കണ്ണൂര്‍ നഗരത്തിലെ ഗതാഗത നിയമം ലംഘിക്കുന്നവർക്ക് കാലത്തിനൊത്ത ശിക്ഷ നൽകാൻ അധികൃതർ തീരുമാനിച്ചു. ഫുട്പാത്തുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരും മറ്റ് ഗതാഗതനിയമം ലംഘിക്കുന്നവരും ഇനി പിടിക്കപ്പെട്ടാല്‍ പിഴകൊടുത്ത് തടിയൂരാന്‍ കഴിയില്ല. പകരം 20 പേജ് നോട്ടുപുസ്തകം വാങ്ങി സ്റ്റേഷനില്‍ പോയി ഇമ്പോസിഷന്‍ എഴുതേണ്ടിവരും. റോഡ് നിയമം ലംഘിച്ച നിരവധി പേരെ കഴിഞ്ഞദിവസങ്ങളില്‍ ട്രാഫിക് സ്റ്റേഷനില്‍ ഇമ്പോസിഷന്‍ എഴുതിച്ചു.
ഗതാഗത നിയമബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ പുതിയ പരീക്ഷണം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയില്‍ താന്‍ ചെയ്ത തെറ്റ് ബോധ്യപ്പെട്ടെന്നും ഇനി മേലില് ഇത്തരം ഗതാഗത നിയമലംഘനങ്ങൾ നടത്തില്ലെന്നും മറ്റുമാണ് നോട്ടുപുസ്തകം നിറയെ എഴുതിക്കുന്നത്.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവർക്കും ഇപ്പോള്‍ ഇമ്പോസിഷന്‍ ഭാധ്കമാക്കിയിട്ടുണ്ട്. ഹെല്‍മെറ്റിടാതെ യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാരെയും വരും ദിവസങ്ങളില്‍ഇമ്പോസിഷന്‍ എഴുതിക്കുമെന്നാണ് അറിവ്. പോലീസ് മേല്‍ഘടകത്തില്‍ നിന്ന് ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് റിപ്പോർട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ