Keyman for Malayalam Typing

അഗസ്ത്യമുനി

അഗസ്ത്യമുനി


ആരാണ് വലിയവന്‍ ?

ഒരിക്കൽ മഹാവിഷ്ണു നാരദനോടു ചോദിച്ചു: ''നാരദരേ! പഞ്ചഭൂതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ് ?''

'ജലം, ഭൂമിയുടെ മൂന്നു വശവും അത് ചുറ്റപ്പെട്ടു കിടക്കുന്നു.''നാരദര്‍ ഉത്തരം പറഞ്ഞു. 

''ഈ ജലം മുഴുവൻ അഗസ്ത്യമുനി ഒറ്റവലിക്കു കുടിച്ചു തീര്‍ത്തല്ലോ. അപ്പോള്‍ ആരാണ് വലിയവന്‍?'' ഭഗവാന്‍ വീണ്ടും ചോദിച്ചു.

''അഗസ്ത്യന്‍''- നാരദന്‍ പറഞ്ഞു.

''പക്ഷേ അഗസ്ത്യന്‍ പിന്നീട് നക്ഷത്രമായി ആകാശത്തിലെത്തി. അപ്പോള്‍ അഗസ്ത്യനോ ആകാശമോ ഏതാണ് വലുത് ?''

''സംശയമില്ല പ്രഭോ, ആകാശം തന്നെ !'' നാരദര്‍ ഉത്തരം പറഞ്ഞു.

''ഈ ആകാശത്തെ വാമനന്‍ ഒരടി കൊണ്ട് അളന്നല്ലോ. അപ്പോള്‍ ആരാണ് വലുത് ?''

നാരദന്‍ പറഞ്ഞു ''ഒരു പാദംകൊണ്ട് മാത്രം ഇത്രയും അളന്ന വിഭുവിന്‍റെ ശരീരമാണ് പ്രഭോ ഏറ്റവും വലുത്.''

''ശരി നാരദരെ! ഇത്രയും വലിയ ഭഗവാനെ ഭക്തര്‍ ഹൃദയത്തില്‍ കൊണ്ടു നടക്കുന്നു. അപ്പോള്‍ ആരാണ് വലിയവന്‍?''

''ഭഗവാനോ ഭക്തനോ ?''

''ഭഗവാനേ! ഭക്തഹൃദയം തന്നെ ഏറ്റവും വലുത്.'' നാരദര്‍ പറഞ്ഞു.

അതെ മിത്രങ്ങളേ, ഭക്തഹൃദയം തന്നെയാണ് ഏറ്റവും വലുത്. നമുക്ക് ഏറ്റവും വലിയ വരം ഭക്തി തന്നെ. അതുകൊണ്ട് എന്നും ഭഗവാനില്‍ ഭക്തി നേടാന്‍ പ്രാര്‍ത്ഥിക്കൂ. അങ്ങനെ ഭഗവാനില്‍ ലയിച്ചു ചേരാന്‍.

-0₹₹₹0-

അഭിപ്രായങ്ങളൊന്നുമില്ല: