ശുഭദിനം !
"പ്രത്യഗ്രാംഭോദവർണ്ണാ ശശധരശകലോ...
ല്ലാസിദംഷട്രോജ്ജ്വലാസ്യാ
വജ്രാകാരം കൃപാണം ചഷകമപി മധു...
വ്രാതപൂർണ്ണം ദധാനാ
മുണ്ഡസ്രങ്മണ്ഡിതാംഗീ വിവിധ ഫണി ഫ ണാ...
രത്നജാലപ്രദീപ്താ
ഭദ്രം വോ ഭദ്രകാളീ വിതരതു സുമനഃ...
സംഘസംസ്തുയമാനാ."
=
പുത്തൻ മഴക്കാറിന്റെ നിറമുള്ളവളും ചന്ദ്രക്കലപോലെ ഇരിയ്ക്കുന്ന ദംഷ്ട്രങ്ങളാൽ പ്രകാശമാനമായ മുഖമുള്ളവളും വാജ്രസദൃശമായ വാളും മദ്യം നിറച്ച പാനപാത്രവും കൈകളിൽ ധരിച്ചവളും അറുത്ത ശിരസ്സുകൾകൊണ്ട് കോർത്ത മാലയണിഞ്ഞവളും പലവിധ സർപ്പങ്ങളുടെ ശിരസ്സിലെ മാണിക്യങ്ങളെക്കൊണ്ട് പ്രശോഭിതയും ദേവന്മാരാൽ സ്തുതിയ്ക്കപ്പെടുന്നവളുമായ ഭദ്രകാളി നിങ്ങൾക്ക് ശുഭം നൽകട്ടെ !
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ