സ്വിസ് ബാങ്കുകളിലെ വിദേശ നിക്ഷേപങ്ങളില്‍ അധികവും ഇന്ത്യക്കാരുടേതാണെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്താനത്തിൽ ലോക്പാൽ ബില്ല് തയ്യാറക്കാൻ വേണ്ടിയുള്ള കമ്മിറ്റിക്ക് തലവനായിട്ട് അണ്ണാ ഹസാരെ വേണമോ അസാഞ്ജ് വേണമോ എന്ന സംശയം!
അസാഞ്ജ് പറയുന്നു, സ്വിസ് ബാങ്കുകളിലെ വിദേശ നിക്ഷേപങ്ങളില്‍ ഏറ്റവും വലിയ നിക്ഷേപകനും ഇന്ത്യാക്കാരനാണെന്നാണ്. ഇതൊക്കെ തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നും അസാഞ്ജ് സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതായി ലണ്ടനിൽനിന്നുമുള്ള റിപോർട്ടിൽ കാണുന്നു. . ഇതില്‍ നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും കലാകാരന്മാരും ബിസിനസ്സുകാരും ഉള്‍പ്പെടുമെന്ന് മാത്രമല്ല, കറുപ്പ് പണം ഒളിപ്പിക്കാനായി സ്വിസ് ബാങ്കുകളുടെ സഹായം തേടിയ നിരവധി പേരുടെ വിവരങ്ങള്‍ ഇതുവഴി പുറത്തുവരുമെന്നാണ് കരുതുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ