ശ്രീ ശിവ സഹസ്ര നാമ വിജ്ഞാന സത്രം,
ॐ
പരശ്വധായുധോ ദേവ
അനുകാരീ സുബാന്ധവ
തുംബവീണോ മഹാ ക്രോധ്
ഊർദ്ധ്വരേതാ ജലേശയ:
പരശ്വധായുധ: പരശ്വധം=പരശു, മഴു,
കുഠാരം എന്ന ആയുധമുള്ളവൻ.
ദേവ:-- വിജയിക്കുവാൻ ഇച്ഛയുള്ളവൻ,
(ദിവ് ക്രീഡാജിഗീഷേത്യാദി ധാതു) മഴു
ആയുധമാക്കിയ ദേവൻ,
അനുകാരീ-- അനുകരണശീലൻ.
സുബാന്ധവ:- ശോഭനമായ ബന്ധുവിനോടു കൂടിയവൻ, അർജ്ജുന സഖാവ്.
തുംബവീണ:-തുംബീഫലദ്വയത്തോട്
(കുടത്തിന്റെ ആകൃതിയുള്ള രണ്ടു
ചുരയ്ക്കുകളോട് കൂടിയ
വീണയുള്ളവൻ. ഇതിന് രുദ്രവീണ
എന്നും പേരുണ്ട്.
മഹാക്രോധ:-- പ്രളയകാലത്ത്
വലിയ
ക്രോധത്തോടുകൂടിയവൻ.
ഊർദ്ധ്വരേത:- ഊർദ്ധ്വഭാഗത്തുള
രേതസ്സോടുകൂടിയവയവൻ.
ഊർദ്ധ്വഭാഗം-ദേവമനുഷ്യാദികളേക് കാൾ
ഉപരിഭാഗം,
രേതസ്സ്-ബ്രഹ്മവിഷ്ണ്വാദി
രൂപത്തിലുള്ള പ്രജകൾ.
ജലേശയു-ജലശായിയായി അനന്തനിൽ
ശയിക്കുന്ന വിഷ്ണുരൂപി.
ഓംനമശ്ശിവായഃ
(തുടരും തിങ്കളാഴ്ചകളിൽ)
...
മഹാഗായത്രി മന്ത്രം
ഓം ഭൂർ ദുവസ്വഹ :
തത് സവിതുർ വരേണ്യയം
ഭർഗോ ദേവസ്യ ധീമഹി
ധീയോ യോന പ്രചോതയത്.
ശിവമഹാമൃത്യുഞ്ജയ മന്ത്രം
"ഓം ത്രയമ്പകം യജാമഹേ
സുഗന്ധിം പുഷ്ടി വർധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യുർ മുക്ഷീയമാമൃത്. "
...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ