Keyman for Malayalam Typing

ഹേയ് Raam!

ഗാന്ധിജിയെക്കുറിച്ച് അസഭ്യം പറഞ്ഞാൽ  കേട്ടു നിൽക്കാനാവത്തവർ ഇന്നും നമ്മുടെ ഇടയിലുണ്ട്. അതേപോലെ തന്നെ മറിച്ചും! അതു കൊണ്ട് തന്നെ ഈയിടെ വന്ന ഈ പുസ്തകം ''Great Soul: Mahatma Gandhi and his Struggle with India'' ഒരു തർക്കത്തിന് തുടക്കമിട്ടത്. ലെല്യെൽഡ് എന്ന എഴുത്തുകാരന്റേതാണ് ഈ ഗ്രന്ഥം.ഗാന്ധിജിയുടെ കണ്ണടയും ചെരുപ്പും കോളാമ്പിയുമൊക്കെ എങ്ങിനെയോ കൈക്കലാക്കി ലേലത്തിൽ  ഇന്ത്യക്കാർക്കേ  വിറ്റ്  കൊള്ള  ലാഭം സമ്പാദിക്കുന്ന പാസ്ചാത്യരിൽ ഇദ്ദേഹവും ഉൾപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാർകെറ്റിങ്ങിൽ കേമന്മാരായ ഇവരുടെ രീതി നമ്മളുടെ സ്വാഭിമാനത്തെ ചൂഴണം ചെയ്യുക എന്നതാണ്. അതിന് വഴികാട്ടികളാണ് നമ്മുടെ രാഷ്ട്രീയക്കാരും ചില മുതലാളിമാരും.പ്രസ്തുത പുസ്തകത്തിന്റെ എതിർപ്പിലൂടേയും ഇതു തന്നെയാണ് സംഭവിക്കുന്നത്. അനുകൂലിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പ്പറയുന്നതെന്ന് തെറ്റിധരിക്കരുത്.

കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞത്  “ it was the review of the book by the interpreters which led to sharp reactions all over the country on the alleged comments regarding Gandhi's sexuality.There is no question of banning the book as the author has clarified that he has not written what has been attributed to the book"

ഗുജറാത്ത് ഈ ബുക്ക് വിൽക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: