തൈപ്പൂയം! തൈപ്പൂശം എന്ന് തമിഴിൽ.
ഇത്തവണ അതായത് 2021ൽ28 ജനുവരിയിലാണ് വരുന്നത്.
ശ്രീ മുരുകൻ്റെ ജന്മദിനമാണ് തൈപ്പൂശമായി ആഘോഷിക്കുന്നത്.
മുപ്പത്തിമുക്കോടി ദേവീ ദേവൻമാരുടേയും ദേവഗണങ്ങളു
ടേയും ദേവസൈന്യാധിപനായ ശ്രീ മുരുകൻ്റെ ജന്മദിനം തൈ
പ്പൂയമായി ആഘോഷിക്കുന്നു.ശൂര പത്മാസുരൻ എന്ന ദുഷ്ടനായ അസുരൻ്റെ ദുഷ്ടതകൾ സഹിക്കവയ്യാതെ ദേവൻമാരെല്ലാം ദേവാദി ദേവനായ മഹാദേവന്റെ മുൻപിൽ ചെന്ന് സങ്കടം ഉണർത്തിച്ചു.
ദേവൻമാരുടെ സങ്കടം കേട്ടറിഞ്ഞ മഹാദേവൻ തന്റെ കണ്ണിൽ നിന്നും ആറ് ദിവ്യ തേജസാർന്ന തീ പൊരികൾ സൃഷ്ടിച്ചു. ആ തീ പൊരികൾ ആറും ചെന്താമര പൂവിൽ വീണു.ഇതറിഞ്ഞ പാർവ്വതിയായ അമ്മ കാട്ടാറിന്റെ തീരത്തുള്ള ശരവണ പൊയ്കയിൽ ചെന്ന് നോക്കിയ നേരം ചെന്താമര പൂക്കൾ ആറിലും ആറ് ശിശു ബാലകരെ കണ്ടു. ആ ദിവ്യതേജസോട് കൂടിയ ബാലകരെ കണ്ടയുടനെ പാർവ്വതിമാതാവ് ആറ് ചെന്താമര പൂവിൽ നിന്നും ആറ് ബാലകരേയും വാരി പുണർന്നു മുലപ്പാൽ ഊട്ടി.
അതോടെ ആറ് ശരീരവും ഒന്നായി. ആറുമുഖ ബാലകനായി... എന്നാണ് ശിവ രഹസ്യസംഹിതയായ സ്ക്കന്ദപുരാണത്തിൽ പ്രതി പാതിക്കുന്നത്. പതിനെട്ട് പുരാണ
ങ്ങളിൽ ശ്രേഷ്ഠം സക്കന്ദപുരാണമായി കണക്കാക്കുന്നു.
മുരുകൻ്റെ അവതാര ലക്ഷ്യം തന്നെ ശൂര പത്മാസുരൻ.. താരകാസുരൻ എന്നീ
അസുരൻമാരെ വധിച്ച് ദേവലോകത്തെ രക്ഷചെയ്യുന്നതിനാണ്. .ശൂര പത്മനെ .
വധിക്കുന്നതിന് മുൻപ് ഭഗവാൻ തന്റെ ആറ് മുഖത്തോട് കൂടിയ നിജസ്വരൂപം
ശൂര പത്മന് ദർശിപ്പിക്കുകയും. ലോകത്തെപോലും ഭ്രമിപ്പിക്കുന്ന ആ വിശ്വരൂപം
കണ്ട മാത്രയിൽ തന്റെ ചെയ്തികളെയോർത്ത് ശൂരൻ ദു:ഖിക്കുകയും ചെയ്യ്തു.ശൂര
പത്മന്റെ വധത്തിനു മുൻപായി ഭഗവാനോടുളള പ്രാർഥന പ്രകാരം. ഭഗവാൻ
ഷൺമുഖൻ ശൂരനോട് ഇപ്രകാരം അരുൾ ചെയ്തു.. നിന്നെ ഞാൻ കാലപുരിക്കയച്ച
ശേഷം എന്റെ ധ്വജത്തിൽ കുക്കുടമായി നീ കുടികൊള്ളുക. ശൂരനെ വധിച്ച ആ നിമിഷത്തിൽ ദേവാദി ദേവൻമാരും മുനിമാരും യക്ഷ കിന്നരഗന്ധർവ്വൻമാരും
അപ്സര സ്ത്രീകളും ദേവസ്ത്രീകളും വാദ്യമേള ഘോഷങ്ങളും ശംഖൊലിയും
മുഴക്കി ആനന്ദത്താൽ ദേവസൈന്യാധിപനായ ഭഗവാൻ സുബ്രഹ്മണ്യനെ
ആനന്ദത്താൽ പുഷ്പവൃഷ്ടി ചെയ്തു.അങ്ങനെ അന്നു മുതൽ മുരുകൻ കുക്കുട
ധ്വജൻ എന്ന നാമവും സിദ്ധിച്ചു. ശൂരനേയും താരകനേയും വധിച്ചത് കൊണ്ട് ശൂരതാരകസംഹാരമൂർത്തി എന്ന നാമവും ലഭിച്ചു. ശൂരനെ വധിച്ച ദിവസം
തുലാമാസത്തിലെ സ്ക്കന്ദഷഷ്ഠിയായി ആചരിക്കുന്നു. അത് കൊണ്ട് തന്നെ
മുരുകനെ ധ്യാനിക്കുമ്പോൾ ശൂരനേയും ഓർക്കാതിരിക്കില്ല.
"ശൂരൻ തന്നുടെ മാറുകീറിയ വീരാ നിൻ കളി കാണുവാൻ
ആണ്ടിലാണ്ടിൽ വരുന്ന പൂയത്തിൽ വന്ന് കൊള്ളേണേ വേലവാ!"
ചില വരികളിൽ നിന്ന് തന്നെ നമുക്ക് അത് മനസിലാക്കാൻ സാധിക്കുന്നുണ്ട്.
മായാവിയായ ക്രൗഞ്ചൻ എന്ന അസുരൻ മലയായ് നിന്ന് ഭഗവാനെ യുദ്ധത്തിൽ
എതിർ ത്തപ്പോൾ ക്രൗഞ്ചമലയെ വേലു കൊണ്ട് പിളർത്തി ക്രൗഞ്ചമലയെ
ധരിച്ചത് കൊണ്ട് ക്രൗഞ്ച ധരൻ എന്ന നാമകരണവും സിദ്ധിച്ചു. തൈപ്പൂയ
ദിവസം ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് മുരുക ഭഗവാനെ സങ്കൽപിച്ച്
മൂലമന്ത്രമോ .. ഷഡക്ഷര മന്ത്രമോ 41 ദിവസം 1008 ഉരു ജപസംഖ്യ കണക്കാക്കി
ജപിക്കുന്നത് കൊണ്ട് സുബ്രഹ്മണ്യ ഉപാസന ഭക്തരിൽ അടിയുറക്കുന്നതാണ്.
ഒരു ലക്ഷത്തി അറുപതിനായിരം കഴിഞ്ഞാൽ മന്ത്രത്തിൻഫറ്റ്ലഎസിദ്ധി
ഉപാസകന് അനുഭവിച്ചറിയാം.. ഇന്ദ്രിയ സേവ. വചന സിദ്ധി.. വാക്ക് സിദ്ധി.
കർണ്ണ സേവ.. വശിത്വ സിദ്ധി. എന്നിവ ഉപാസകന് വന്നു ചേരും.
ഉപാസകൻ മഞ്ഞ വസ്ത്ര മോ കാവി വസ്ത്രമോ ജപവേളയിൽ ധരിക്കാൻ
ശ്രദ്ധിക്കണം. പരമശിവനെയോ .ദക്ഷിണമൂർത്തിയേയോ.മഹാദേവനു പോലും
പ്രണവത്തിൻ്റെ പൊരുൾ മനസിലാക്കി കൊടുത്ത പ്രണവ പൊരുളായ സ്വാമി
നാഥനായ മുരുകനേയോ ജഗത് ഗുരുവായി കണ്ട് ജപം തുടങ്ങാം. കലാകാരൻമാർക്കും
വിദ്യാർഥികൾ ഷൺമുഖ യന്ത്രം. ഷഡ് കോണചക്രം. എന്നിവ തയ്യാറാക്കേണ്ടത്
തൈപ്പൂയം നക്ഷത്രത്തിലാണ്. സുബ്രഹ്മണ്യ ഉപാസകനെ കൊണ്ട് മാത്രം ഈ യന്ത്രം തയ്യാറാക്കിക്കുക.
***