Keyman for Malayalam Typing

ആറുമുഖൻ - അദൃശ്യമായ ജ്ഞാനത്തിന്റെ ദേവതാ ചൈതന്യം.

ആറുമുഖൻ - അദൃശ്യമായ ജ്ഞാനത്തിന്റെ ദേവതാ ചൈതന്യം.


 

ആറു മുഖങ്ങൾ ഷഡ്ചക്രങ്ങളിൽ ഒതുങ്ങുന്നില്ല.  അതിന്റെ ഫലത്തിനെയാണ് നാം ദർശിയ്ക്കുന്നത്.  അഞ്ച് ജ്ഞാനേന്ദ്രീയങ്ങളും അതിന്റെ നായകനായ മനസ്സും ചേരുമ്പോൾ ആറു മുഖങ്ങൾ ആയിമാറുന്നു.  മാത്രമല്ല ഇവയുടെ സൃഷ്ടിയായ ആറു ഗുണങ്ങൾ - ജ്ഞാനം (wisdom), വൈരാഗ്യം (dispassion), ബലം  (strength), കീർത്തി (fame), ശ്രീ (wealth), ഐശ്വര്യം  (divine powers) തന്നെയാണ് നമ്മുക്ക് ദൃശ്യമാകുന്ന ആറു മുഖങ്ങൾ.


പാർവതീ പുത്രനെങ്കിലും അദ്ദേഹം നിത്യനായവന്റെ ശിവന്റെ മുക്കണ്ണിന്റെ സൃഷ്ടിയാണെന്ന കാര്യം ഓർക്കേണ്ടത് അത്യാവശ്യം.  മുക്കണ്ണ് തേടിയുള്ള ഈ യാത്രയിൽ ഇദ്ദേഹത്തെ നാം ഒരിയ്ക്കൽക്കൂടി അടുത്തറിയേണ്ടിവരും.  മുക്കണ്ണിന്റെ സൃഷ്ടിയായ ശ്രീമുരുകൻ ബാല്യം മുതലേ അതി ബുദ്ധിമാനും പണ്ഡിതനും ജ്ഞാനത്തെ പഴത്തെപ്പോലെ ഇഷ്ടപ്പെട്ടവനും ആയിരുന്നു.  അദൃശ്യമായ ജ്ഞാനത്തിന്റെ ദൃഷ്ടിയൂടെ പുത്രസ്ഥാനം നൽകുമ്പോൾ ശ്രീമുരുകൻ യഥാർത്ഥത്തിൽ സ്വബുദ്ധി ചാതുര്യം എന്ന "സെൽഫ് ഇന്റലിജൻസ്" തന്നെയാണ്.  ശരീരമാകുന്ന രാജ്യത്തിലെ സകല ആക്രമണങ്ങളേയും നയ ചാതുര്യത്തോടെ പ്രത്യാക്രണം നടത്തി പ്രതിസന്ധികളെ അതീജീവിയ്ക്കാൻ പ്രാപ്തമാക്കുന്ന നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിന്റെ ദേവതാ ചൈതന്യം.  പ്രകൃതിയെന്ന പരാശക്തിയുടേയും നിത്യനായ ശിവന്റെയും പുത്രൻ. രാജ്യാതിർത്തിയിൽ നിരന്തരം നടയ്ക്കുന്ന നുഴഞ്ഞു കയറ്റക്കാരെ നിഷ്കരുണം വധിച്ച് നമ്മെ സംരക്ഷിയ്ക്കുന്ന വേലായുധൻ.


പ്രണവ മന്ത്രത്തിന്റെ അർഥം അറിയാത്ത ബ്രഹ്മാവിനെ അദ്ദേഹം തടവിലാക്കി ! അറിവില്ലായ്മയുടെ അന്ധകാരം ബ്രഹ്മത്തെ കയ്യാളുന്ന ചൈതന്യത്തിനു ഭൂഷണം അല്ലെന്നു മനസ്സിലാക്കിയ ബുദ്ധിമാൻ. ഒടുവിൽ പരബ്രഹ്മമൂർത്തിയായ നിത്യനായകനിൽ നിന്നും പ്രണവ മന്ത്രത്തിനർത്ഥം നേരിട്ട് മനസ്സിലാക്കിയതിനു ശേഷം മാത്രമാണ് ബ്രഹ്മാവിനെ മോചിപ്പിയ്ക്കുന്നതും.  


ഒരു യാചകന്റെ ഭാവത്തിൽ ജ്ഞാനത്തിനെ ഭിക്ഷയായി സ്വീകരിയ്ക്കുന്ന അത്യുനതങ്ങളിലെ വിനയം യഥാർത്ഥ വിദ്യ അർത്ഥിക്കുന്നവർക്ക് ഒരു മഹത്തായ മാതൃക കൂടിയാണ്.  മാത്രമല്ല ഒരു ഭിക്ഷുവായി ഭിക്ഷാപാത്രവുമേന്തി വില്ലിനെ കാവടിയായി അലങ്കരിച്ച് ഓരോ ഗൃഹങ്ങളിലും സഞ്ചരിച്ച് കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിയ്ക്കുന്ന സേനാനായകന്റെ ഓരോ പ്രവർത്തിയും ജനകീയവും ഫലപ്രാപ്തവുമായിരിയ്ക്കും എന്നത് എടുത്തു പറയേണ്ട കാര്യമല്ല,  


ഇന്ദ്രീയങ്ങളുടെ അധിപനായ ഇന്ദ്രന്റെ പുത്രി സ്വാത്വികഗുണയായ ദേവയാനി  അദ്ദേഹത്തിന്റെ ഒരു പത്നി ജ്ഞാന ശക്തിയുടെ പ്രതീകമാണ് .  നായാട്ട് വീരനും വന്യജീവികൾക്ക് പേടിസ്വപ്നവുമായ നമ്പി രാജന്റെ പുത്രി രാജ്യമാകെ വ്യാപിച്ചു സംരക്ഷിയ്ക്കുന്ന വള്ളിയെന്ന പത്നി "ഗാന്ധർവ്വ വിധിപ്രകാരം" വരിച്ച ഇച്ഛാശക്തിയുമാണെങ്കിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആയുധം വേൽ ക്രിയാശക്തിയും ആണ്.  അങ്ങനെ എന്റെ രാജ്യത്തിന്റെ സർവ സൈന്യാധിപൻ ദേവയാനിയെന്ന ജ്ഞാനശക്തിയുടെയും വള്ളീയെന്ന ഇഛ്ചാശക്തിയുടേയും പ്രിയതമനും ക്രിയാശക്തിയെന്ന വേലിനെ ആയുധമാക്കിയവനുമാണ്.  


മൂലാധാരം മുതൽ തുടങ്ങി ആജ്ഞയിൽ എത്തുന്ന ഷഡ് ചക്രത്തിലൂടേയുള്ള സഞ്ചരിയ്ക്കുന്ന ശക്തിയുടെ ഉറവിടത്തിന്റെ സൂചകം കൂടിയാണ് അദ്ദേഹത്തിന്റെ വേൽ. അത് അദ്ദേഹത്തിനു കൊടുത്തതോ അമ്മയായ ശ്രീപാർവതി പ്രകൃതിയുടെ ദേവതാ ചൈതന്യം.  വേലിന്റെ അഗ്രത്തെ മുനമ്പ് സകല ശാസ്ത്രങ്ങൾക്കും പുരാതന മതങ്ങൾക്ക് (ഭാരതീയ, ഗ്രീക്ക്, റോമൻ, .... ) അത്യന്തിക ലക്ഷ്യമായ മോക്ഷത്തിന്റെ മാതൃകയായ "പൈൻ" മുകുളരൂപവും.  "ഏകാഗ്രത"യോടെയുള്ള കർമ്മം മോക്ഷ ലബ്ദി.  ഇതു ത്രികാല ദർശനം നൽകാൻ പര്യാപ്തമായ  മൂന്നാമത്തെ കണ്ണിന്റെ ഭൗതിക രൂപം. വേലേന്തി നിൽക്കുന്ന നഗ്നനായ വിരാട്  പുരുഷൻ... അദ്ദേഹത്തിനെ ദർശിയ്ക്കുവാൻ ആയിരം പടികൾ കയറണമെന്നത് പളനിയിൽപ്പോയവർക്ക് അറിയാം.

...



അഭിപ്രായങ്ങളൊന്നുമില്ല: