അഴീക്കോട് _വളപട്ടണം മില്‍റോഡ്- പൊയ്തും കടവ്, കീരിയാട് പ്രദേശങ്ങളിലായി ആയിരത്തഞ്ഞൂറോളം അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ വാടക വീടുകളില്‍ താമസിക്കുന്നുണ്ട്. ഉപജീവനത്തിനായി കേരളം വിട്ട നമ്മളുടെ തൊഴിലാളികളുടെ വേക്കൻസി നികത്തുന്നത് ഇവരാണ്.
വളപട്ടണം മില്‍റോഡിലെ സ്വകാര്യ മര - പ്ലൈവുഡ് വ്യവസായ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളാണിവർ. തൊഴില്‍ തേടി 10 വര്‍ഷം മുമ്പ് അഴീക്കോട് പൊയ്തുംകടവില്‍ എത്തിയ ഇവർ ആസാം, ആന്ധ്ര, ഒറീസ, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിങ്ങനെ അനേക സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകളാണ്. തൊഴില്‍ ചെയ്‌തെങ്കിലേ കുടുംബം പുലരൂ എന്ന് വ്യക്തമാക്കുന്ന ഇവരുടെ ജീവിത ക്ലേശങ്ങൾ എത്രയോ. പലരും കുടുംബത്തോടെയാണ് ഇവിടെ താമസിക്കുന്നത്.
രണ്ടോ മൂന്നോ ദിവസം തീവണ്ടിയാത്ര ചെയ്ത് വേണം നട്ടിലെത്താൻ. അതുകൊണ്ട് വോട്ട് ചെയ്യാന്‍ ജന്മനാട്ടില്‍ പോവുന്നില്ല “ആര് ഭരിച്ചാലും ഞങ്ങള്‍ക്ക് എന്തുനേട്ടം...? ” ഇവർ ചോദിക്കുന്നു.
കൂടുതൽ വിവരങ്ങൾ മാതൃഭൂമിയിൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ