അഭയമരുളുന്ന ഭദ്രകാളി
അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനമേകി ലോകസംരക്ഷണം നടത്തുന്നവളാണ് ഭദ്രകാളി. ദുര്‍ഗ്ഗാദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി. അസുര നിഗ്രഹത്തിന് അവതരിച്ച ദേവീരൂപം. അതിപ്രാചീനകാലംമുതല്‍ ഭാരതീയര്‍ ആരാധിക്കുന്ന ദേവിയാണ് കാളി.
ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും ദക്ഷ യാഗാഗ്‌നിയില്‍ സതി ദേഹത്യാഗം ചെയ്തപ്പോള്‍ ക്രുദ്ധനായ പരമശിവന്‍ ദക്ഷനോടു പ്രതികാരം നിര്‍വഹിക്കാന്‍ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടുകഥകള്‍ പ്രചാരത്തിലുണ്ട്.
”ജ്വാലാകരാളമത്യുഗ്രമശേഷാസുരസു
എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു.
ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്. ശിവപ്രിയയാണ് ഈ കാളി. ‘ശംഭുസ്ഥാ’ എന്നാരംഭിക്കുന്ന ധ്യാനത്തില്‍ ശിവ എന്നു സൂചിപ്പിച്ചിരിക്കുന്നതും ശ്രദ്ധിക്കണം. കാളിയുടെ നിറം കടുംനീലയും കറുപ്പുമാണ്. ഈ രണ്ട് നിറവും നിഗൂഢത, അനന്തത എന്നിവയെ സൂചിപ്പിക്കുന്നു.
വേദങ്ങളില്‍ അഗ്‌നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്. അഗ്‌നിയുടെ ദേവതയ്‌ക്ക് കാളി, കരാളി, മനോജവ, സുലോഹിത, സുധുംരാവര്‍ണ്ണ, സ്ഫുലിംഗനി, വിശ്വരുചി എന്നിങ്ങനെ ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. കാളി അതില്‍ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്‌നിയില്‍ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നാണ്. പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ദേവിയെ താന്ത്രികര്‍ മുപ്പതിലധികം ഭാവങ്ങളില്‍ ഓരോ ആഗ്രഹ സാധ്യങ്ങള്‍ക്കനുസരിച്ച് ആരാധിക്കുന്നു.
കല’ എന്ന പദത്തില്‍ നിന്നാണ് കാളി എന്ന വാക്കിന്റെ ഉല്‍പ്പത്തി. കല സമയ സൂചകമാണ്. അതിനാല്‍ കാളി സമയത്തിന്റെ ദേവികൂടിയാണ്. ദുര്‍ഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്.
പുറത്തേക്ക് നീട്ടിയ നാവ്, ഒരു കൈയില്‍ രക്തമിറ്റുന്ന തല. മുറിച്ചെടുത്ത കൈകള്‍ തൂക്കിയിട്ടിരിക്കുന്ന അരക്കെട്ട്. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആരാധിക്കുമ്പോള്‍ ഭയം അപ്രത്യക്ഷമാകും എന്നതാണത്.
കാളിയെ ഇത്രയും ഭീകരിയാക്കിയതിനു പിന്നിലെ പ്രതീകാത്മക വ്യാഖ്യാനം അറിയാന്‍ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂര്‍ത്തിയെന്നും, സവര്‍ണ്ണ പരിവാരങ്ങളുടെ ഇഷ്ടമൂര്‍ത്തിയെന്നും ഒക്കെ വാദിക്കുന്നത് അന്ധര്‍ ആനയെക്കണ്ട കഥയാണ് ഓര്‍മ്മിപ്പിക്കുക.
കാളിയുടെ പുറത്തേക്ക് നീണ്ട നാവ് മൗനത്തെ സൂചിപ്പിക്കുന്നു(നാവ് പുറത്തേക്കിട്ടാല്‍ സംസാരിക്കാനാവില്ലല്ലോ). കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്‌ക്ക്. ഈ കറുത്തമണിയാണ് കാഴ്ച ഏകുന്നത്. ഇങ്ങനെയാണ് കാളി ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും പ്രതീകമാകുന്നത്. ജ്ഞാനത്തിന്റെ പ്രകാശമെന്നാല്‍ മൗനമാണ്. ജീവിതത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. ഒരാളോട് നിങ്ങള്‍ക്ക് തോന്നുന്ന വെറുപ്പ് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകള്‍ നിറഞ്ഞ അയാളുടെ ശിരസ്സിനോടായിരിയ്‌ക്കും.
പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ ഈ അറിവില്‍ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും പരിമിതമായ ഈ അറിവാണ് നല്‍കുന്നത്. പഞ്ചേന്ദ്രിയങ്ങള്ക്കപ്പുറമുള്
ഒരു കൈയില്‍ ‘അഭയ മുദ്രയും മറുകയ്യില്‍ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങള്‍ക്ക് ഭയത്തെ അകറ്റി ക്ഷേമത്തെ കൊടുക്കാന്‍ കഴിവുള്ളവളാണ് കാളി എന്നതിന്റെ സൂചകമാണിത്.
മുറിച്ച കൈകള്‍ അരക്കെട്ടില്‍ ചുറ്റിയിരിക്കുന്നു. കര്‍മ്മത്തിന്റെ പ്രതീകമാണ് കൈ. കര്‍മ്മം ചെയ്യുമ്പോള്‍ ഫലം സൃഷ്ടമാകും. ഈ ഫലമാണ് കൂലി്. എന്നാല്‍ ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുന്നവന് സമ്മാനമായി കൃപ ലഭിക്കും. ശാശ്വതമായ കൃപയാണ് ജ്ഞാനം. കര്‍മ്മത്തിലൂടെ കൃപാപാത്രമായി കൈവരിക്കുന്ന ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടില്‍ ചുറ്റിയിട്ടിരിക്കുന്ന കൈയുകള്‍.
അമ്മേ ശരണം!
***
(കടപ്പാട് : akn)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ