മുഖവുര
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല, തമിഴ് ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു.തമിഴ് - വേദമെന്ന അപരനാമത്താലാണ് അതറിയപ്പെടുന്നത്.തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ക്രിസ്തുവിന്മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജീവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമതക്കാരനാണെന്നാണ ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരംഗസൂതം, ഉപസാദർശകം എന്നീ ജൈനമത്രഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൌരനായ ആത്മീയപുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്. ജാതിമതവർണ്ണഭേതമെനേ, മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ
കാലാതിവർത്തിയായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതു സ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
തിരുക്കുറൾ- ഇതരഭാഷകളിൽ, (ഭാരതീയ ഭാഷകളിലേക്കും , ഭാരതീയ്യേതര ഭാഷകളിലേക്കും) വിവർത്തനം ചെയ്തിട്ടുണ്ട്.
Thirukkurall in Malayalam
മലയാളത്തിൽ തിരുക്കുറൾ
Chapter 1. ദൈവസ്തുതി
1 A stands at the head of letters all;
God Primeval at the world's provenance.
(അകാരത്തിൽത്തുടങ്ങുന്നു അക്ഷരാവലിയെന്നപോൽ
പ്രപഞ്ചോൽപ്പത്തിയാരംഭം ഭഗവൽശക്തിതന്നെയാം.)
പ്രപഞ്ചോൽപ്പത്തിയാരംഭം ഭഗവൽശക്തിതന്നെയാം.)
2, Of what avail is one's learning acquiredIf one bows not at the holy feet of the True Knower?
(ജ്ഞാനസ്വരൂപൻ ദൈവത്തെയാരാധിക്കാതിരിപ്പവൻ
നേടിയിട്ടുള്ള വിജ്ഞാനം നിശ്ചയംഫലശൂന്യമാം)
നേടിയിട്ടുള്ള വിജ്ഞാനം നിശ്ചയംഫലശൂന്യമാം)
3. Secured fast are their lives on the earth's abodeWho gain access to the lofty feet of the Strider on Flowers
(ഭക്തരിൻമനമാംതാരിൽ വസിക്കും ദിവ്യശക്തിയെ
ധ്യാനിക്കുന്ന ജനം മോക്ഷ ലബ്ധിയിൽ തുഷ്ടിനേടിടും.)
ധ്യാനിക്കുന്ന ജനം മോക്ഷ ലബ്ധിയിൽ തുഷ്ടിനേടിടും.)
4. Rid of the ills of life they are foreverWho're at the feet of the One past likes and dislikes.
(ഇഷ്ടാനിഷ്ടങ്ങളില്ലാത്ത ഭഗവാനെ നിരന്തരം
ഓർമ്മയുള്ളാർക്കൊരുനാളും ദുഖംവന്നു ഭവിച്ചിടാ.)
ഓർമ്മയുള്ളാർക്കൊരുനാളും ദുഖംവന്നു ഭവിച്ചിടാ.)
5. The twofold deed of darkness attaches not to menWho keep glorying in the veritable praise of God.
(ദൈവത്തിൽ വിശ്വസിച്ചും കൊണ്ടെപ്പോഴും നന്മചെയ്യുകിൽ
തിന്മവന്നുഭവിക്കില്ലാ ജീവിതത്തിലൊരിക്കലും.)
തിന്മവന്നുഭവിക്കില്ലാ ജീവിതത്തിലൊരിക്കലും.)
6. They thrive as they take the righteous path rid of falsitiesOf Him who quelled the fivefold passion of senses.
(പഞ്ചേന്ദ്രിയസംയമനം ചെയ്ത ദൈവീകമാർഗ്ഗമായ്
ജീവിതായോധനം ചെയ്തുവോർ ചിരഞ്ജീവികളായിടും.)
7. Hard of relief from mind's woes it isSave for men sheltered at the feet of the Nonpareil.
(നിസ്തുലഗുണവാനാകും ദൈവത്തിൻ നിനവെന്നിയ
മനോദുഃഖമകറ്റീടാൻ സാദ്ധ്യമാകുന്നതല്ല കേൾ.)
മനോദുഃഖമകറ്റീടാൻ സാദ്ധ്യമാകുന്നതല്ല കേൾ.)
8. Hard it is to come through the ocean of existenceSave for men fast at the feet of the Ocean of Virtue.
(ദൈവവിശ്വാസമുൾക്കൊണ്ട് ധർമ്മക്കടൽ കടക്കാതെ
അർത്ഥ കാമാഴികൾ താങ്ങാൻ സാധ്യമാകില്ലൊരിക്കലും.)
അർത്ഥ കാമാഴികൾ താങ്ങാൻ സാധ്യമാകില്ലൊരിക്കലും.)
9. The head bowing not to the feet of Him of eightfold virtueIs like the organs of senses rid of their faculties.
(കർമ്മശേഷി നശിച്ചുള്ള പഞ്ചേന്ദ്രിയങ്ങൾപോലവേ
അഷ ടഗുണവാനീശനെ ഭജിക്കാത്തോൻ വിനഷ്ടമാം)
അഷ ടഗുണവാനീശനെ ഭജിക്കാത്തോൻ വിനഷ്ടമാം)
10. Who've gained access to God's feet can swim the great ocean of births,Who're removed from His feet cannot see it through.
(ദൈവഭക്തിയോടേ ലോകജീവിതം നിയന്ത്രിക്കുവൻ
പുനർജ്ജന്മക്കടൽ താണ്ടുമല്ലാത്തോർക്കതസാദ്ധ്യമാം.) .
പുനർജ്ജന്മക്കടൽ താണ്ടുമല്ലാത്തോർക്കതസാദ്ധ്യമാം.) .
-^^^^-
7.
8.
9.
10.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ