ഭൂലോകവൈകുണ്ഡം എന്നറിയപ്പെടുന്ന പുണ്യ സ്ഥലമാണ് ശ്രീരംഗം. ശ്രീ രംഗനാഥപെരുമാളിന്റെ സുപ്രസിദ്ധ ക്ഷേത്രമാണ് അതിന് കാരണം. ഈ ക്ഷേത്രം തമിഴ് നാട്ടിന്റെ ജലശ്രോതസ്സായയ കാവേരി നദിക്കും കൊള്ളിടം നദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ ധനുമാസത്തിലെ വൈകുണ്ഡ ഏകാദശി ഉലക പ്രസിദ്ധമാണ്.
ഇത് തിരഞ്ഞെടുപ്പ് കാലം. നാലഞ്ചു സംസ്ഥാനങ്ങൾ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള പുറപ്പാടിലാണ്. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഉൾപെട്ട ശ്രീരംഗം അതിൽ ചൂടു പിടിച്ച ഒരു നിയോജകമണ്ഡലമാണ്. തമിഴ്നാട്ടിന്റെ രാഷ്ട്രീയ മുഖഛായ തന്നെ മറ്റാൻ തയാറാകുകയാണോ എന്ന് തോന്നും ഇപ്പോഴത്തെ ഈ മണ്ഡലത്തിന്റെ സ്ഥിതി കണ്ടാൽ.
മുൻ മുഖ്യമന്ത്രിയും ആണ്ണാ ദ്രാവിട മുന്നേറ്റ കഴകം പ്രഥമനും ആയ ജെ ജയലളിത ഇവിടേയാണ് മത്സരിക്കുന്നത്. തന്റെ സ്വദേശം ഇതാണെന്നാണ് ജെ ജെ അവകാശപ്പെടുന്നത്. ആണ്ടിപ്പട്ടിയിലായിരുന്നു കഴിഞ്ഞ പല തവണ വിജയം കൈവരിച്ചത്. നിയോജകമണ്ഡലങ്ങൾ അഴിച്ചു പണി ചെയ്തപ്പോൾ ഊണ്ടായ കണക്കുമാറ്റത്തിൽ വിജയഭംഗം വരാനിടയുണ്ടെന്ന സന്ദേഹം വന്നതു കാരണമായിരിക്കണം ഈ മണ്ഡലമാറ്റം.തിരഞ്ഞെടുപ്പ് 13 നാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ