Keyman for Malayalam Typing

ഉത്സവകാലം

അഴീക്കോട്- അരയാക്കണ്ടിപ്പാറ പൊക്യാരത്ത് ഭഗവതിക്ഷേത്രം ദ്വിദിന വാര്‍ഷികോത്സവം തുടങ്ങി. വെള്ളിയാഴ്ച രാവലെ 6ന് ഗണപതിഹോമം. 10 മണിക്ക് ഗുരുതി, 12.30 മുതല്‍ അന്നദാനം, 5.30ന് ഇരട്ടതായമ്പക, 7.30ന് തിരുനൃത്തം, അത്താഴപ്പൂജ.

അഴീക്കോട്- ചെമ്മരശ്ശേരിപ്പാറ ഞെഴുവില്‍ ദേവസ്ഥാനത്ത് നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കളിയാട്ടം ശനിയാഴ്ച പുനരാരംഭിക്കുന്നു. ചെറുകുന്നിലെ തിയറേത്ത് തറവാട്ടുകാരുടെ ഈ ക്ഷേത്രത്തില്‍ ശാന്ത-സംഹാര-രുദ്രമൂര്‍ത്തികളായ പത്ത് തെയ്യങ്ങള്‍ മൂന്ന് ദിവസങ്ങളിലായി കെട്ടിയാടിക്കും. 25ന് തിങ്കളാഴ്ച വൈകുന്നേരമാണ് സമാപനം. ഇന്നു രാവിലെമുതല്‍ താന്ത്രികകര്‍മങ്ങള്‍ നടക്കും. 23ന് വൈകുന്നേരം 4 മുതല്‍ കുട്ടിശാസ്തപ്പന്‍, ഭൈരവന്‍, തോട്ടുംകര ഭഗവതി, ക രിവാള്‍ എന്നിവയുടെ തോറ്റങ്ങള്‍. രാത്രി 12ന് കുട്ടിശാസ്തപ്പന്‍ തിറ, 24ന് വൈകുന്നേരം തോറ്റങ്ങള്‍, പുലര്‍ച്ചെ ഒന്നുമുതല്‍ വിവിധ തെയ്യക്കോലങ്ങള്‍, 25ന് പുലര്‍ച്ചെ 4 മുതല്‍ പടവീരന്‍, ഉച്ചിട്ട, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, തായ്പരദേവത, പഞ്ചുരുളി എന്നീ തെയ്യങ്ങളുയുടെ കെട്ടിയാട്ടം.

അഭിപ്രായങ്ങളൊന്നുമില്ല: