Keyman for Malayalam Typing

യക്ഷി

യക്ഷിയും പനയും അതിലെ യുക്തിയും.

ഒരു പക്ഷേ ഏറെ വിചിത്രമെന്നു തോന്നാം, നമ്മളിൽ പലരും പറയാറുണ്ട് പനയിൽ യക്ഷിയുണ്ട് എന്ന്. കേരളക്കാരന്റെ സങ്കൽപ്പത്തിൽ എങ്ങനെയാണ് പന യക്ഷിയുടെ വാസസ്ഥലമായത്? യക്ഷികൾ കള്ളു കുടിക്കാറില്ല , പനങ്കള്ള് ചെത്തുന്നവരല്ല പിന്നെന്താണ് യക്ഷികളെ പനയിലേക്കു കുടിയിരുത്താൻ കേരളക്കാരനു പ്രചോദനമായത്?

യക്ഷൻ പരമാത്മാവാണ്. സൃഷ്ടി എന്ന് പറയുന്ന യജ്ഞo ചെയ്യുന്നതു കൊണ്ടാണ് ഈശ്വരന് യക്ഷൻ എന്ന പേര് വന്നത്. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ യജ്ഞo ചെയ്യുന്നതിനാൽ യക്ഷനായി. യക്ഷന്റെ സ്ത്രീലിംഗം യക്ഷി അതായത് യജ്ഞo നടന്ന സ്ഥലം യക്ഷിയെന്നു സാരം. എന്നാൽ പിന്നീട് കേവലം കർമ്മത്തിനുമാത്രം പ്രാധാന്യം വരികയും ജ്ഞാനത്തിന് പ്രാധാന്യമില്ലാതാകുകയും ചെയ്ത അവസ്ഥ സംജാതമായി. അങ്ങനെ കർമ്മം ചെയ്യിച്ചു മനുഷ്യരക്തം ഊറ്റി കുടിക്കുന്നതായി യജ്ഞo അധഃപതിച്ചപ്പോൾ ആയിരിക്കാം യക്ഷി എന്ന ഹീനാർത്ഥം ഉണ്ടായത്. പിന്നീട് യജ്ഞo നടന്ന മണ്ണിൽ എഴുത്തോലകിട്ടുന്ന പന നടുന്നത് നിത്യ സംഭവങ്ങളായി. യജ്ഞo നടന്ന സ്ഥലം യക്ഷിയും താളിയോല സംഭരിക്കുന്നതിന് അവിടെ പന നടലും ഒക്കെയായപ്പോൾ പതുക്കെ പതുക്കെ യക്ഷി പനയിലായി മാറി. 
***
കടപ്പാട്:
--ആചാര്യശ്രീ രാജേഷ്, (ഹിന്ദുധർമ്മരഹസ്യം)
& അരവിന്ദ് നായർ

അഭിപ്രായങ്ങളൊന്നുമില്ല: