തേനിൽ മായം !
പ്രമുഖ തേൻ ബ്രാൻഡുകളാണ് ഡാബർ(Dabur), പതഞ്ജലി, ബൈദ്യനാഥ്, സന്തു (Zandu), ഹിറ്റ്കാരി
എന്നിവ. ഇവയിൽ നിന്നുള്ള സാമ്പിളുകൾ എടുത്ത് ജെമ്മനിയിലുള്ള പരിശോധന ശാലയിൽ പരിശോധിച്ചപ്പോൾ അവയിൽ പഞ്ചസാര സിരപ്പു കലർത്തിയിട്ടുള്ളതായി കണ്ടുപിടിച്ചിരിക്കുന്നു. കയറ്റുമതി ചെയ്യമെങ്കിൽ ഈ പരിശോധനയിൽ വിജയിക്കണം. നമ്മുടെ നാട്ടിലാണെങ്കിൽ ഈ സൗകര്യമൊന്നും ഇനിയും വന്നിട്ടില്ല.
ന്യൂക്ലിയർ മാഗ്നെറ്റിക് റെസൊണൻസ്
(എൻഎംആർ) പരിശോധനയിൽ പരാജയപ്പെട്ടു. എന്താണ് എൻഎംആർ പരിശോധന? തേനിൽ മായം കണ്ടുപിടിക്കാനുള്ള സ്വർണ്ണ നിലവാരമായി (ഗോൾഡൺ സ്റ്റൻ്റേർഡ്) 'എൻഎംആർ'
കരുതുന്നു. പഞ്ചസാര സിറപ്പുകൾ ഉപയോഗിക്കുന്നത് തിരിച്ചറിയുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡാബർ കമ്പനി അവർക്ക് എൻ എം ആർ ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങളുള്ളതായി അവകാശപ്പെടുന്നു.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ