Keyman for Malayalam Typing

ശ്രീ ശിവസഹസ്രനാമസ്തോത്രം

ૐૐॐ

ഓം നമഃശിവായ!  

"ശിവം ശിവകരം ശാന്തം

ശിവാത്മാനം ശിവോത്തമം

ശിവമാർഗ പ്രണേതാരം

പ്രണതോസ്മി സദാശിവം."


  ശ്രീ ശിവസഹസ്രനാമസ്തോത്രം 


ജടീ ചർമ്മീ ശിഖണ്ഡീ ച സർവ്വാംഗഃ സർവ്വഭാവനഃ

ഹരശ്ച ഹരിണാക്ഷശ്ച   സർവഭൂതഹരഃ പ്രഭുഃ


ജടീ  = ജടയോടുകൂടിയവൻ. കപർദ്ദം എന്നാണ് ശിവന്റെ ജടയുടെ പേർ. 

ചർമ്മീ = ചർമ്മത്തെ ധരിച്ചവൻ. ശിവൻ ആനത്തോൽ, പുലിത്തോൽ എന്നിവയെ

 വസ്ത്രമാക്കി ധരിച്ചിരിക്കുന്നു. 

ശിഖണ്ഡീ= ശിവന്റെ ഒരു അംശാവതാരനാമം (ശിവപുരാണം )

സർവ്വാംഗഃ= (1) .എല്ലാ അംഗങ്ങളുമായവൻ. (2.)  എവിടെയും അംഗങ്ങൾ ഉള്ളവൻ. 

ഭഗവാന്റെ അംഗമല്ലാത്ത ഒരു സ്ഥലവും ഇല്ല. പതിനാലുലോകങ്ങളും ഭഗവാന്റെ ഓരോ അംഗമാണല്ലോ. 

സർവ്വഭാവനഃ = എല്ലാറ്റിന്റെയും സൃഷ്ടികർത്താവ് (ഭാവനം = സൃഷ്ടി )

ഹരഃ = എല്ലാം സംഹരിക്കുന്നവൻ. ലോകാവസാനത്തിൽ ഭഗവാൻ സംഹാരകർത്താവായി ഭവിക്കുന്നു. 

ഹരിണാക്ഷഃ = മാനിന്റെ കണ്ണുകൾ പോലുള്ള കണ്ണുകൾ ഉള്ളവൻ (സുന്ദരൻ )

സർവ്വഭൂതഹരഃ = എല്ലാ ഭൂതങ്ങളെയും സംഹരിക്കുന്നവൻ. 

 പ്രഭുഃ = (1.) പ്രകർഷണ സർവ്വാതിശയിയായി ഭവിക്കുന്നവൻ. (2) സൃഷ്ടി, സംഹാരം, മാറ്റിത്തീർക്കൽ, എന്നിവ ചെയ്യുവാൻ കഴിവുള്ളവൻ (കർത്തുമകർത്തുമന്യഥാ കർത്തും ശക്തഃ പ്രഭുഃ )


ഓം നമഃശിവായ!

***

അഭിപ്രായങ്ങളൊന്നുമില്ല: