രാമായണം ഉദ്ദരിക്കുന്നത് ഇന്നത്തെ തലമുറക്ക് പഴഞ്ചനായി തോന്നിയേക്കാം. പക്ഷെ അതിലുള്ള സന്ദേശം എന്നെന്നും മാനവരാശിക്ക് വഴികാട്ടിയാണെന്നത് എത്രയോ മഹാന്മാരും പണ്ഡിതന്മാരും ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനു പല കാരണങ്ങളുമുണ്ട്. നമ്മുടെ ദൈനം ദിന ജീവിതത്തിൽ പെരുമാറ്റ രീതികൾക്ക് വളരെ പ്രാധാന്യം ഉണ്ട്. ശത്രുക്കളായാലും അവരുടെ സൽഗുണങ്ങളെ പുകഴ്ത്തുന്നത് രാമായണത്തിലൂടെ വാത്മീകിയും കമ്പനും തുളസീദാസും എഴുത്തച്ചനും നമുക്ക് എടുത്തു കാട്ടിയിട്ടുണ്ട്.
ശ്രീരാമന്റെ സൽഗുണങ്ങളെ പ്രകീർത്തിക്കുന്നതിൽ എതിരാളികൾ പോലും ഒട്ടും പിന്നിലായിരുന്നില്ല്ല്ല. വാൽമീകി രാമായണത്തിൽ ചില വരികൾ ഉദാഹരണമായി ചോടെ കൊടുത്തിട്ടുള്ളത് നോക്കൂ.
കൈകേയി മന്ധരയോട്:
“ധർമ്മഗ്ന്വോ ഗുരുഭി ദാന്തഃ കൃതക്നുഃ സത്യവാക് ശുചിഃ
രാമോ രാക്നുഃ സുതോജ്യേഷ്ടോ യൌവരാജ്യമതോഹ്നതി.
ഭ്രാത്തരുനം ഭ്രത്യാശ്ച ദീർഘായുഃ പിതൃവതം പാലയിഷ്യതി,
സന്ദഭ്യസേ കഥം കുബ്ജേ ശൃത്വാ രാമാഭിഷേശനം.”
രാമൻ ധർമ്മം കടപിടിക്കുന്നവൻ, നല്ല ഗുണമുള്ളവൻ, നല്ലത് പ്രശംസിക്കുന്നവൻ, സത്യവാൻ, അച്ചടക്കമുള്ളവൻ, രാജകുമാരന്മാരിൽ മൂത്തവൻ. അതുകൊണ്ട് രാജാവായി പട്ടാഭിഷേകം ചെയ്യേണ്ടത് രാമനെയല്ലേ ? ധീർഘായുസ്സുള്ള രാമൻ തന്റെ അനുജന്മാരേയും പ്രജകളെയും തന്റെ പിതാവിനെപ്പോലെ തന്നെ സംരക്ഷിക്കും.
“യസ്യ വിക്രമമാസാധ്യ രാക്ഷസാ നിധനം ഗതാഃ
തം മന്യേ രാഘവം വീരം നാരായണം അനാമയം.”
ഇത് രാവണന്റെ വാക്കുകളാണ്. രാമന്റെ അസ്ത്രങ്ങളാൽ ഇത്രയും ബലമുള്ള എന്റെ രാക്ഷസ സേനയെ നശിപ്പിക്കാൻ കഴിയണമെങ്കിൽ, ഈ രഘുവരൻ മറ്റാരുമല്ല സാക്ഷാൽ ശ്രീ നാരായണൻ തന്നെ!
തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് എങ്ങിനെയാണ് ഓരോ പാർട്ടികളുടെയും വക്താക്കൾ എതിർ കക്ഷിക്കാരനെ പുകഴ്ത്തുന്നത് എന്ന് സ്വയം ചിന്തിക്കേണ്ട സമയം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ