Keyman for Malayalam Typing

തിമിര ശസ്‌ത്രക്രിയ ക്യാമ്പ്‌ - 29ന്‌ (March 2009)

തലശ്ശേരി കോംട്രസ്റ്റ്‌ നേത്രസംരക്ഷണ ആസ്‌പത്രിയുടെ സഹകരണത്തോടെ കണ്ണൂര്‍ സൗത്ത്‌ ലയണ്‍സ്‌ ക്ലബ്ബ്‌, അഴീക്കോട്‌ വെസ്റ്റ്‌ എന്‍.എസ്‌.എസ്‌. കരയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 29ന്‌ ഒമ്പതുമണിക്ക്‌ അഴീക്കോട്‌ ഹൈസ്‌കൂളില്‍ സൗജന്യ തിമിര ശസ്‌ത്രക്രിയ നിര്‍ണയക്യാമ്പ്‌ നടത്തും. ക്യാമ്പില്‍ ഇ.എന്‍.ടി., ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കും.

രോഗികള്‍ വന്‍കുളത്ത്‌വയലിലെ സന്‍സാര്‍ മെഡിക്കല്‍സ്‌, പാര്‍വതി മെഡിക്കല്‍സ്‌, ശ്രീജയ മെഡിക്കല്‍സ്‌, ആനന്ദ്‌ മെഡിക്കല്‍സ്‌, പൂതപ്പാറ ബ്രദേഴ്‌സ്‌ മെഡിക്കല്‍സ്‌ എന്നിവിടങ്ങളില്‍ പേര്‍ രജിസ്റ്റര്‍ചെയ്യണം.

ഫോണ്‍: 9895022640, 9446339465

അഴീക്കോട് എന്റെ അടിത്തറ

തിരിഞ്ഞു നോക്കുമ്പോള്‍ തെളിഞ്ഞുകാണാവുന്ന ഒരു സത്യം എന്നെ അന്ധാളിപ്പിക്കുന്നു. അതായത്, എന്റെ ജീവിതത്തിലെ വലിയ ഭാഗം ഞാന്‍ പിറന്ന ദേശത്തില്‍ നിന്ന് അകന്നാണ് കഴിഞ്ഞുകൂടിയത്. അഴീക്കോട് എന്റെ പാര്‍പ്പ് ചെറിയൊരു കാലം മാത്രമായിരുന്നു - ഏറെക്കുറെ ആദ്യത്തെ രണ്ടു ദശാബ്ദം. അരനൂറ്റാണ്ടോളം പിന്നെ ഞാന്‍ വെളിയിലായിരുന്നു. ഹസ്തരേഖാ വിദഗ്ദ്ധര്‍ എന്റെ കൈ നോക്കി എന്റെ പ്രവാസപരത നേരത്തേ പ്രവചിച്ചിരുന്നു. ഹസ്ത രേഖാശാസ്ത്രം ശരിയോ എന്ന് എനിക്കറിയില്ലെങ്കിലും, അവര്‍ പറഞ്ഞത് ശരിയായിരുന്നു. 1926-ല്‍ അഴീക്കോട്ട് പിറന്ന ഞാന്‍ ആഗസ്ത് സമരക്കാലത്താണ് മംഗലാപുരത്ത് പഠിക്കാന്‍ പോയത്.

... more at this link http://azhikode.entegramam.gov.in/index.php?option=com_content&task=view&id=258&Itemid=51

വടേശ്വരം ശിവക്ഷേത്രം

അഴീക്കോട്‌ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട മറ്റൊരു വിശേഷപ്പെട്ട അമ്പലമാണ്‌ കല്ല്യാശ്ശേരി-അരോളിയിലുള്ള വടേശ്വരം ശിവക്ഷേത്രം. അഞ്ചാംനൂറ്റാണ്ടില്‍ കോലത്തുനാട്‌ ഭരിച്ചിരുന്ന വടുക വര്‍മ രാജാവാണ്‌ ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ്‌ ചരിത്രരേഖ. വാസ്തുശില്‍പ സവിശേഷതയാലും ദേവതാസങ്കല്‍പത്താലും വ്യത്യസ്തത പുലര്‍ത്തുന്നതാണ്‌ അരോളി ശിവക്ഷേത്രം. നാല്‌ ശിവലിംഗ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏകക്ഷേത്രവും ഇത്‌ തന്നെ.