ജ്യോതിഷം-നവഗ്രഹങ്ങളുടെ കാരകത്വം
നവഗ്രഹങ്ങളു ടെ കാരകത്വം
ഓരോ രാജ്യത്തിനും അതിന്റേതായ ഭരണകൂടമുണ്ടെങ്കിലും ,
ഈ ലോകത്തെ ഒന്നടങ്കം അടക്കി ഭരിക്കുക എന്ന ഭാരിച്ച ചുമതല
നവഗ്രഹങ്ങളിൽ നിക്ഷിപ്തമാണു്. അവരുടെ ഭരണം സ്വച്ഛാധി
പത്യപരമാണെങ്കിലും , തികച്ചും നീതിയുക്തമായ ഒന്നാണെന്നും നി
സംശയം പറയാം . ഭരണ സൗകര്യത്തിനായി ലോകത്തിലെ സ
കല ചരാചരങ്ങളേയും സം ഭവങ്ങളേയും ഒൻപതു വകുപ്പുകളായി തി രിച്ചിരിക്കുന്നു. ഈ വകുപ്പുകൾക്കാണ് നവഗ്രഹങ്ങളുടെ കാരകത്വം
എന്നു പറയുന്നതു . സൂര്യാദി ഗ്രഹങ്ങളുടെ കാരകത്വം (വകുപ്പുകൾ ) ചുവടെ കൊടു ത്തിരിക്കുന്നു. ഇവിടെ ചില പ്രത്യേകതകൾ ഉള്ളതും കൂടി പറയാം . ഒരു വ്യക്തിയുടെ മനസ്സിനെ ഭരിക്കുന്നതു് ചന്ദ്രനും, ആത്മാവിനെ ഭരിക്കുന്നതു് സൂര്യനും ആണു . വേറൊരു രീതിയിൽ പറഞ്ഞാൽ ഒരു മനുഷ്യന്റെ ആത്മാവിനെ സൂര്യനെക്കൊണ്ടും , മനസ്സിനെ ചന്ദ്രനെക്കൊണ്ടും നിരൂപിക്കണം . അതുപോലെ അയാളുടെ പിതാവിൻറ ഗുണദോഷഫലങ്ങളെ സൂര്യനെക്കൊണ്ടും , മാതാവിൻറ ഗുണദോഷഫലങ്ങളെ ചന്ദ്രനെക്കൊണ്ടും പറയേണ്ടതാണ് .
ഈ പറഞ്ഞ കാര്യങ്ങൾ സകല ചരാചരങ്ങൾക്കും പ്രവൃത്തികൾക്കു
എല്ലാം ഒരുപോലെ ബാധകമാണ്. സൂര്യാദി നവഗ്രഹങ്ങളുടെ വകു പ്പുകൾ (കാരകത്വം) ചുവടെ ചേക്കുന്നു.
സൂര്യൻ :- ശിവൻ , നാഗദേവത, ദേവാലയം , പിതാവ്, ആത്മാവ്, ആരോഗ്യം, ചികിത്സ, ഔഷധം , വൈദ്യൻ , കണ്ണ് , ആയുധം , കല്ല് , പർവ്വതം , സ്വർണ്ണം , ചെമ്പു, ജ്യോതിഷം മുതലായവ.
ചന്ദ്രൻ :-മാതാവു് ,മനസ്സ്,പുഷ്പങ്ങൾ,പഴങ്ങൾ,സസ്
ചൊവ്വാ:- സ്വജം , അഗ്നി, അടുക്കള , ഭൂമി, സഹോദരങ്ങൾ, ധൈര്യം , സൈന്യം , സേനാധിപത്യം , യുദ്ധം , ഉത്സാഹം , വ്രണം, ചതവ്, മുറിവു് , ശത്ര, കള്ളൻ , മുതലായവ. അക്ഷരം , വിദ്യാലയം ,
ശില്പകല ,
ബുധൻ :- വിദ്യ, വാക്ക്, കണക്കു °, കലകൾ, കായികാഭ്യാസം , സ്നേഹിതന്മാർ , അമ്മാവൻ , മരുമക്കൾ, ബന്ധുക്കൾ, വിഷ്ണുവിൻറെ അവതാരമൂത്തികൾ മുതലായവ,
വ്യാഴം :- തപസ്സ്, യാഗം , മന്ത്ര തന്ത്രാനുഷ്ഠാനങ്ങൾ, ദൈവാധീനം ,
കർമ്മഗുണം , ശുഭപ്രാപ്തി, മോക്ഷം , സിംഹാസനം , നിയമം , പുത്രൻ , ജ്ഞാനം , ദയ , ബുദ്ധിശക്തി മുതലായവ.
ശുക്രൻ :- ഉത്സവം , വാഹനങ്ങൾ, സുഗന്ധപുഷ്പങ്ങൾ, വിവാഹം ,
ശയനമുറി, സംഭോഗ സുഖം , ശുക്ലധാതു , വേശ്യ, വസ്ത്രം , ആഭരണം , സമ്പത്തു . നിധി, കവിതം , സംഗീതം , ചിത്രങ്ങൾ, രസകരമായ സംഭാഷണം മുതലായവ .
ശനി: ആയുസ്സ ദുഃഖം , അപമാനം , രോഗം , മരണം , ഭയം , പാപം , ആപത്തു , കാര്യവിഘ്നം , കാരാഗൃഹം , ബ ന്ധനം , ശവം , ബലിവസ്തുക്കൾ, ഭൂതപ്രേതപിശാചാദി കൾ, ആയുധം, ഇരുമ്പു , വേലക്കാരൻ മുതലായവ.
രാഹു - സപ്പം , വിഷം , കാവു് , കുററി, ആണി, ചൊറിചിരങ്ങുകൾ, കുഷ്ഠരോഗം , ജാലവിദ്യ, ദാരിദ്ര്യം , സ്ഥാനഭ്രംശം , പിതാമഹൻ മുതലായവ.
കേതു: - മാതാമഹൻ, ഗണപതി, മുട്ട, ചാരം , രക്തം , തീക്കനൽ ,
ക്ഷുദ്രം , കലഹം , മാന്ത്രികകമ്മങ്ങൾ മുതലായവ,
അടുത്ത പോസ്റ്റിൽ ലഗ്നം കണ്ടു പിടിക്കുന്നതിനെ കുറിച്ചാവാം..
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ