ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഒരാഴ്ചത്തെ വാര്‍ഷികോത്സവത്തിന് ശനിയാഴ്ച രാത്രി 8.30ന് കൊടിയേറും. ഫിബ്രവരി 5നാണ് സമാപനം.
ശനിയാഴ്ച വൈകുന്നേരം 5.30ന് സാംസ്‌കാരിക സമ്മേളനം, എല്ലാദിവസവും രാവിലെയും വൈകുന്നേരവും 7ന് ശീവേലി, ഉച്ചക്ക് 3 മുതല്‍ ഓട്ടന്‍തുള്ളല്‍, രാത്രി 9ന് ചാക്യാര്‍കൂത്ത്, 10മണിക്ക തായമ്പക, 10.30ന് തിരുനൃത്തം, ശനിയാഴ്ചയും ഞായറാഴ്ചയും തിങ്കളാഴ്ചയും രത്രി 10ന് കഥകളി, ജനവരി 30നും ഫിബ്രവരി 1നും 3നും 4നും ഗാനമേള, ഫിബ്രവരി 2ന് രാത്രി 9ന് കരിങ്കുട്ടി നാടകം. ഒന്നിനും രണ്ടിനും വൈകുന്നേരം കാഴ്ച ശീവേലിക്ക് ശേഷം ആനപ്പുറത്ത് നാടുവലം എഴുന്നള്ളിപ്പ്. 5ന് വൈകുന്നേരം 5.30ന് ചിറക്കല്‍ ചിറയില്‍ ആറാട്ട്. രാത്രി 8.30ന് കരിമരുന്ന് പ്രയോഗം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ