കണ്ണൂര്‍ - ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും യു.പി. സ്കൂളും വില്പനക്ക്. പ്രമുഖ പത്രങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യം ചെയ്തുകഴിഞ്ഞു. ഹയര്‍ സെക്കന്‍ഡറി സ്കൂളിനും യു.പി.ക്കുമായി ഏഴര ഏക്കറിലധികം സ്ഥലവും കെട്ടിടവുമുണ്ട്. 1916ല്‍ ചിറക്കല്‍ രാജയായ ആയില്ല്യം തിരുന്നാള്‍ രാമവര്‍മ്മരാജയാണ് സ്കൂള്‍ സ്ഥാപിച്ചത്. കെ. കരുണാകരന് ഇവിടെ വിദ്യാര്‍ഥിയായിരുന്നു.
നേരത്തെ സ്കൂള്‍ വില്പനക്കായി ശ്രമം നടന്നിരുന്നെങ്കിലുംപല ഇടപെടലിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു. കേരളവര്‍മ്മ വലിയരാജയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍. ചിറക്കല്‍ പഞ്ചായത്തിലെ ഏക ഹൈസ്കൂളായ രാജാസ് ഹൈസ്കൂളിനെ ഈ അധ്യയന വര്‍ഷമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയമായി ഉയര്‍ത്തിയത്.
More information in this link at Mathrubhumi
1 അഭിപ്രായം:
All things in life are temporary. If going well, enjoy it, they will not last forever.
If going wrong, don't worry, they can't last long either.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ