നരഗം എവിടെയാണ്?
കേരളത്തിലാണോ? അതോ കേരളം തന്നെയോ? പുരാണങ്ങളിൽ ഇതേക്കുറിച്ച് ചിലതൊക്കെ കാണാം.
ഭൂമിയിൽ, എന്നു വെച്ചാൽ ഭാരതഭൂഖണ്ഡം മാത്രം അറിയുന്ന കാലം, വിന്ധ്യനു തെക്കുള്ള പ്രദേശം പാതാളം എന്ന നിഗമനത്തിലാണു വിഭജനം നടത്തപ്പെട്ടിരിക്കുന്നതെന്നു വിചാരിക്കാൻ ന്യായമുണ്ട്. പാതാള ലോകം തന്നെ, അതലം, സുതലം ,വിതലം , തലാതലം, മഹാതലം , രസാ
തലം, പാതാളം എന്നിങ്ങനെ ഏഴായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്.. ഇവിടളിലെല്ലാം അസുര ശില്പിയാൽ നിർമ്മിതമായ സുന്ദരനഗരങ്ങളും സൗധങ്ങളും ഗ്രഹങ്ങളും ഉദ്യാനങ്ങളും ഉപവനങ്ങളും മറ്റുമുണ്ടെന്നും, കിളി, പ്രാവു",തത്ത, മൈന തുടങ്ങിയ പക്ഷികളും
ഫലവൃക്ഷങ്ങളും സുരഭില പുഷ്പങ്ങൾ നിറഞ്ഞ ചെടികളും ധാരാളം കാണപ്പെടുന്നുവെന്നും ഇവിടെ അസുരന്മാരും , രാക്ഷസരും, നാഗത്താന്മാരും വസി ക്കുന്നുവെന്നും മററും ,
ദേവീ ഭാഗവതത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. പാതാള ലോകത്തിന്റെ ഏഴ് വിഭാഗങ്ങളിൽപ്പെട്ട് പാതാളത്തെപ്പററി ഇങ്ങനെ വർണ്ണിക്കുന്നു.
'ഇതു നാഗത്താന്മാരുടെ സ്ഥാനമാണ്. ഇതിൻറ മൂലഭാഗത്ത് വിഷകലയുടെ ഉജ്വല
മുർത്തിഭാവമായ അനന്തൻ കടികൊഉള്ളന്നു. ഇവിടുത്തെ സുന്ദരികളായ സ്ത്രീകൾ അകിൽ, ചന്ദനം, കുങ്കുമം മുതലായ വാസനദ്രവ്യങ്ങൾ ഉപയോഗിന്നു. നാഗന്മാർ കേരളത്തിലെ പൂർവ്വ നിവാസികളാണെന്ന് ചരിത്രം ഉത്ഘോഷിക്കുന്നു അനന്ത എന്ന പ്രാചീന നാമം ആധുനിക തിരുവനന്തപുരത്തെ സൂചിപ്പിക്കുന്നു. അകിൽ, ചന്ദനം തുടങ്ങിയവ കേരളത്തിന്റെ സമ്പത്തുകളാണല്ലോ. കേരളീയരെ ഓത്തരായന്മാരായി കരുതിയിരുന്നുവെന്നു മഹാഭാരതത്തിൽ പ്രസ്താവനയുണ്ടുതാനും , ആകെപ്പാട നോക്കുമ്പോൾ ദക്ഷിണേന്ത്യയിലെ
അനാര്യന്മാരായ ജനങ്ങളെയാണ് അസുരന്മാർ രാക്ഷസന്മാർ തുടങ്ങിയവരായി കണക്കാക്കപ്പെട്ടിരുന്നതെന്നും , പാതാളം എന്ന പൗരാണിക വിവക്ഷക്ക് കേരളത്തെ ലക്ഷീകരിച്ചുള്ളതാണെന്നും വിചാരിക്കാൻ ന്യായമുണ്ട്. പാതാളത്തിന്റെ പ്രകൃതിവർണ്ണനയും കേരളത്തിന് നന്നായി യോജിക്കുന്നുമുണ്ട്.
ശരിയാണോ?
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ