Keyman for Malayalam Typing

പരാശക്തി (Parasakthi)

 


പരാശക്തി

ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽ‌പ്പമാണ് പരാശക്തി അഥവാ ശ്രീവിദ്യാ ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ ശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.

 ദേവീമഹാഭാഗവതം അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് ബ്രഹ്മാവ്, വിഷ്ണു, ശിവൻ  എന്നീ ത്രിമൂർത്തികൾ. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും ശാക്തേയർ വിശ്യസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ. മറ്റുള്ള എല്ലാ ദേവതാസങ്കൽ‌പ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമായി ദേവീ മാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

 "മഹാമായ" എന്ന പ്രസിദ്ധമായ പേര് ഭഗവതിയുടേത് ആണ്. "മഹാകാളി, മഹാലക്ഷ്മി, ശ്രീ പാർവ്വതി, മഹാസരസ്വതി" തുടങ്ങിയ ഭാവങ്ങൾ പരാശക്തിക്കുണ്ട്. ഈ മൂന്ന് ഭാവങ്ങൾ ആണ് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ സങ്കല്പിക്കപ്പെടുന്നത്. ശരിയായ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനം ആയി ഇവ വ്യാഖ്യാനിക്കപ്പെടുന്നു.

 സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാത്തിനും കാരണഭൂതയായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. "തുടക്കത്തിലെ വലിയ ഊർജം" എന്നതാണ് ആദിപരാശക്തി എന്ന വാക്കിന്റെ ലളിതമായ അർത്ഥം.വൈഷ്‌ണവി, പരമേശ്വരി, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.

പരബ്രഹ്മമൂർത്തി ആയ പരമശിവന്റെ പത്നി ആണ് ആദിശക്തി ആയ സാക്ഷാൽ ലളിത ത്രിപുരസുന്ദരി . പഞ്ചഭൂതങ്ങളാൽ സമസ്തവും സൃഷ്ടിച്ചത് ശിവനും ശിവയും അർദ്ധനാരീശ്വര ശക്തി ആയി ഇരുന്നു കൊണ്ടാണ്. ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം) - പഞ്ചകൃത്യം.

 മഹാമായ ആദ്യം ദക്ഷന്റെയും, പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതി (സ്വാതിക സ്വരൂപിണി) ജനിച്ചു . ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി ശ്രീ പാർവ്വതി (പ്രകൃതി) എന്ന നാമധേയത്തോടെ ജനിച്ചു. വീണ്ടും ശിവപത്നി ആയി മാറി.

 ശിവശക്തി ആയ ആദിപരാശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്. പാർവതി (സ്വാതിക ഭാവം) സ്വാതിക ഭാവത്തെ ഉണർത്തി ജ്ഞാനാംബികയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു. ദുർഗ്ഗാ(രാജസ ഭാവം) മനുഷ്യനിലെ ദുർഗുണങ്ങളെ നശിപ്പിക്കുന്നു സത് ഗുണത്തെ പ്രധാനം ചെയ്യുന്നു. കാളി {മഹാകാളി , ഭദ്രകാളി} (താമസ ഭാവം) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു സദാ ശുഭം പ്രധാനം  ചെയ്യുന്നു. അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട്.

 ലളിത ത്രിപുരസുന്ദരിയെയും, പരമേശ്വരനെയും, ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിത സഹസ്രനാമത്തിൽ മഹാശിവകാമേശ്വരനായും, മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു.

ശ്രീ മഹാദേവി ഭാഗവതത്തിലും, ലളിത സഹസ്ര നാമത്തിലും, ലളിത  ത്രിശതിയിലും, ശങ്കരാചാര്യർ എഴുതിയ സൗന്ദര്യ ലഹരിയിലും ആദിപരാശക്തിയെ ശിവശക്തി ഐക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു. മഹാദേവന്റെ  വാമാംഗത്തിൽ സദാ കുടികൊള്ളുന്ന ശക്തി ആണ് മഹാദേവി.

 ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ  സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല

1.ശൈലപുത്രി

2.ബ്രഹ്മചാരിണി

3.ചന്ദ്രഖണ്ഡ

4.കൂശ്മാണ്ട

5.സ്കന്ദ മാതാ

6.കാത്യായനി

7.കാലരാത്രി

8.മഹാഗൗരി

9.സിദ്ധിധാത്രി

തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസന അഥവാ ശാക്തേയ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബ പരദേവതയായി ഭഗവതി മാറിയത്.

Courtesy:.👣🙏

🙏🙏🙏

 

Eye safety month August

 Eye safety is not a one day affair. It is continuous process. To create more and more awareness a  month is selected. That is  August.

What is the concern?

With August being observed as Eye Safety Month for Children, Ophthalmologists flag sharp rise in myopia among children.

They advise limiting the use of gadgets, prescribe more playtime in the sun. They  call for immediate attention to their well-being. Doctor suggests limiting the time with devices and a balanced diet. “We need a lot of changes, such as restriction on watching devices."

Doctors also suggest a diet that includes carrots, greens, fish and eggs. They must be taught to do yoga and listen to music. Children must be allowed to play so that they can absorb sunlight. Also, if possible, children should be encouraged to use larger gadgets such as the desktop or the TV instead of the mobile phone.

Just for information.

Thirukkural- in Malayalam-Introduction

മുഖവുര

അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല, തമിഴ് ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു.തമിഴ് - വേദമെന്ന അപരനാമത്താലാണ് അതറിയപ്പെടുന്നത്.

തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ക്രിസ്തുവിന്മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജീവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമതക്കാരനാണെന്നാണ ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരംഗസൂതം, ഉപസാദർശകം എന്നീ ജൈനമത്രഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൌരനായ ആത്മീയപുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്. ജാതിമതവർണ്ണഭേതമെനേ, മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ
കാലാതിവർത്തിയായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതു സ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.

തിരുക്കുറൾ- ഇതരഭാഷകളിൽ, (ഭാരതീയ ഭാഷകളിലേക്കും , ഭാരതീയ്യേതര ഭാഷകളിലേക്കും)  വിവർത്തനം ചെയ്തിട്ടുണ്ട്.



Thirukkurall in Malayalam
മലയാളത്തിൽ തിരുക്കുറൾ

Chapter 1. ദൈവസ്തുതി

1 A stands at the head of letters all;
God Primeval at the world's provenance.

(അകാരത്തിൽത്തുടങ്ങുന്നു അക്ഷരാവലിയെന്നപോൽ
പ്രപഞ്ചോൽപ്പത്തിയാരംഭം ഭഗവൽശക്തിതന്നെയാം.)

2, Of what avail is one's learning acquired

If one bows not at the holy feet of the True Knower?

(ജ്ഞാനസ്വരൂപൻ ദൈവത്തെയാരാധിക്കാതിരിപ്പവൻ
നേടിയിട്ടുള്ള വിജ്ഞാനം നിശ്ചയംഫലശൂന്യമാം)

3. Secured fast are their lives on the earth's abode

Who gain access to the lofty feet of the Strider on Flowers

(ഭക്തരിൻമനമാംതാരിൽ വസിക്കും ദിവ്യശക്തിയെ
ധ്യാനിക്കുന്ന ജനം മോക്ഷ ലബ്ധിയിൽ തുഷ്ടിനേടിടും.)

4. Rid of the ills of life they are forever

Who're at the feet of the One past likes and dislikes.

(ഇഷ്ടാനിഷ്ടങ്ങളില്ലാത്ത ഭഗവാനെ നിരന്തരം
ഓർമ്മയുള്ളാർക്കൊരുനാളും ദുഖംവന്നു ഭവിച്ചിടാ.)

5. The twofold deed of darkness attaches not to men

Who keep glorying in the veritable praise of God.

(ദൈവത്തിൽ വിശ്വസിച്ചും കൊണ്ടെപ്പോഴും നന്മചെയ്യുകിൽ
തിന്മവന്നുഭവിക്കില്ലാ ജീവിതത്തിലൊരിക്കലും.)

6. They thrive as they take the righteous path rid of falsities

Of Him who quelled the fivefold passion of senses.

(പഞ്ചേന്ദ്രിയസംയമനം ചെയ്ത ദൈവീകമാർഗ്ഗമായ്
ജീവിതായോധനം ചെയ്തുവോർ ചിരഞ്ജീവികളായിടും.)

7. Hard of relief from mind's woes it is

Save for men sheltered at the feet of the Nonpareil.

(നിസ്തുലഗുണവാനാകും ദൈവത്തിൻ നിനവെന്നിയ
മനോദുഃഖമകറ്റീടാൻ സാദ്ധ്യമാകുന്നതല്ല കേൾ.)

8.  Hard it is to come through the ocean of existence

Save for men fast at the feet of the Ocean of Virtue.

(ദൈവവിശ്വാസമുൾക്കൊണ്ട് ധർമ്മക്കടൽ കടക്കാതെ
അർത്ഥ കാമാഴികൾ താങ്ങാൻ സാധ്യമാകില്ലൊരിക്കലും.)

9. The head bowing not to the feet of Him of eightfold virtue

Is like the organs of senses rid of their faculties.

(കർമ്മശേഷി നശിച്ചുള്ള പഞ്ചേന്ദ്രിയങ്ങൾപോലവേ
അഷ ടഗുണവാനീശനെ ഭജിക്കാത്തോൻ വിനഷ്ടമാം)

10. Who've gained access to God's feet can swim the great ocean of births,
Who're removed from His feet cannot see it through. 

(ദൈവഭക്തിയോടേ ലോകജീവിതം നിയന്ത്രിക്കുവൻ
പുനർജ്ജന്മക്കടൽ താണ്ടുമല്ലാത്തോർക്കതസാദ്ധ്യമാം.) .
-^^^^- 

7. 

8.

9. 

10. 


അമാവാസിവ്രതവും ശ്രാദ്ധവും

 

പിതൃക്കൾക്കു വേണ്ടി അനുഷ്ഠിക്കുന്ന ഒരു വതമാണിത്. വെളുത്തവാവിനുശേഷമുള്ള പതിനഞ്ചാമത്തെ തിഥിയാണ് അമാവാസി. തന്റെ വംശത്തിന് അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ അമാവാസിവ്രതം അനുഷ്ഠിക്കണമെന്നാണ് സ്മൃതികൾ ഘോഷിക്കുന്നത്. സന്താനഭാഗ്യവും സമ്പത്തും ആരോഗ്യവും വതാനുഷ്ഠാനം കൊണ്ട് നേടാൻ കഴിയും. സമുദ്ര ശ്നാനവും തർപ്പണവും ബഹുവിശേഷമാകുന്നു. അന്ന് ശ്രാദ്ധമൂട്ടുന്നതുകൊണ്ട്

പിതൃക്കൾ വളരെയധികം സന്തോഷിക്കുമെന്നാണ് വിശ്വാസം. തലേദിവസം
വ്രതശുദ്ധിയോടെ കുളിച്ച് ഒരിക്കലൂണ് കഴിച്ച് രാത്രി ഉപവസിച്ച് ശ്രാദ്ധം ഊട്ടണമെന്നാണ് വിധി.

പിതൃകർമമനുഷ്ഠിക്കുന്നതിന് കർക്കടകത്തിലെ അമാവാസിക്കാണ് ഏറ്റവും പ്രാധാന്യം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനകാലം ആരംഭിക്കുന്നത് കർക്കടകം മുതൽക്കാണ്. അന്ന് തിരുനെല്ലി, തിരുവല്ല, വർക്കല, തിരുന്നാവായ, ഗോകർണ്ണം തുടങ്ങിയ സ്ഥലങ്ങ
ളിൽ ബലികർമ്മാദികൾ അനുഷ്ഠിക്കാവുന്നതാണ്. കൂടാതെ മറ്റു പല പുണ്യനദികളിലും കുളിച്ചു ബലിയിടുന്ന പതിവുണ്ട്.

തുലാമാസത്തിലെ അമാവാസിക്കും പ്രാധാന്യം ഒട്ടും കുറവല്ല. അന്ന് ബലി ഇടാവുന്നതും തർപ്പണം മുതലായ പിതൃകർമ്മങ്ങൾ അനുഷ്ഠിക്കാവുന്നതുമാണ്. വീടുകളിൽ വെച്ച് ശ്രാദ്ധമൂട്ടുന്ന സമ്പ്രദായം ഇന്ന് വളരെ കുറഞ്ഞിരിക്കുകയാണ്. പുരോഹിതനെ കിട്ടാനുള്ള ബുദ്ധിമുട്ടും സ്വയം കർമം ചെയ്യുന്നതിനുള്ള അറിവില്ലായ്മയും വീട്ടിൽ ശുദ്ധിപോരെന്നുള്ള വിശ്വാസവുംമൂലം പലരും പുണ്യസ്ഥലങ്ങൾ തേടി പോയി ശ്രാദ്ധം ഊട്ടുകയാണ്
ചെയ്യുന്നത്.

പിതൃക്കൾ ആരാണ്?

പിതൃക്കൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കൂട്ടം ദേവതകളേയാണ്. . ബ്രഹ്മപുത്രനായ മനുപ്രജാപതിയിൽ നിന്നും സപ്തർഷികളും സപ്തർഷികളിൽ നിന്നു പിതൃക്കളും പിതൃക്കളിൽനിന്നും ദേവാസുരന്മാരും ദേവാസുരന്മാരിൽ
നിന്നു” ചരാചരങ്ങളും ഉണ്ടായതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു . പിതൃക്കളെ  അഗ്നിഷ്വാത്തന്മാർ, ബർഹിഷത്തുക്കൾ എന്നു പൊതുവേ രണ്ടായി തിരിച്ചിരിക്കുന്നു.

അഗ്നിഷ്വാത്തന്മാർ ദേവന്മാരുടെ പിതൃക്കളാണു്. ഇവർ യാഗം ചെ യ്യാത്തവരാണു

ബർഹിഷ്‌വാത്തന്മാർ യാഗം ചെയ്യുന്നവരും ദൈത്യദാനവയക്ഷ ഗന്ധർ കിന്നര നാഗാദികളുട പിതൃക്കളും ആകുന്നു.

പിതൃക്കളെ ശ്രാദ്ധമൂട്ടുന്നതും ഒരു യജ്ഞമാണ്. വിശ്വദേവന്മാരാണു പിതൃക്കളുടെ രക്ഷകന്മാർ.
അതിനാൽ ആദ്യം വിശദേവന്മാരെയും പിന്നെ പിതൃക്കാളയും ഒടുവിൽ വിഷ്ണുവിനെയും വരിച്ചിട്ട് ശ്രാദ്ധം ചയ്യണമന്നാണ് വിധി.

🙏🙏🙏