यदा यदा हि धर्मस्य ग्लानिर्भवति भारत ।
अभ्युत्थानमधर्मस्य तदाऽऽत्मानं सृजाम्यहम्॥७॥
വാസ്തു ഒരു പഠനം
വാസ്തു ശാസ്ത്രം ഗൃഹ നിർമാണ ശാസ്ത്രമാണ്. ജ്യോതി ശാസ്ത്രം കാല നിർണയ ശാസ്ത്രം ആണ് ഭൂമിയിൽ പ്രകൃതിക്കു അനുസരണ മല്ലാതെ കെട്ടിട നിർമാണം നടത്തുന്ന ഒരേ ഒരു ജീവി മനുഷ്യൻ ആണ് ഇതൊരു മനുഷ്യ ഗൃഹത്തിന്റെയും ആധാരം പ്രകൃതി ആണ്. പ്രകൃതിയെ പ്രകൃതി ആക്കുന്നത് കാലമാണ് ഋതുക്കളിലൂടെ പ്രപഞ്ചത്തെ ഈ കാണുന്ന തരത്തിലാക്കുന്ന നില നിൽപ്പിന്റെ പരിണാമം സ്വഭാവത്തെ ആണ് കാലം എന്നു വിളിക്കുന്നത്. നാമും നമ്മുടെ ഗൃഹവും എല്ലാം പ്രകൃതിയുടെ കാല സ്വഭാവത്തിന് കീഴ് പ്പെട്ടെ പറ്റൂ .
അപ്പോൾ പ്രകൃതിയെയും കാലത്തെയും തിരിച്ചറിയാതെ ഗൃഹനിർമാണം പറ്റില്ല എന്നു വരുന്നു. എവിടെയാണ് വാസ്തുവുമായി അഭേദ്യമായ ബന്ധം വരുന്നത്.
വാസ്തു വിദ്യ ഇന്ന് നിലനില്കുന്നതിൽ ഏറ്റവും പുരാതനമായ ഒരു ശാസ്ത്ര മാണ്. ഹിന്ദു ദര്ശനത്തിൻറെ ആത്മീയതയും പ്രപഞ്ച വീക്ഷണവുമാണ് വാസ്തു വിദ്യയുടെ ജീവൻ. നാലു ആര്യവേദങ്ങളിൽ ഒടുവിലത്തേതായ അഥർവ വേദത്തിന്റെ ഒരു ശാ ഖയായിട്ടാണ് വാസ്തുവിദ്യ അല്ലെങ്കിൽ സ്ഥാപത്യ വേദം അറിയപ്പെടുന്നത് ഈ ശാസ്ത്രത്തിന്റെ ആദ്യ കാല സൈദ്ധാന്തികർ വിശ്വകര്മാവും മയനും ആണ്.. പോയ നൂറ്റാണ്ടുകളിൽ ഒരു പോറൽ പോലും ഏൽക്കാതെ ഇന്നും നിലനിൽക്കുന്ന ലക്ഷകണക്കിന് ക്ഷേത്രങ്ങളും ബുദ്ധ വിഹാരങ്ങളും പുരാ വസ്തുക്കളും ഇതിന്റെ നിദർശനമാണ്. വാസ്തു ശാസ്ത്രത്തിന്റെ പ്രായോഗിക നിർമാണത്തിൽ മൂന്ന് വിഭാഗങ്ങൾ ഉണ്ട്. അവ ഗൃഹവാസ്തു, ദേവാലയ വാസ്തു, പര്യങ്ക വാസ്തു എന്നിവയാണ് അതിൽ ഗൃഹവാസ്തുവിനെ കുറിച്ചു മാത്രമേ ഇവിടെ വിവരിക്കുന്നുള്ളു.
ആധുനിക സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വീട് അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്. ഇത് മനുഷ്യന് മാത്രമല്ല. ബഹുഭൂരിപക്ഷം ജീവികളും വാസ സ്ഥലം കൃത്രിമമായി പണിഞ്ഞു അതിൽ വസിക്കുന്നവർ ആണ്. ലളിതവും സങ്കീർണവുമായ നിർമാണ ചാതുരി പ്രകടിപ്പിക്കുന്ന പക്ഷിക്കൂടുകൾ മുതൽ ബീവറിന്റെ സാങ്കേതികത നിറഞ്ഞ വീടുകൾ വരെ നമുക്ക് അറിയാം. അത് ഒരിക്കലും പ്രകൃതിയുടെ ജൈവ വ്യവസ്ഥയെ അട്ടിമറിക്കുന്നില്ല. എന്നാൽ മനുഷ്യന് ശരിയായ സാങ്കേതിക ജ്ഞാന മില്ലാതെ വീടുകൾ പണിയാൻ ആവില്ല. ഈ ജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് ആധുനിക കെട്ടിട നിർമാണങ്ങൾ പാരസ്ഥിതിക പ്രശ്നങ്ങൾക്കും ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങൾക്കും വഴി വക്കുന്നത്.
നമുക്ക് മുൻപിൽ പ്രപഞ്ചം പ്രത്യക്ഷപ്പെടുന്നത് ആറ്റങ്ങൾ ആയോ മൂലകങ്ങൾ ആയോ അല്ല. ഭൂമി, ജലം, വായു, അഗ്നി, ആകാശം ഇങ്ങനെ പഞ്ചഭൂതങ്ങൾ ആയിട്ടാണ്. അതിന്റെ താളക്രമത്തിൽ വീടുകൾ വയ്ക്കുന്നതിന് വാസ്തുവിദ്യ ഉപദേശിക്കുന്നു. രണ്ടുതരം മെഷർമെൻറ് സിസ്റ്റം ആണ് വാസ്തുവിദ്യ ഉപദേശിക്കുന്നത്. ഒന്ന് മന മറ്റൊന്ന് ഉൻ മന. ഇതനുസരിച്ചു ചെറു തുണ്ട് ഭൂമിയിലോ വലിയ പ്ലോട്ടിലോ കെട്ടിടം പണിയാം. പ്ലോട്ടിന്റെ ഭൂമിശാസ്ത്ര പരമായ പ്രതേകതകൾ അനുസരിക്കാൻ വാസ്തു വിദ്യ ആവശ്യപ്പെടും.
കിഴക്ക് പടിഞ്ഞാറായിട്ടോ തെക്കു വടക്ക് ആയിട്ടോ ഗൃഹം പണിയാൻ വാസ്തു വിദ്യ നിർദ്ദേശിക്കുന്നു. ഭൂമി ഒരു ദിവസം കൊണ്ടു പടിഞ്ഞാറ് നിന്നു കിഴക്കോട്ടും ഒരു വർഷം കൊണ്ടു തെക്കു നിന്നും വടക്കോട്ടും സഞ്ചരിക്കുന്നു. അത് കൊണ്ടാണ് പ്രകൃതിക് അനുസരണമായി കിഴക്ക് പടിഞ്ഞാറായോ തെക്കു വടക്കായോ ഗൃഹം നിർമിക്കണം എന്നു പറയുന്നത് അതുപോലെ തന്നെ വായുവിന്റെ ഗതിയും സൂര്യ പ്രകാശത്തിന്റെ പതനവും കണക്കിലെടുത്തു കാറ്റും വെളിച്ചവും നിർലോഭം കിട്ടുന്ന വീടുകളുടെ നിർമാണ കണക്കുകൾ വാസ്തു വിദ്യയിൽ ഉണ്ട്. വീടിനു ചുറ്റും പ്രത്യേക സ്ഥാനങ്ങളിൽ വയ്‌ക്കേണ്ട വൃക്ഷങ്ങളും വാസ്തു വിദ്യ നിർദ്ദേശിക്കുന്നു ഇത് വായുവിനെ ശുദ്ധീകരിക്കാനും കാറ്റിന്റെ ദോഷകരമായ പ്രവാഹം തടയാനും അന്തരീക്ഷത്തിൽ നിന്നുള്ള അപകടകരമായ തരംഗങ്ങളെ തടയാനും സാധിക്കുന്നു.
ചരിഞ്ഞ മേൽക്കൂരകൾ ആണ് ഇന്ത്യൻ വീടുകൾക്കു വാസ്തു വിദ്യ നിർദേശിച്ചിരുന്നത്. ഇതിനു കാരണം നമ്മുടെ കാലാവസ്ഥ യാണ്. ഉഷ്ണകാലത് നല്ല ചൂടും വര്ഷകാലത് കനത്ത മഴയും ഉണ്ടാകും. ചരിഞ്ഞ മേൽക്കൂരകൾ ഉഷ്ണകാലത് സൂര്യ രശ്മികളെ പുറത്തേക്കു പ്രതിഫലിപ്പിച്ചു അകത്തു ചൂടു കുറക്കുകയും വര്ഷകാലത് മഴവെള്ളം കെട്ടി നിൽക്കാതെ ചോർച്ച ഒഴിവാക്കുകയും ചെയ്യുന്നു. എന്നാൽ പാശ്ചാത്യ ശൈലിയിൽ നിരപ്പായ മേൽക്കൂര ഫാ ഷ ൻ ആയത്തോടു കൂടി ഗൃഹങ്ങളിൽ ചൂടും ചോർച്ചയും ബല മില്ലായ്മയും കൂടിയിരിക്കുന്നതിനു പുറമെ അതി രൂക്ഷമായ പാരസ്ഥിതിക പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.
വാസ്‌തു വിദ്യ ഉയർത്തി പിടിക്കുന്ന ഒരു ദേവതാ സങ്കല്പം ആണ് വാസ്തു പുരുഷ സങ്കല്പം. ഭൂമി മുഴുവൻ ഒരു വാസ്തു ആയി ശാസ്ത്രം പരിഗണിക്കുന്നു. അത് ചുരുങ്ങി ചുരുങ്ങി നമ്മുടെ വ്യക്തി പരമായ പുരയിടത്തിലും വീട്ടിലും അതെ വാസ്തു പുരുഷ സങ്കല്പം വരുന്നു. ചതുരമാക്കി അതിരു തിരിച്ച ഭൂമിയിൽ വടക്കു കിഴക്ക് തലയും തെക്കു പടിഞ്ഞാറ് പാദങ്ങളും വടക്കു പടിഞ്ഞാറും തെക്കു കിഴക്കും പാദങ്ങളും വച്ചു വാസ്തു പുരുഷൻ ശയിക്കുന്നു എന്നാണ് സങ്കല്പം.
(തുടരും )