“ശബരിമല ദേവപ്രശ്‌ന വിവാദത്തില്‍ ജയമാലയ്‌ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
(ചലച്ചിത്ര നടി ജയമാല ശബരിമല സന്നിധാനത്തെത്തിയെന്നും അയ്യപ്പ വിഗ്രഹം സ്പര്‍ശിച്ചെന്നും മറ്റുമുള്ള വിവാദങ്ങളെത്തുടര്‍ന്നാണ് ഗൂഢാലോചനയ്ക്ക് നേരത്തെ കേസെടുത്തത്.
ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താന്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ആരോപിച്ച് കേസില്‍ നാലാം പ്രതിയാക്കാനുള്ള ശ്രമത്തിലാണ് കേരള പോലീസെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും ജയമാല ഹൈക്കോടതിയെ ബോധിപ്പിച്ചു. ശബരിമലയില്‍ ഉണ്ടായ അനുഭവം 1987 ലാണെന്നും തന്റെ അനുഭവം ജ്യോതിഷനായ ഉണ്ണികൃഷ്ണപണിക്കര്‍ അദ്ദേഹത്തിന്‍റ ആവശ്യത്തിനായി ദുര്‍വിനിയോഗം ചെയ്യുകയായിരുന്നുവെന്നും ജയമാലയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ