പാഞ്ചജന്യം ശംഖ്

പാഞ്ചജന്യം ശംഖ്

മഹാവിഷ്ണുവിന്റെ മുദ്രയായിട്ടാണ് വലംപിരി ശംഖിനെ കരുതുന്നത് . വിഷ്ണുവിന്റെ കയ്യിൽ ഉള്ള ശംഖിന്റെ നാമധേയം “പാഞ്ചജന്യം ” എന്നാണ് . മഹാവിഷ്ണുവിന്റെ കയ്യിൽ ഈ ശംഖ് എത്തിയതിന്റെ പിന്നിലുള്ള കഥ മഹാഭാരതത്തിൽ വർണ്ണിക്കുന്നുണ്ട് . 

ഗുരു സാന്ദീപനി മഹർഷിയുടെ ശിഷ്യന്മാരായിരുന്നു ഭഗവാൻ ശ്രീകൃഷ്ണനും ബലരാമനും . ഒരു ദിവസം സാന്ദീപിനി മഹർഷി കടലിലേക്ക് നോക്കിയിരുന്നു കൊണ്ട് കണ്ണുനീർ പൊഴിക്കുന്നത് കൃഷ്ണൻ കാണാനിടയായി . ഗുരുവിനോട് അദ്ദേഹത്തിന്റെ സങ്കടത്തിന്റെ കാര്യം കൃഷ്ണൻ ആരാഞ്ഞു. പഞ്ചജനൻ എന്ന് പറയുന്ന ഒരു രാക്ഷസൻ തന്റെ മകനായ പുനർദത്തനെ ഒരു വർഷം മുൻപ് തട്ടി കൊണ്ട് പോയതായി ഗുരു കൃഷ്ണനോട് പറഞ്ഞു. അദ്ദേഹത്തിന്റെ മകനെ വീണ്ടെടുത്ത് കൊടുക്കാനായി പഞ്ചജനന്റെ വാസസ്ഥലത്തേക്ക് പോവുകയും , അവിടെ വെച്ച് പഞ്ചജനനെ കൃഷ്ണൻ തോൽപ്പിക്കുകയും ചെയ്തു. പഞ്ചജനൻ വസിച്ചിരുന്നത് ഒരു ശംഖിനകത്തായിരുന്നു. കൃഷ്ണന്റെ പ്രഹരത്തിൽ രാക്ഷസൻ ശംഖിനകത്തു നിന്ന് പുറത്തേക്കു തെറിച്ചു വീണു. തന്റെ വിജയഭേരി ഈ ശംഖൂതിയാണ് കൃഷ്ണൻ പുറപ്പെടുവിച്ചത് . 

പഞ്ചജനൻ , പുനർദത്തനെ പാതാള ലോകത്തെ റാണിക്ക് വിറ്റിരുന്നു . അവിടെ നിന്നാണ് കൃഷ്ണൻ പുനർദത്തനെ രക്ഷപെടുത്തിയത്. പഞ്ചജനന്റെ കയ്യിൽ നിന്ന് കരസ്ഥമാക്കിയ ശംഖിന്റെ പേരാണ് പാഞ്ചജന്യം.

ഓം നമോ നാരായണ!

ശ്രീ_വിഷ്ണുസഹസ്രനാമ_സ്തോത്രം_6

ശ്രീ_വിഷ്ണുസഹസ്രനാമ_സ്തോത്രം_6
ഓം നമോ നാരായണായ!


ശ്ലോകം_6

"അപ്രമേയോ ഹൃഷീകേശഃ
പത്മനാഭോ / മരപ്രഭുഃ
വിശ്വകർമ്മാ മനുസ്ത്വഷ്ടാ
സ്ഥവിഷ്ഠ:സ്ഥവിരോധ്രുവഃ"

അപ്രമേയ: = പ്രത്യക്ഷം, അനുമാനം, അർത്ഥാപത്തി,അഭാവരൂപമായ, ശാസ്ത്രം ഇത്യാദികളാലൊന്നിലും അറിയപ്പെടാത്തവൻ --(അരൂപി, മായ എന്നെല്ലാം അർത്ഥമാക്കാം )
ഹൃഷീകേശഃ = ഇന്ദ്രിയാദികളുടെ അധിപൻ (സൂര്യചന്ദ്ര പ്രകാശരശ്മികളാകുന്ന കേശത്തോടു കൂടിയവൻ എന്നും അർത്ഥo)
പദ്മനാഭഃ = നാഭിയിൽ താമരയോടു കൂടിയവൻ; 
അമരപ്രഭുഃ = അമരന്മാരുടെ അതായത് ദേവൻമാരുടെയും നാഥനായവൻ; 
വിശ്വകർമ = വിശ്വത്തെ സൃഷ്ടിച്ചവൻ, വിചിത്രമായ ശില്പ വൈദഗ്ദ്ധ്യമുള്ളൻ;
മനു: = മനനം ചെയ്യുന്ന
വൻ; ത്വഷ്ടാ = സംഹാരകാലകൻ, സകലതിനേയും ക്ഷയിപ്പിക്കുന്നവൻ; 
സ്ഥവിഷ്ട := അതീവ സ്ഥൂലനായവൻ;
സ്ഥവിര: = പുരാതനൻ; 
ധ്രുവഃ =പ്രത്യേക രൂപഭാവ വികാരാദികളില്ലെങ്കിലും സകലതിനേയും ഇന്ദ്രിയങ്ങളെപ്പോലും തന്റെ നിയന്ത്രണത്തിലാക്കിക്കൊണ്ട് ദേവൻമാരുടേയും നാഥനായ ഭഗവാൻ പ്രപഞ്ചത്തെ സൃഷ്ടിച്ച അതിവിചിത്രമായ ശില്പി കൂടിയാണ്. യാതൊന്നിനേയും മനസ്സിലാക്കുവാനും സകലതിനേയും ക്ഷയിപ്പിക്കാൻ കഴിയുന്നവനുമാണ്. മാത്രവുമല്ല ആദി ചൈതന്യമായതിനാൽ അഥവാ സ്വയംഭൂവായി പ്രപഞ്ചസൃഷ്ടിക്കായി വ്യാപരിച്ചു നിൽക്കുന്നവനുമാണ്.
...
(എന്തെല്ലാം കഴിവുകൾ തനിക്കുണ്ടെങ്കിലും അതിൽ അഹങ്കരിക്കാതെ തന്റെ കർമ്മമെന്താണോ അതിൽ വ്യാപൃതനായി അത് നിറവേറ്റുന്നവൻ മറ്റുള്ളവരാൽ ആരാധിക്കപ്പടുന്നവൻ - ബഹുമാനിക്കപ്പെടുന്നവനാകും.)

ഓം നമോ ഭഗവതേ വാസുദേവായ🙏

ഹരി: ഓം !
കടപ്പാട്: AN

ശംഖുകള്‍ - Conch

ശംഖ്



ശംഖ് നമുക്ക് അറിയാത്ത് ഒന്നല്ല. എങ്കിലും പരിഷ്കാര ലോകം അതിനു വേണ്ടത്ര വില കല്പിക്കുന്നില്ല എന്നതാണ് വാസ്തവം. ശംഖ് എന്ന പദത്തിന്റെ അർത്ഥം "മംഗളകരമായ ധ്വനി" എന്നാണ്. ചില ക്ഷേത്രങ്ങളിലെ ശംഖുകള്‍ എടുത്തു മാറ്റിയതായി പറയപ്പെടുന്നു. ഇതിനെക്കുറിച്ച് ചില പ്രതികരണങ്ങൾ ഉണ്ടായി. ഏതാണ്ട് അതിങ്ങനെയാണ്:

"ശംഖു തീര്‍ത്ഥം ഔഷധമാണെന്ന് നമ്മളറിയണം. ഭക്തര്‍ക്ക്‌ തീര്‍ത്ഥം കൊടുക്കാനുള്ള പാത്രങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല ശംഖു ഉപയോഗിച്ചത്. ഒട്ടു മിക്ക ഷേക്ത്രങ്ങളിലും പൂജാ പാത്രങ്ങള്‍ പ്രക്രുതിയോട് ഇണങ്ങുന്നവ ആയിരിക്കും . മറിച്ചു് വാങ്ങുവാന്‍ പണമില്ലാത്തത് കൊണ്ടോ ദാരിദ്രം കാരണമോ അല്ല ഇവ അമ്പലങ്ങളില്‍ വന്നു ചേര്‍ന്നത്‌.അല്പം ജലം കൊടുക്കാനുള്ള പാത്രം പോലും വാങ്ങാനില്ലാത്തത്ര ദാരിദ്രം അമ്പലങ്ങള്‍ക്കു വന്നു അത് കൊണ്ടാണ് ശംഖുകള്‍ പണ്ട് സീകരിച്ചത് എന്നും ചില ഭക്തര്‍ക്ക് തോന്നി . അതൊക്കെ വിശ്വസിച്ചു നാല് പുത്തന്‍ കയ്യിലുള്ള ഭക്തശിരോമണികളുടെ മനസ്സലിഞ്ഞു . അവര്‍ സ്വര്‍ണ്ണം കൊണ്ടുള്ള ശംഖ് നിര്‍മ്മിച്ച്‌ ഷേക്ത്രത്തിന് സംഭാവന നല്കി. സ്വര്‍ണ്ണ ശംഖിന് അമ്പലത്തില്‍ പുലവാലായ്മ വന്നു. കാരണം കപട ഭക്തന്‍റെ കണ്ണ് ശംഖില്‍ പതിഞ്ഞു. കള്ളനെ പേടിച്ച് അത്തരം ശംഖുകള്‍ക്ക് പിന്നീട് നിലവറക്കുള്ളിലെ ജയിലില്‍ സ്ഥാനം കിട്ടി. പകരം സ്റ്റീല്‍ പാത്രം ശംഖിന്റെ സ്ഥാനം ഏറ്റെടുത്തു. "

ഔഷധ ഗുണങ്ങളെക്കുറിച്ചും പ്രസ്താവനകളുണ്ട്. 

"ശംഖിൽ  സൂക്ഷിക്കുന്ന ജലത്തിന് രക്ത ശുദ്ധിവരുത്താൻ കഴിവുണ്ട്. നിങ്ങൾ തിങ്കളാഴ്ച ദിവസം ശംഖില്‍ ഒരു മണിക്കൂര്‍ നേരം ജലം സൂക്ഷിക്കുക, അത് കുടിക്കുക മണ്‍കലത്തിൽ ശംഖുകൽ ഇട്ടു വെക്കുക. ആവിശത്തിനു കോരി കുടിക്കുക. കാന്‍സര്‍ ഉള്ളവര്‍ക്കും സോറിയാസിസ് വന്നവര്‍ക്കും എന്നും കൊടുക്കുക ഇതു കൊടുത്താൽ ഗുണം ഉണ്ടാകും. 

ശംഖിൻ്റെ ശബ്ദത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.

"പഞ്ചഭൂത നിർമ്മിതമായ വിശ്വത്തിന്റെ ശബ്ദം പുറപ്പെടുവിക്കുന്നത് ശംഖിൽ നിന്നാണ് . അതുകൊണ്ടു തന്നെ പ്രപഞ്ച ശബ്ദത്തെ ശംഖ് പ്രതിനിധീകരിക്കുന്നു . 

പൂജാകർമ്മങ്ങൾ നടക്കുമ്പോൾ ശംഖിൽ ജലം നിറച്ചു, പൂജാദ്രവ്യങ്ങളിൽ തളിക്കുന്നത് കാണാറുണ്ട്. ഇങ്ങിനെ ശംഖിൽ ജലം നിറക്കുന്നതിനെയാണ് ശംഖപൂരണം എന്ന് പറയുന്നത്. ജലത്തെ ശുദ്ധീകരിക്കുന്നു എന്ന സങ്കല്പമാണ് ഈ പ്രക്രിയയിലൂടെ നിർവഹിക്കുന്നത് .

പാഞ്ചജന്യമാണ്‌ വിഷ്‌ണുവിന്റെ ശംഖ്‌. ഇത്‌ വെളുത്ത നിറത്തിലുള്ളതാണ്‌. ഈ ശംഖിന്റെ സ്‌പർശന ശക്‌തികൊണ്ടുതന്നെ മനുഷ്യൻ ജ്‌ഞാനിയായിത്തീരുന്നു. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. ഇതിനെക്കുറിച്ചുള്ള പുരാണ കഥ മറ്റൊരു പോസ്റ്റിൽ വായിക്കാം.

മഹാവിഷ്ണുവിന്റെ മുദ്രയായിട്ടാണ് വലംപിരി ശംഖിനെ കരുതുന്നത് . വിഷ്ണുവിന്റെ കയ്യിൽ ഉള്ള ശംഖിന്റെ നാമധേയം “പാഞ്ചജന്യം ” എന്നാണ് . മഹാവിഷ്ണുവിന്റെ കയ്യിൽ ഈ ശംഖ് എത്തിയതിന്റെ പിന്നിലുള്ള കഥ മഹാഭാരതത്തിൽ വർണ്ണിക്കുന്നുണ്ട് . ഗുരു സാന്ദീപനി മഹർഷിയുടെ ശിഷ്യന്മാരായിരുന്നു ഭഗവാൻ ശ്രീകൃഷ്ണനും ബലരാമനും . ഒരു ദിവസം സാന്ദീപിനി മഹർഷി കടലിലേക്ക് നോക്കിയിരുന്നു കൊണ്ട് കണ്ണുനീർ പൊഴിക്കുന്നത് കൃഷ്ണൻ കാണാനിടയായി . ഗുരുവിനോട് അദ്ദേഹത്തിന്റെ സങ്കടത്തിന്റെ കാര്യം കൃഷ്ണൻ ആരാഞ്ഞു. പഞ്ചജനൻ എന്ന് പറയുന്ന ഒരു രാക്ഷസൻ തന്റെ മകനായ പുനർദത്തനെ ഒരു വർഷം മുൻപ് തട്ടി കൊണ്ട് പോയതായി ഗുരു കൃഷ്ണനോട് പറഞ്ഞു. അദ്ദേഹത്തിന്റെ മകനെ വീണ്ടെടുത്ത് കൊടുക്കാനായി പഞ്ചജനന്റെ വാസസ്ഥലത്തേക്ക് പോവുകയും , അവിടെ വെച്ച് പഞ്ചജനനെ കൃഷ്ണൻ തോൽപ്പിക്കുകയും ചെയ്തു. പഞ്ചജനൻ വസിച്ചിരുന്നത് ഒരു ശംഖിനകത്തായിരുന്നു. കൃഷ്ണന്റെ പ്രഹരത്തിൽ രാക്ഷസൻ ശംഖിനകത്തു നിന്ന് പുറത്തേക്കു തെറിച്ചു വീണു. തന്റെ വിജയഭേരി ഈ ശംഖൂതിയാണ് കൃഷ്ണൻ പുറപ്പെടുവിച്ചത് . പഞ്ചജനൻ , പുനർദത്തനെ പാതാള ലോകത്തെ റാണിക്ക് വിറ്റിരുന്നു . അവിടെ നിന്നാണ് കൃഷ്ണൻ പുനർദത്തനെ രക്ഷപെടുത്തിയത്. പഞ്ചജനന്റെ കയ്യിൽ നിന്ന് കരസ്ഥമാക്കിയ ശംഖിന്റെ പേരാണ് പാഞ്ചജന്യം.

ഓം നമോ നാരായണ!



വിഷുക്കണി - Vishukkani


 15.04.2023 പുലർച്ചക്ക്  ആണ് ഇത്തവണ വിഷുക്കണി കാണേണ്ടത്.  

കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ ഏതൊക്കെ? 


1.നിലവിളക്ക്   
2. ഓട്ടുരുളി  
3. ഉണക്കലരി  
4. നെല്ല്  
5. നാളികേരം  
6. സ്വർണ്ണ നിറമുള്ള കണിവെള്ളരി  
7. ചക്ക 
8. മാങ്ങ, മാമ്പഴം  
9. കദളിപ്പഴം  
10. വാൽക്കണ്ണാടി (ആറന്മുള ലോഹകണ്ണാടി)
11. കൃഷ്ണവിഗ്രഹം  
12. കണിക്കൊന്ന പൂവ്  
13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ) 
14. തിരി  
15. കോടിമുണ്ട് 
16. ഗ്രന്ഥം
17. നാണയങ്ങൾ
18. സ്വർണ്ണം  
19. കുങ്കുമം  
20. കണ്മഷി  
21. വെറ്റില  
22. അടക്ക  
23. ഓട്ടുകിണ്ടി  
24. വെള്ളം
ഇത്രയുമാണ്. പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ടാവാം.

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.

ഓരോ വസ്‌തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്.കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ.  നേരത്തേ തേച്ച് കഴുകി വൃത്തിയാക്കി വെച്ച  നിലവിളക്കേ ഉപയോഗിക്കാവു.

ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കി വെച്ചതായിരിക്കണം.. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കാറുണ്ട്. എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വെക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽക്കണ്ണാടി വയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കല്‌പമുണ്ട്.

കൃഷ്‌ണ വിഗ്രഹം ഇതിനടുത്തു വയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയങ്ങളും സ്വർണവും വയ്ക്കുക. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയങ്ങൾ  വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാണ് ചിലർ കണികാണാറുള്ളത്.

എല്ലാവർക്കും വിഷുദിന ശുഭാശംസകൾ നേരുന്നു.

ഹരേ കൃഷ്ണാ !

***ഏതൊക്കെ? 


1.നിലവിളക്ക്   
2. ഓട്ടുരുളി  
3. ഉണക്കലരി  
4. നെല്ല്  
5. നാളികേരം  
6. സ്വർണ്ണ നിറമുള്ള കണിവെള്ളരി  
7. ചക്ക 
8. മാങ്ങ, മാമ്പഴം  
9. കദളിപ്പഴം  
10. വാൽക്കണ്ണാടി (ആറന്മുള ലോഹകണ്ണാടി)
11. കൃഷ്ണവിഗ്രഹം  
12. കണിക്കൊന്ന പൂവ്  
13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ) 
14. തിരി  
15. കോടിമുണ്ട് 
16. ഗ്രന്ഥം
17. നാണയങ്ങൾ
18. സ്വർണ്ണം  
19. കുങ്കുമം  
20. കണ്മഷി  
21. വെറ്റില  
22. അടക്ക  
23. ഓട്ടുകിണ്ടി  
24. വെള്ളം
ഇത്രയുമാണ്. പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ടാവാം.

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.

ഓരോ വസ്‌തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്.കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ.  നേരത്തേ തേച്ച് കഴുകി വൃത്തിയാക്കി വെച്ച  നിലവിളക്കേ ഉപയോഗിക്കാവു.

ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കി വെച്ചതായിരിക്കണം.. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കാറുണ്ട്. എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വെക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽക്കണ്ണാടി വയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കല്‌പമുണ്ട്.

കൃഷ്‌ണ വിഗ്രഹം ഇതിനടുത്തു വയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയങ്ങളും സ്വർണവും വയ്ക്കുക. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയങ്ങൾ  വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാണ് ചിലർ കണികാണാറുള്ളത്.

എല്ലാവർക്കും വിഷുദിന ശുഭാശംസകൾ നേരുന്നു.

ഹരേ കൃഷ്ണാ !
***

സന്ധ്യാ നാമം

സന്ധ്യാ നാമം 

നാമജപം മനുഷ്യ മനസ്സിന് ഉന്മേഷവും ഊർജ്ജവും തരുന്ന ഒരു ഒറ്റമൂലികയാണ്. 

എല്ലാ വീടുകളിലും സന്ധ്യാസമയം ആയാൽ  പതിവായി വിളക്ക് വെച്ച് തൊഴുത് 

അരമണി നേരമെങ്കിലും നാമം ചൊല്ലുന്ന പതിവ് ഉണ്ടായിരുന്നു. ഇതെല്ലാം 

ചരിത്രമായിക്കൊണ്ടിരിക്കുന്ന  ഈ 

അവസരത്തിൽ വീടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് നല്ലതാണ്.

എറ്റവും എളിതും ദൈവീകമായതുമായ സന്ധ്യാ നാമം ഏതാണെന്ന് പ്രത്യേകം പറയെണ്ടതില്ലല്ലൊ!

"രാമ രാമ രാമ രാമ രാമ രാമ...."തന്നെ.കൂടാതെ

"നമഃ ശിവായ, നാരായണായ നമഃ, 

അച്യുതായ നമഃ, അനന്തായ നമഃ, 

ഗോവിന്ദായ നമഃ, ഗോപാലായ നമഃ, 

ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, 

വിഷ്ണുവേ ഹരി."

എല്ലാാം ഒന്നു തന്നെ.


സന്ധ്യാനാമജപം കഴിഞ്ഞാൽ കൊച്ചു കുടികളാണെങ്കിൽ       

നക്ഷത്രങ്ങൾ : 27 ഉരുവിടും. 

അറിയാത്ത കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുത്ത് ആവർത്തിപ്പിക്കും.

"അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, 

പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , 

ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, 

അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി"


അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്,

"പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15."

അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ:

"ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം."

പിന്നെ പഞ്ചഭൂതങ്ങൾ 

"ഭൂമി, ജലം, വായു, അഗ്നി, ആകാശം"

പിന്നെ പഞ്ച മാതാക്കൾ , "അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി"

അടുത്തത്  സപ്തർഷികൾ "മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു"

ചിരഞ്ജീവികൾ ആണ് പിന്നെ "അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ"

തുടർന്ന്  നവഗ്രഹങ്ങൾ: "ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു"

പിന്നെ നവരസങ്ങൾ: *ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം*

അത് കഴിഞ്ഞാൽ ദശാവതാരം: മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'"

ഇതിനൊക്കെ പുറമെ 1-16 വരെയുള്ള ഗുണകോഷ്ടം. നാമജപ ലാഘവത്തോടെ തന്നെ ഗുണകോഷ്ടവും പടിക്കാമെന്നത് ഇതു കൊണ്ട്  കുട്ടികൾക്ക്  സാധ്യമാകുന്നു. ചെറുകുട്ടികൾ എണ്ണാൻ പഠിക്കുന്നതും അങ്ങിനെ തന്നെ.

*നാമജപം കഴിഞ്ഞ ശേഷം ചോറുണ്ണാൻ വിളിക്കുന്നതുവരെ പഠിപ്പ് തന്നെ.

പിന്നെ കിടന്നുറങ്ങുമ്പോഴും കുടികൾക്ക് പുരാണ കഥകൾ പറഞ്ഞു കൊടുക്കുന്ന അമ്മമാരും മുത്തശിമാരും കുടികളുടെ ഭാവി ഭദ്രമാക്കുന്നു.

***