Keyman for Malayalam Typing

India's Great Treasures

വിലമതിക്കാനാകത്ത നിധിയാണ് നമ്മുടെ പൌരാണിക സാഹിത്യങ്ങൾ നമുക്ക് കാഴ്ച വെക്കുന്നത് . ഒരു വരി തൊട്ട് മഹാഗ്രന്ഥങ്ങൾ വരെ ഇതിൽ കാണാം . പലതും നഷ്ടപ്പെട്ടും പോയിരിക്കാം . ലോകത്തിലെ വിരലിലെണ്ണാവുന്ന       രാജ്യങ്ങൾക്ക് മാത്രമേ ഇതുപോലുള്ള പൈതൃകങ്ങൾ അവകാശപ്പെടാൻ കഴിയൂ. പലതും മാദ്ധ്യമങ്ങളിലൂടേയും മറ്റും നമുക്ക് സുപരിചതമാണ് . എങ്കിലും പലതും അറിയപ്പെടാതവയാണ്. എന്നെന്നും അറിഞ്ഞിരിക്കേണ്ട  ഈ സാഹിത്യ രചനകളിലേക്ക്  നമുക്ക് കണ്ണോടിക്കാം .

 

“ശ്രീപതിം പ്രാണിപത്യാഹം

ശ്രീവത്സാങ്കിത വക്ഷസം

ശ്രീരാമോദന്തമാഖ്യാസ്യേ

ശ്രീവാത്മീകി പ്രകീർത്തികം.”

 

( Offering my  humble prayers to the spouse of Goddess Lakshmi

whose chest is decorated by the mole SRIVATSA'

I shall narrate the story of Sri Rama,

expounded by Valmiki )

 

“ശ്രീരാമോദന്ത” എന്ന ഈ കൃതിയുടെ രചയിതാവ്  ആരാണെന്ന്  അറിയില്ല. ലളിതമായ 200 ശ്ലോകങ്ങൽ ഏഴ് കാണ്ഡങ്ങളിലായിട്ടാണ്  അവതരിപ്പിച്ചിട്ടുള്ളത്. ശ്രീരാമന്റെ കഥയാണ് ഉള്ളടക്കം. ലോകമെങ്ങുമുള്ള സംസ്കൃത സാഹിത്യം പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  ആദ്യപാഠപുസ്തകമായി   ശ്രീരാമോദന്തമാണ്  ശുപാർശ ചെയ്യാറുള്ളത്.

(തുടരും..)

 

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: