Keyman for Malayalam Typing

പിശാച് ( Devil )

ഭാരതീയ പുരാണങ്ങളനുസരിച്ച് പിശാച് ബ്രഹ്മാവിന്റെ  ഒരു  സൃഷ്ടിയാണ്. തിന്മയുടെ മൂർത്തീകരണമായ ദുരാത്മാക്കളെ  പിശാചൻ എന്നു വിളിക്കുന്നു. ലോകാരംഭം മുതൽ പിശാചും ഉണ്ടെന്നുള്ള വസ്തുത ലോകത്തിന്റെ നനാ ഭാഗത്തുള്ള ആളുകളും സ്ഥിതീകരിക്കുന്ന ഒരു സംഗതിയാണ്. പിശാച്  ദൈവത്തിന്റെയും മനുഷ്യരുടെയും ശത്രുവാണെന്ന കാര്യത്തിൽ പാശ്ചാത്യർക്കും പൌരസ്ത്യർക്കും അഭിപ്രായ വ്യത്യാസം  ഇല്ല.  

ഭൂതങ്ങളുടെ തലവനാണ് രാവണൻ. ഖാണ്ടവദാഹത്തിൽ അർജുനൻ പിശചുക്കളെ ജയിച്ചതായുള്ള പരാമർശം കാണാം. ഭൂതങ്ങളുടെ ഭക്ഷണം മാംസവും പാനീയം രക്തവുമാണ്.

കൃസ്തീയ വേദങ്ങളിലും പിശാചുക്കൾക്ക് സുപ്രധാനമായ സ്ഥാനം ഉണ്ട്. പിശാച്  ആദികാലത്ത് ആദാമിനേയും ഹവ്വായേയും പരീക്ഷിച്ചു. പക്ഷെ യേശുകൃസ്തുവിനെ പരീക്ഷിക്കുകയും തോറ്റ് പിന്മാറുകയും ചെയ്തു. എല്ലാ തിന്മകളുടേയും പിന്നിൽ പിശചാണ് പ്രവർത്തിക്കുന്നത് എന്നാണ്  വിശ്വാസം.

 

Idle mind is a devil's workshop - എന്നാണല്ലോ!  Devil (പിശാച്) എന്ന  ഇംഗ്ലിഷ്  വാക്ക്  ഡയബോളോസ് എന്ന ഗ്രീക്ക് പദത്തിൽനിന്ന്  ഉത്ഭവിച്ചിട്ടുള്ളതാണ്.

Technorati Tags:

1 അഭിപ്രായം:

Raghavan P K പറഞ്ഞു...

Often when we lose hope and think this is the end, GOD smiles from above and says,
"Relax, sweetheart, it's just a bend, not the end!"