Astrology-ജ്യോതിഷം - ലഘ്നം എന്നതിനെക്കുറിച്ചാണ് ഈ പോസ്റ്റ് .
ഇതിനു മുമ്പുള്ള രണ്ട് പോസ്റ്റുകളും വായിച്ചിരിക്കുമല്ലൊ!
ജോതിഷം എന്നത് ജ്യോതിസ്സുകളെ സംബന്ധിച്ച ശാസ്ത്രം എന്ന അർത്ഥത്തിലാണ്.
ഗ്രഹങ്ങൾ , നക്ഷത്രങ്ങൾ , തുടങ്ങിയ ജ്യോതിർഗോളങ്ങൾക്കു ചരാചരങ്ങളുടെ വളർച്ചയേയും ഗതി വിഗതികളേയും നിയന്ത്രിക്കുന്നതിൽ കാര്യമായ ഒരു പങ്കുണ്ടെന്നും പുരാതന കാലം മുതൽ തന്നെ മനുഷ്യരാശി വിശ്വസിച്ചു വന്നു.
ജ്യോതിഷത്തിനു പ്രമാണഭാഗമെന്നും ഫലഭാഗമെന്നും രണ്ടു വശങ്ങളുണ്ടു എന്ന് സൂചിപ്പിച്ചിരുന്നല്ലൊ?
പഞ്ചാംഗം (പഞ്ചാംഗം മുന്നെ വിവരിച്ചിട്ടുണ്ട്) പോലുളളവ ഗണിച്ചെടുക്കുന്നത് പ്രമാണ ഭാഗത്തെ അടിസ്ഥാനമാക്കിയാണ്.
ജീവികളുടെ ജാതക ഫലമാണു ജ്യോതിഷത്തിൻറെ ഫലഭാഗം.
ഭാരതത്തിലെ ജ്യോതിഷക്കാർ ഭൂമിയെ വലയം ചെയ്തിരിക്കുന്ന ആകാശഭാഗത്തെ , അവരുടെ നോട്ടത്തിൽ ദൃശ്യമായ വിഭിന്ന ആകൃതികൾക്കനുസരിച്ചു മേടം, ഇടവം , മിഥുനം, കർക്കടകം,
ചിങ്ങം, കന്നി, തുലാം , വൃശ്ചികം , ധനു, മകരം, കുംഭം, മീനം എന്നീ ക്രമത്തിനു് പന്ത്രണ്ടു ഖണ്ഡങ്ങളായി വിഭജിച്ച് അവയ്ക്കോരോന്നിനും രാശി എന്നു പേരുകൊടുത്തു.
ഭൂമി സ്വന്തം അച്ചുതണ്ടിൽ 24 മണിക്കൂറിൽ അതായത് അറുപതു നാഴികകൊണ്ട് ഓരോ പ്രാവശ്യവും കറങ്ങുമ്പോൾ മേല്പറഞ്ഞ പന്ത്രണ്ടു രാശികളിലോരോ രാശിയും അഞ്ചുനാഴിക വീതം ഭൂമിക്ക് അഭിമുവമാകുന്നുണ്ട്. ഓരോ രാശിയും ഓരോ ഭൂവിഭാഗത്തിന് അഭിമുഖമായി വരുമ്പോൾ ആ സ്ഥലത്തു ജനിച്ച കുട്ടിയെ ആ രാശിയിൽ ജനിച്ച ശിശു എന്നു പറയപ്പെടുന്നു . ഗ്രഹങ്ങൾക്ക് ഓരോ രാശിയേയും കടന്നു പോകാൻ വേണ്ട സമയത്തിന്റെ കണക്കനുസരിച്ചും നിശ്ചിത സമയത്തുള്ള അവയുടെ സ്ഥാനം തിട്ടപ്പെടുത്തുന്നു. ജീവജാലങ്ങൾ ഏതു രാശിയിൽ ജനിക്കുന്നുവോ അതിനനുസരിച്ചു് ഇതര ഗ്രഹങ്ങളുടെ ദർശനം നിമിത്തം അവരുടെ ആയുസ്സ്, ഭാഗ്യം മുതലായവ ക്രമീകരിക്കപ്പെടും എന്നാണു് ജ്യോതിഷത്തിലെ ഫലശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായം.
ഏത് രാശിയിൽ ജനിക്കുന്നുവോ അതാണ് ലഗ്ന രാശി എന്ന് പറയുന്നത്. ലഘ്നം എന്നും പറയും.
ഇനി രാശി, ലഘ്നം എന്നൊക്കെ കേൾക്കുമ്പോൾ എന്താണിത് എന്ന് അറിയാതെ വിഷമിക്കേണ്ടതില്ലല്ലോ!
തുടരും...
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ