന്നു.
ആദിശക്തിയുടെ ഈ മൂന്നു ത്രിഗുണങ്ങൾ അഥവാ കൃത്യമുഖങ്ങളാണു് :
ബ്രഹ്മാവ് (രജോഗുണം),
മഹാവിഷ്ണു (സത്വഗുണം),
പരമശിവൻ (തമോഗുണം)
എന്നീ ത്രിമൂർത്തികൾ, മറ്റുള്ള എല്ലാ ദേവതാസങ്കൽപ്പങ്ങളും അവതാരങ്ങളും
ജീവിവൈവിദ്ധ്യങ്ങളും പരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടായത്.
ദേവി സാക്ഷാൽ ശിവശക്തി ആണ് .
നിർഗുണ പരബ്രഹ്മമായ ശിവന്റെ പാതി (അർദ്ധനാരീശ്വരൻ) ആയി ശിവനോടൊപ്പം സർവ്വവും സൃഷ്ടിച്ച ലളിത ത്രിപുരസുന്ദരിയാണ് ആദിപരാശക്തി എന്ന് ശാക്തേയ ഗ്രന്ഥങ്ങളിൽ പറയുന്നു.
ശാക്തേയം വീരാരാധന
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ