Keyman for Malayalam Typing

കടലായി ഉത്സവത്തിന് ഇന്ന് കൊടിയേറും

 

ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഒരാഴ്ചത്തെ വാര്‍ഷികോത്സവത്തിന് ശനിയാഴ്ച രാത്രി 8.30ന് കൊടിയേറും. ഫിബ്രവരി 5നാണ് സമാപനം.

ശനിയാഴ്ച വൈകുന്നേരം 5.30ന് സാംസ്‌കാരിക സമ്മേളനം, എല്ലാദിവസവും രാവിലെയും വൈകുന്നേരവും 7ന് ശീവേലി, ഉച്ചക്ക് 3 മുതല്‍ ഓട്ടന്‍തുള്ളല്‍, രാത്രി 9ന് ചാക്യാര്‍കൂത്ത്, 10മണിക്ക തായമ്പക, 10.30ന് തിരുനൃത്തം, ശനിയാഴ്ചയും ഞായറാഴ്ചയും തിങ്കളാഴ്ചയും രത്രി 10ന് കഥകളി, ജനവരി 30നും ഫിബ്രവരി 1നും 3നും 4നും ഗാനമേള, ഫിബ്രവരി 2ന് രാത്രി 9ന് കരിങ്കുട്ടി നാടകം. ഒന്നിനും രണ്ടിനും വൈകുന്നേരം കാഴ്ച ശീവേലിക്ക് ശേഷം ആനപ്പുറത്ത് നാടുവലം എഴുന്നള്ളിപ്പ്. 5ന് വൈകുന്നേരം 5.30ന് ചിറക്കല്‍ ചിറയില്‍ ആറാട്ട്. രാത്രി 8.30ന് കരിമരുന്ന് പ്രയോഗം.

പിശാച് ( Devil )

ഭാരതീയ പുരാണങ്ങളനുസരിച്ച് പിശാച് ബ്രഹ്മാവിന്റെ  ഒരു  സൃഷ്ടിയാണ്. തിന്മയുടെ മൂർത്തീകരണമായ ദുരാത്മാക്കളെ  പിശാചൻ എന്നു വിളിക്കുന്നു. ലോകാരംഭം മുതൽ പിശാചും ഉണ്ടെന്നുള്ള വസ്തുത ലോകത്തിന്റെ നനാ ഭാഗത്തുള്ള ആളുകളും സ്ഥിതീകരിക്കുന്ന ഒരു സംഗതിയാണ്. പിശാച്  ദൈവത്തിന്റെയും മനുഷ്യരുടെയും ശത്രുവാണെന്ന കാര്യത്തിൽ പാശ്ചാത്യർക്കും പൌരസ്ത്യർക്കും അഭിപ്രായ വ്യത്യാസം  ഇല്ല.  

ഭൂതങ്ങളുടെ തലവനാണ് രാവണൻ. ഖാണ്ടവദാഹത്തിൽ അർജുനൻ പിശചുക്കളെ ജയിച്ചതായുള്ള പരാമർശം കാണാം. ഭൂതങ്ങളുടെ ഭക്ഷണം മാംസവും പാനീയം രക്തവുമാണ്.

കൃസ്തീയ വേദങ്ങളിലും പിശാചുക്കൾക്ക് സുപ്രധാനമായ സ്ഥാനം ഉണ്ട്. പിശാച്  ആദികാലത്ത് ആദാമിനേയും ഹവ്വായേയും പരീക്ഷിച്ചു. പക്ഷെ യേശുകൃസ്തുവിനെ പരീക്ഷിക്കുകയും തോറ്റ് പിന്മാറുകയും ചെയ്തു. എല്ലാ തിന്മകളുടേയും പിന്നിൽ പിശചാണ് പ്രവർത്തിക്കുന്നത് എന്നാണ്  വിശ്വാസം.

 

Idle mind is a devil's workshop - എന്നാണല്ലോ!  Devil (പിശാച്) എന്ന  ഇംഗ്ലിഷ്  വാക്ക്  ഡയബോളോസ് എന്ന ഗ്രീക്ക് പദത്തിൽനിന്ന്  ഉത്ഭവിച്ചിട്ടുള്ളതാണ്.

Technorati Tags:

മനസ്സ്

“തന്നതില്ല പരനുള്ളു കാട്ടുവാൻ

ഒന്നുമേ നരനുപായമീശ്വരൻ

ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ

വന്നുപോം പിഴയുമർത്ഥശങ്കയാൽ.”

 

മഹാകവി കുമാരനാശാന്റെ ഈ വരികൾ ‘നളിനി‘യിൽനിന്നുള്ളതാണ്.

Sabarimala ritual -Erumeli Petta Thullal

The Erumeli Petta Thullal is one of the important rituals of the annual Makaravilakku festival at the Sabarimala.It was held at Erumeli Sree Dharma Sastha temple recently this year (11th Jan 2011- Tuesday).

 Petta Thullal is believed to be the marking of the the memory of Lord Ayyappa's victory over demon Mahishi.There will be two groups for this ritual. One is from Ambalappuzha and the other one Alangat.The former will perform from Erumeli Kochchambalam to Erumeli Sree Dharma Sastha temple. Both the groups observe extensive rituals and traditional customs before venturing Sabarimala every year.

The petta thullal of Ambalapuzha group commences around forenoon after a krishnaparunthu (eagle) is sighted in the sky from Kochambalam (the small temple) at Erumeli.Then the group moves on to the ‘mosque of Vavar’ to pay their respects. The group is ceremonially received at the mosque. A representative of Vavar Swamy will then accompany the group to Valiambalam (the big temple).The petta thullal by Aalangadu group takes place a few hours later. The Aalangadu group does not go the mosque of Vavar Swami as they believe that Vavar Swami, whose permanent base is Erumeli, has left the mosque with the group from Ambalapuzha. The temple authorities will receive the teams and the representative of Vavar Swami at the entrance of the Erumeli Sree Dharma Shasta Temple.

 

ഹരിഹരാത്മജം ദേവമാശ്രയേ...! ( Harivarasanam )

ഹരിവരാസനം, സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ട പാട്ടല്ല. കാലാകാലങ്ങളായി സന്നിധാനത്തില് നടയടപ്പിന്റെ സമയത്ത് പാടിവന്നിരുന്ന കീര്ത്തനമാണതെന്ന് ചരിത്രം പറയുന്നു; ദേവസ്വം അധികൃതരും. കുമ്പക്കുടി കുളത്തൂര് അയ്യര് എഴുതിയതെന്നു പരക്കെ വിശ്വസിക്കപ്പെടുന്ന ഈ ഉറക്കുപാട്ട്, സംവിധായകന് മെറിലാന്ഡ് സുബ്രഹ്മണ്യത്തിന്റെ ആഗ്രഹപ്രകാരമാണ് സ്വാമി അയ്യപ്പന് എന്ന സിനിമയ്ക്കുവേണ്ടി ദേവരാജന് മാസ്റ്റര് ചിട്ടപ്പെടുത്തിയത്. മൂലകൃതിയുടെ ഘടനയില് ചില്ലറ മാറ്റങ്ങള് വരുത്തിക്കൊണ്ട് (ഓരോ വാക്കിനും ശേഷമുള്ള സ്വാമി എന്ന അഭിസംബോധന മിക്കവാറും പൂര്ണമായിത്തന്നെ ഒഴിവാക്കിയിരിക്കുന്നു സിനിമാഗാനത്തില്) യേശുദാസിന്റെ ഗന്ധര്വശബ്ദത്തില് മാസ്റ്റര് റെക്കോഡ് ചെയ്ത ഹരിവരാസനം, സ്വാമി അയ്യപ്പന് എന്ന സിനിമയ്ക്കും കാലത്തിനുമെല്ലാം അപ്പുറത്തേക്കു വളര്ന്നുകഴിഞ്ഞു. ഇന്നത് പണ്ഡിതപാമര, ധനികദരിദ്രഭേദമെന്യേ മലയാളിയുടെ ഭക്തമനസ്സിന്റെ ആകുലതകളെയും വ്യാധികളെയും ആകാംക്ഷകളെയും തഴുകിയുറക്കുന്നു.

ഹരിവരാസനം വിശ്വമോഹനം

ഹരിദധീശ്വരം ആരാദ്യപാദുകം

അരിവിമർദ്ദനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ...1

ശരണകീർത്തനം ശക്തമാനസം

ഭരണലോലുപം നർത്തനാലസം

അരുണഭാസുരം ഭൂതനായകം

ഹരിഹരാത്മജം ദേവമാശ്രയേ...2

പ്രണയ സത്യകം പ്രാണനായകം

പ്രണതകാല്പകം സുപ്രഭാഞ്ചിതം

പ്രണത്വമന്ദിരം കീർത്തനപ്രീയം

ഹരിഹരാത്മജം ദേവമാശ്രയേ...3

തുരഗവാഹനം സുന്ദരാനനം

വരഗദായുധം ദേവവർണ്ണിതം

ഗുരുകൃപാകരം കീർത്തനപ്രീയം

ഹരിഹരാത്മജം ദേവമാശ്രയേ...4

ത്രിഭുവനാർച്ചിതം ദേവതാത്മകം

ത്രണയനംപ്രഭും ദിവ്യശോഭിതം

ത്രിദശപൂജിതം ചിന്തിതപ്രദം

ഹരിഹരാത്മജം ദേവമാശ്രയേ...5

ഭവഭയാവഹം ഭാവുകാവഹം

ഭുവനമോഹനം ഭൂതിഭൂഷണം

ധവളവാഹനം ദിവ്യവാരണം

ഹരിഹരാത്മജം ദേവമാശ്രയേ...6

കലമൃദുസ്മിതം സുന്ദരാനനം

കലഭകോമളം ഗാത്രമോഹനം

കളഭകേസരിം വാജിവാഹനം

ഹരിഹരാത്മജം ദേവമാശ്രയേ...7

ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ...8

വിവാദങ്ങള്ക്കു പക്ഷേ, ഉറക്കമില്ല. ഹരിവരാസനത്തിന്റെ യഥാര്ഥ രചയിതാവ് ആലപ്പുഴ പുറക്കാട്ടെ കോന്നകത്ത് കുടുംബാംഗമായ ജാനകിയമ്മയാണെന്ന വാദവുമായി അവരുടെ ചെറുമകന് രംഗത്തുവന്നത് കുറച്ചുകാലം മുന്പാണ് (സംഗീതികമാസിക, 2007 മെയ്). ശബരിമലയിലെ അവസാനത്തെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യരുടെ മകളാണ് ജാനകിയമ്മ പ്രശസ്ത പത്രപ്രവര്ത്തകന് എം. ശിവറാമിന്റെ സഹോദരി. 1923ല് അമ്മൂമ്മയുടെ മുപ്പതാംവയസ്സില്, ആറാമത്തെ കുട്ടിയെ ഗര്ഭം ധരിച്ചിരുന്ന വേളയിലാണ് 32 വരികളുള്ള ഈ അഷ്ടകം അവരെഴുതിയതെന്ന് പേരക്കുട്ടി പറയുന്നു. ഭജനയായി ആദ്യമത് പാടിയവതരിപ്പിച്ചത് വീട്ടിനടുത്തുള്ള ആനന്ദേശ്വരം ശിവക്ഷേത്രത്തില്. 1930 കള് മുതലേ ഭജനസംഘക്കാര് ഹരിവരാസനം പാടി മലകയറിയിരുന്നുവെന്നാണ് ജാനകിയമ്മയുടെ പിന്തലമുറക്കാരുടെ അവകാശവാദം. സ്വാമി വിമോചനാനന്ദയുടെ ശബ്ദത്തില് 1955 ലാണ് ആദ്യമായി ഈ ഗാനം സന്നിധാനത്ത് മുഴങ്ങിയതെന്ന ഔദ്യോഗികഭാഷ്യത്തിനുമേല് ഇതോടെ സംശയത്തിന്റെ നിഴല് വീഴുന്നു. 

രചയിതാവ് ആരായാലും ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ആലാപനവും ഈ ഉറക്കുപാട്ടിന് നേടിക്കൊടുത്ത അഭൂതപൂര്വമായ ഖ്യാതിയെ ആരും ചോദ്യം ചെയ്യാനിടയില്ല!

Text curtesy: Mathrubhumi 

Technorati Tags:
  harivarasanam