ഒരു അഭ്യർഥന യോടുകൂടിയാണ് തുടക്കം. അതിൽ നിന്നും സ്ഥലത്തിൻ്റെ മാഹാത്മ്യം മനസ്സിലാക്കിയിരിക്കുമെന്ന് വിശ്വസിക്കുന്നു.
***
പ്രിയരെ ഇവിടം മഹാക്ഷേത്രമാണ് . ദേവിയുടെ മഹാസന്നിധിയാണ് . അതിനാൽ അവിടേയ്ക്ക് ഓടി ചെന്ന് ഞങ്ങൾക്കും കാണണം എന്ന് പറയരുത് എന്ന് കൂടി അപേക്ഷിക്കുന്നു. ഈ പോസ്റ്റ് എഴുതുന്നത് അറിവുകൾ നിങ്ങൾക്ക് പകരാൻ വേണ്ടി മാത്രമാണ്.
***
വേമഞ്ചേരി മന
വേമഞ്ചേരി മനക്കൽ വീടിൻ്റെ വിശേഷം എന്താണ്?
പറയിപ്പെറ്റ പന്തീരുകുല പെരുമ തന്നെ!
പാലക്കാട് ജില്ലയിൽ തൃത്താലയിൽ ആണ് കേരളത്തിന്റെ സാംസ്കാരിക പൈതൃകം പേറി നിൽക്കുന്ന നമ്പൂതിരി ഗൃഹമായ വേമഞ്ചേരി മന സ്ഥിതി ചെയ്യുന്നത്.നാം എല്ലാം വായിച്ചറഞ്ഞിട്ടുള്ള പറയിപ്പെറ്റ പന്തീരുകുലത്തിലെ മേഴത്തോൾ അഗ്നിഹോത്രിയുടെ ഗൃഹമാണിത്. നമുക്ക് വേമഞ്ചേരി മനയുടെ ചരിത്രത്തിലൂടെ ഒന്ന് സഞ്ചരിക്കാം.
(തുടരും )
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ