Keyman for Malayalam Typing

വന്ദേമാതരം(Vandemaatharam)

അടിക്കടി മാദ്ധ്യമങ്ങൾ‌ ചർച്ച ചെയ്യുന്ന ഒരു സുന്ദരമായ ദേശീയ ഗാനമാണ് വന്ദേമാതരം.

ഏത്  സംഗീത പ്രേമികൾക്കും വളരെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഈ ഗാനം പലപ്പോഴും

അനാവശ്യമായ എതിർപ്പുകൾ‌ നേരിടേണ്ടി വന്നിട്ടുണ്ട്.  പ്രസിദ്ധ സംഗീത സംവിധായകനായ

എ ആർ റെഹ്‌മാനെ ഒരു നല്ല ഗായകനാക്കിയതും ഈ വന്ദേമാതരം തന്നെയല്ലേ? അങ്ങിനെയുള്ള 

ഒരു മഹത്തായ ഗാനം one day മാത്രം പാടിയാൽ പോരാ.

“വന്ദേ മാതരം, വന്ദേ മാതരം
സുജലം സുഫലം മലയജ ശീതളം

സസ്യശ്യാമളം മാതരം, വന്ദേ മാതരം
സുജലം സുഫലം മലയജ ശീതളം

സസ്യശ്യാമളം മാതരം, വന്ദേ മാതരം
ശുഭ്ര ജ്യോത്സ്ന പുലകിടയാമിനിം
ഫുള്ള കുസുമിത ദ്രുമദള ശോഭിനിം
സുഹാ സിനിം സുമധുര ഭാഷിനിം
സുഖദാം  വരദാം മാതരം
സപ്ത കോടി കന്ത കലകലനിനാദ കരലെ
നിസപ്ത കോടി  ഭുജൈധ്രുട കരകർവ്വലെ
അബലകെനോ മാ എതോ ബലെ
ബഹുബല ധാരിനിം നമാമി തരിണിം
രിപുദലവരിണിം മാതരം, വന്ദേമാതരം
ത്വം ഹി ദുർഗ ദഷപ്രഹരനധാരിണി

കമല കമലദള വിഹാരിണി വാണി വിദ്യാദായിനി,

നമാമി ത്വം നമാമി കമലം അമലം അതുലം
സുജലം സുഫലം മാതരം
ശ്യാമളം സരളം സുസ്മിതം ഭൂഷിതം
ധരിണിം  ഭരണിം മാതരം, വന്ദേ മാതരം.”

പുനർജന്മം

മനുഷ്യൻ മരിച്ചതിനുശേഷം അവന്റെ ആത്മാവ് വീണ്ടും ജനിക്കുന്നുവെന്ന സിദ്ധാന്തമാണ് ഹിന്ദുക്കൾ‌ പുനർജന്മ സിദ്ധാന്തം എന്നു പറയുന്നത്. ശരീരം വെടിയുന്ന ജീവാത്മാവ് അതിന്റെ ഉപാധികളായ മനസ്സ്, ഇന്ത്രിയങ്ങൾ‌ , പഞ്ചപ്രാണങ്ങൾ, സൂക്ഷ്മ ശരീരം, കർമ്മം എന്നിവയോടുകൂടി പ്രയാണം തുടരുന്നു. മോക്ഷം പ്രാപിക്കുന്നതു വരെ ഈ യാത്ര തുടരും. അത്മാവിന്റെ പ്രയാണം മരിച്ച വ്യക്തിയുടെ ജീവിതത്തിൽ ആ വ്യക്തി  ചെയ്തിട്ടുള്ള പുണ്യപാപങ്ങളെ ആശ്രയിച്ചിരിക്കും  എന്നൊക്കെയാണ് വിശ്വാസം. ഇത്  പുരോഗമന വാദികൾക്ക്  അംഗീകരിക്കാൻ പ്രയാസമായിരിക്കും. എന്നാൽ  ഇത് ശരിയാണെന്നും, അതിന് പല  തെളിവുകളും ഉണ്ടെന്നും വാദിക്കുന്ന ഒരു ശാസ്ത്രജ്നൻ  ഈയ്യിടെ ഇന്ത്യ സന്ദർശിക്കുകയുണ്ടായി. അദ്ദേഹ്മാണ്  ഡോ. വാൾടെർ   സെംകീവ്  എന്ന ഒരു അമേരിക്കൻ.  ഇന്ത്യ  സന്ദർശിച്ചിരുന്ന അവസരത്തിൽ  അദ്ദേഹം പല സെമിനാറുകളിലും പങ്കെടുത്ത് സംസാരിച്ച വിഷയം പുനർജന്മത്തെ പറ്റിയായിരുന്നു.

അദ്ദേഹം പല പരീക്ഷണ-നിരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യയിലെ ചില പ്രധാന വ്യക്തികളുടെ പുനർജ്ജന്മത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.

നമ്മളൂടെ മുൻ  രാഷ്ട്രപതി അദുൽ കലാം മൈസൂർ  ടിപ്പു സുൽത്താന്റെ പുനർജ്ജന്മമാണത്രെ.

അദ്ദേഹത്തിന്റെ  ഗുരു വിക്രം സാരാഭായ് ആകട്ടെ  സുൽത്താൻ ഹൈദർ അലിയും.

മറ്റുള്ള ചില മഹാന്മാരും സെലിബ്രിറ്റികളും:-

മഹാത്മഗാന്ധി - വാൻ ജോൺസ് (Van Jones)

ഷാരൂ ഖാൻ - Sadhona Bose

ഇന്ദിരാഗാന്ധി -  Edwin Stanton

അമിതാബച്ചൻ -  Edwin Booth

രേഖ - Mar Devlin

ജയാബച്ചൻ -  Mary Mc Vickers

മൈക്കൽ ജാക്സൺ (Micheal jackson) - Charles Dassoucy

ഇതൊക്കെ പറയുന്ന  ഡോ. വാൾടെർ   സെംകീവ്   അദ്ദേഹത്തിന്റെ പൂർവകാല ജന്മം  എന്നത്  John Adams  എന്നാണ് അവകാശപ്പെടുന്നത്.  Born again  എന്ന ഒരു പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടുതൽ  വിവരങ്ങൾക്ക് ബുക്ക് വായിക്കുക.

Technorati Tags: